സ്റുവര്*ട്ടിന്റെ ഹൃദയത്തില്*നിന്നുള്ള സഹായം

ലാറി സ്റുവര്*ട്ട് വയറുനിറയെ ഭക്ഷണം കഴിച്ചിട്ടു പല ദിവസങ്ങളായിരുന്നു. രാവിലെ വയറു വിശന്നുപൊരിയാന്* തുടങ്ങിയപ്പോള്* സ്റൂവര്*ട്ട് രണ്ടും കല്പിച്ച് ഒരു റെസ്ററന്റിലേക്കു കയറി. നല്ലൊരു ബ്രേക്ക്ഫസ്റിനുള്ള വിഭവങ്ങള്* ഓര്*ഡര്* ചെയ്തു. അധികം താമസിയാതെ ചൂടുള്ള ഭക്ഷണം മേശപ്പുറത്തെത്തിയപ്പോള്* അതു മുഴുവനും സ്വാദോടെ കഴിച്ചു. അപ്പോഴേക്കും ബില്ല് മേശപ്പുറത്തെത്തി.
പേഴ്സ് തെരയുന്നു എന്ന ഭാവേന സ്റുവര്*ട്ട് പാന്റ്സിന്റെ പോക്കറ്റിലെല്ലാം തിരഞ്ഞു. പക്ഷേ പോക്കറ്റില്* പേഴ്സോ അതില്* പണമോ ഉണ്ടായിട്ടുവേണ്േട അവ കിട്ടാന്*! സ്റുവര്*ട്ടിന്റെ കൈയില്* ഒരു ചില്ലിക്കാശുപോലുമില്ലായിരുന്നു. പേഴ്സ് നഷ്ടപ്പെട്ടു പോയെന്നു പറഞ്ഞു ഭക്ഷണത്തിന്റെ ബില്ലടയ്ക്കാതെ രക്ഷപ്പെടാനായിരുന്നു സ്റുവര്*ട്ടിന്റെ പ്ളാന്*.
സ്റുവര്*ട്ട് ഭക്ഷണം കഴിക്കുന്നതും പേഴ്സിനായി തെരയുന്നതുമെല്ലാം റെസ്ററന്റിന്റെ ഉടമയായ ടെഡ് ഹോണ്* കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു കാര്യം പെട്ടെന്നു മനസിലായി.
അദ്ദേഹം സ്റുവര്*ട്ടിന്റെ അടുത്തു ചെന്നു മേശപ്പുറത്ത് ഇരുപതു ഡോളറിന്റെ ഒരു നോട്ടുവച്ചുകൊണ്ടു പറഞ്ഞു:"നിങ്ങളുടെ കൈയില്* നിന്നു താഴെ വീണ നോട്ടാണിതെന്നു തോന്നുന്നു.''
സ്റുവര്*ട്ട് ആ ഇരുപതു ഡോളറിന്റെ നോട്ട് എടുത്തു ബില്ലടച്ച് റെസ്ററന്റ് ഉടമയ്ക്കു നന്ദി പറഞ്ഞു യാത്രയായി. അന്ന് ആ നിമിഷം സ്റുവര്*ട്ട് ഒരു ശപഥം ചെയ്തു. റെസ്ററന്റ് ഉടമ ചെയ്തതുപോലെ താനും മറ്റുള്ളവരെ സഹായിക്കും എന്ന്.


സ്റുവര്*ട്ട് ജനിച്ചത് അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു. ഹൈസ്കൂള്* പഠനം കഴിഞ്ഞു കോളജില്* ചേര്*ന്നെങ്കിലും പഠനം പൂര്*ത്തിയാക്കാന്* കഴിഞ്ഞില്ല. പിന്നെ ഒന്നിനു പുറകെ മറ്റൊന്നായി പല ജോലികള്* ചെയ്തു. 1971-ല്* സ്റുവര്*ട്ടിന് 23 വയസുള്ളപ്പോള്* ജോലി ഇല്ലാതായി. ആ അവസരത്തിലായിരുന്നു സ്റുവര്*ട്ട് പണമില്ലാതെ ഭക്ഷണം കഴിക്കുവാന്* ടെഡ് ഹോണിന്റെ റെസ്ററന്റില്* കയറിയത്.
ആ സംഭവത്തിനുശേഷം സ്റുവര്*ട്ട് കാന്*സാസ് സംസ്ഥാനത്തേക്കു താമസം മാറ്റി. അവിടെവച്ചു വിവാഹിതനായ സ്റുവര്*ട്ട് ഭാര്യാപിതാവിന്റെ സഹായത്തോടെ ഒരു ബിസിനസ് തുടങ്ങി. പക്ഷേ, സാമ്പത്തികമായി ആ ബിസിനസ് പരാജയപ്പെട്ടു.


ഇക്കാലഘട്ടത്തില്* സ്റുവര്*ട്ടിന്റെ കൈയില്* പണമില്ലായിരുന്നെങ്കിലും അദ്ദേഹം തന്നെക്കാള്* നിസഹായരായവരെ സഹായിക്കുവാന്* മറന്നിരുന്നില്ല.
അധികനാള്* കഴിയുന്നതിനു മുമ്പ് അദ്ദേഹം കേബിള്* ടെലിവിഷനും ദീര്*ഘദൂര ടെലിഫോണ്* സര്*വീസും സംബന്ധിച്ച ഒരു ബിസിനസ് തുടങ്ങി. അതു വലിയ വിജയമായിരുന്നു. പണക്കാരനായി മാറിയ അദ്ദേഹം തന്റെ പണം നല്ല കാര്യങ്ങള്*ക്കായി ചെലവഴിക്കാന്* തുടങ്ങി.പക്ഷേ, അപ്പോഴും തന്റെ പണം ക്ളേശമനുഭവിക്കുന്ന പാവപ്പെട്ടവരുടെ കൈവശം എത്തുന്നില്ലെന്ന് അദ്ദേഹത്തിനു മനസിലായി. അങ്ങനെയാണ് പാവപ്പെട്ടവര്* ഷോപ്പിംഗ് നടത്തുന്ന കടകളുടെ സമീപത്തും വഴിവക്കിലുമൊക്കെ ചെന്ന് പാവപ്പെട്ടവര്*ക്ക് അദ്ദേഹം പണം വിതരണം ചെയ്യുവാന്* തുടങ്ങിയത്. നൂറു ഡോളര്* വീതമായിരുന്നു അദ്ദേഹം ഓരോരുത്തര്*ക്കും കൊടുത്തിരുന്നത്.
അവിചാരിതമായി പണം ലഭിച്ചപ്പോള്* ആളുകള്* ആദ്യം അത്ഭുതബ്ധരായി. പിന്നെ അവരില്* ചിലര്* സന്തോഷംകൊണ്ടു പൊട്ടിക്കരഞ്ഞു. മറ്റു ചിലര്* സ്വര്*ഗത്തിലേക്കു കണ്ണുകള്* ഉയര്*ത്തി ദൈവത്തിനു നന്ദി പറഞ്ഞു.


ക്രിസ്മസിന്റെ അവസരത്തിലായിരുന്നു സ്റുവര്*ട്ട് കൂടുതല്* പണം പാവപ്പെട്ടവര്*ക്കു ദാനം ചെയ്തിരുന്നത്. ഈ ദാനധര്*മത്തെക്കുറിച്ച് കേട്ടറിഞ്ഞ പത്രക്കാരും ടെലിവിഷന്*കാരുമൊക്കെ അദ്ദേഹത്തെ വളഞ്ഞു. പക്ഷേ, തന്റെ പേരു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് അഭ്യര്*ഥിച്ചു. അദ്ദേഹത്തിന്റെ അഭ്യര്*ഥന മാനിച്ച അവര്* പേരു വെളിപ്പെടുത്താതെ അദ്ദേഹത്തിന്റെ പുണ്യകര്*മത്തിനു പബ്ളിസിറ്റി നല്*കി.


2006-ല്* സ്റുവര്*ട്ടിന് അമ്പത്തിയാറു വയസുള്ളപ്പോള്*, അദ്ദേഹത്തിനു കാന്*സര്* പിടിപെട്ടു. തനിക്ക് അധികനാള്* ആയുസില്ലെന്നു മനസിലാക്കിയ അദ്ദേഹം തന്റെ ദാനധര്*മ്മത്തിന്റെ തോതു വര്*ധിപ്പിച്ചു. അതുപോലെ, മറ്റുള്ളവര്*ക്കു പ്രചോദനമാകുവാന്* വേണ്ടി തന്റെ പേരു വെളിപ്പെടുത്താനും മാധ്യമങ്ങളെ അദ്ദേഹം അനുവദിച്ചു.


ഇതിനിടയില്* അദ്ദേഹം മിസിസിപ്പിയിലെ പഴയ റെസ്ററന്റിലെത്തി അതിന്റെ ഉടമയായ ഹോണിനെ പതിനായിരം ഡോളര്* ഏല്*പ്പിക്കുകയുണ്ടായി. പാവങ്ങളെ സഹായിക്കുവാന്* വേണ്ടി ആ തുക അദ്ദേഹം ഹോണിനു നല്*കിയപ്പോള്* ഹോണ്* തന്റെ സമ്പാദ്യത്തില്* നിന്നു പാവങ്ങളെ സഹായിക്കുവാനായി വലിയൊരു തുക മാറ്റിവച്ചു.


കാന്*സര്* ബാധിതനായിരുന്ന സ്റുവര്*ട്ട് കഴിഞ്ഞ ജനുവരി 12-ന് അന്തരിച്ചു. പക്ഷേ, അപ്പോഴേക്കും പതിമ്മൂന്നു ലക്ഷം ഡോളര്* ചെറിയ തുകകളായി പാവപ്പെട്ടവര്*ക്ക് അദ്ദേഹം ദാനം ചെയ്തിരുന്നു.സ്റുവര്*ട്ടിന്റെ മാതൃക സ്വീകരിച്ച് ചെറിയ തുകകള്* അര്*ഹരായ പാവപ്പെട്ടവര്*ക്കു ദാനം ചെയ്യുവാന്* നാലു സമ്പന്നര്* 2006-ല്* രംഗത്തുണ്ടായിരുന്നു. ഈ വര്*ഷം കൂടുതല്* പേര്* ആ മാതൃക പിന്തുടരുമെന്നാണു കരുതപ്പെടുന്നത്.


സ്റുവര്*ട്ടിനു ദാരിദ്യ്രത്തിന്റെ യാതന നന്നായി അറിയാമായിരുന്നു. തന്മൂലം, പണക്കാരനായപ്പോള്* അദ്ദേഹം മറ്റുള്ളവരെ കൈയയച്ചു സഹായിക്കുവാന്* തയാറായി.
ദാരിദ്യ്രത്തിന്റെ ക്ളേശങ്ങള്* അനുഭവിക്കുന്നവര്* ഇപ്പോഴും ഏറെയുള്ള സമൂഹമാണു നമ്മുടേത്. പഠനത്തിനും ചികിത്സയ്ക്കും മറ്റ് അത്യാവശ്യകാര്യങ്ങള്*ക്കുമൊക്കെ പണമില്ലാതെ ക്ളേശിക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. പക്ഷേ, ഇവരെയൊക്കെ സഹായിക്കുവാന്* സന്മനസുള്ളവര്* എത്ര പേരുണ്ടാകും നമ്മുടെ സമൂഹത്തില്*?


പണത്തിന്റെ കാര്യത്തില്* പരസ്പരം സഹായിക്കുന്നതിന് എന്തോ വലിയ വിമുഖത നമുക്കുള്ളതുപോലെ തോന്നുന്നു. ഒരേ കുടുംബത്തില്*പ്പെട്ട വ്യക്തികള്* സാമ്പത്തികമായി പല തട്ടുകളില്* കഴിയുന്നതിന്റെ ഒരു പ്രധാന കാരണം ഇതല്ലേ?
നമ്മള്* സമ്പാദിക്കുന്ന പണം മുഴുവനും നമുക്ക് എന്ന ചിന്താഗതിയാണ് നമ്മില്* ഭൂരിഭാഗം പേരെയും നയിക്കുന്നത്. തന്മൂലം, നമ്മുടെ കൈവശം പണമുണ്െടങ്കില്*പ്പോലും അത് അര്*ഹതയുള്ളവരുമായി പങ്കുവയ്ക്കുവാന്* നമ്മള്* വിസമ്മതിക്കുന്നു.


ദാരിദ്യ്രദുഃഖം അറിഞ്ഞതിനുശേഷം സമ്പന്നരായിത്തീര്*ന്നവര്*പോലും ഇക്കാര്യത്തില്* അത്ര മെച്ചമല്ല എന്നതല്ലേ വാസ്തവം? എത്രയോ പുത്തന്*പണക്കാര്* ഇന്നു നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്*, അവരിലെത്ര പേരുണ്ടാകും സ്റുവര്*ട്ടിനെപ്പോലെ ഉദാരമായി ദാനം ചെയ്യുന്നവരായി?
ദാരിദ്യ്രത്തിന്റെ ദുഃഖം ശരിക്കും അനുഭവിച്ചയാളായിരുന്നു സ്റുവര്*ട്ട്. തന്മൂലം പാവപ്പെട്ടവരുടെ വിഷമം അദ്ദേഹത്തിനു മനസിലാക്കാന്* സാധിച്ചു. അതോടൊപ്പം, പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സന്മനസും അദ്ദേഹത്തിനുണ്ടായി.


പാവപ്പെട്ടവരുടെ വേദന പണക്കാര്* അറിയാതെ പോകുന്നുണ്െടന്നു തോന്നുന്നില്ല. എന്നാല്* പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സന്മനസ് പണക്കാര്*ക്കുണ്േടാ എന്നതാണു പ്രസക്തമായ കാര്യം.


നാം പണക്കാരോ സാധാരണക്കാരോ ആകട്ടെ, ആഗ്രഹമുണ്െടങ്കില്* നമ്മുടെ സമ്പത്തിന്റെ ഒരു വിഹിതം മറ്റുള്ളവരുടെ ദാരിദ്യ്രദുഃഖം കുറയ്ക്കുന്നതിനുവേണ്ടി നമുക്കു മാറ്റിവയ്ക്കാനാകും. സ്റുവര്*ട്ടിന്റെ മാതൃക ഇക്കാര്യത്തില്* നമുക്കു പ്രചോദനമാകട്ടെ.