-
പ്രണയം ഒരു സ്വപ്നം ......കവിത

ഒരിക്കല്* അവള്* പറഞ്ഞു ,
ഞാനവളുടെ ഹൃദയം കവര്ന്നുവെന്ന്
അവിടം സുഖമുള്ളൊരു നോവാണെന്ന്
പ്രണയമെന്ന് അതൊരു ലഹരിയെന്ന്
ഞാനവളുടെ ജീവന്റെ ജീവനെന്ന്
ഉറങ്ങാത്ത രാത്രികള്* ഒത്തിരിയെന്ന്
ഉണ്ണാതെയാകെ മെലിഞ്ഞുവെന്ന്
ഒത്തിരിയൊത്തിരി സ്വപ്നങ്ങളാണെന്ന്
ഞാനില്ലാത്തൊരു ജീവിതമില്ലയെന്ന്
ഞാനത്രമേല്* നിറങ്ങളായി മാറിയെന്ന്
അറിഞ്ഞപ്പോ ഞാനാകെ സ്തബ്ധനായി
വിയര്*ത്തു പോയി ആകെ ഭയത്തിലായി
കളിപറഞ്ഞിരുന്നത് അബദ്ധമെന്നായി
മൊബൈലിനെ വീണ്ടും ശപിച്ചുപോയി
ഇനി എങ്ങനെ ഊരാമെന്ന ചിന്തയായി..
ഒടുവില്* ഞാന്* പറഞ്ഞു ,
പ്രണയമോരാഴ കടലാണെന്ന്
തുഴയാനിറങ്ങിയാല്* മുങ്ങിചാകുമെന്ന്
നമ്മളോന്നയാല്* പ്രണയംനശ്വരമെന്ന്
അനശ്വര പ്രണയമെത്ര മധുരമെന്ന്
തമ്മില്* ഇനി നമ്മള്* കാണേണ്ടെന്ന്
കണ്ടാല്* നാട്ടാരുവല്ലതും പറയുമെന്ന്
ഉള്ളിലോത്തിരി ദുഖമാണെന്ന്
എല്ലാം വെറുമൊരു സ്വപ്നമെന്ന്
ഞായിനി ഈ വഴി വരില്ലയെന്ന്..
Keywords:poems,prannayam, prannayam oru swapnam, malayalam kavitha,kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks