-
നവോദയ അപ്പച്ചന്* അന്തരിച്ചു

മലയാള സിനിമയിലെ അതികായന്* നവോദയ അപ്പച്ചന്*(88) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.40ന് കൊച്ചിയിലെ ലേക്*ഷോര്* ആശുപത്രിയിലായിരുന്നു അന്ത്യം. വാര്*ദ്ധക്യസഹജമായ അസുഖങ്ങള്* കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യന്* സിനിമയിലെ പല ആദ്യ സംരംഭങ്ങളുടെയും ഉടമയായിരുന്നു നവോദയ അപ്പച്ചന്* എന്ന മളിയം*പുരയ്ക്കല്* ചാക്കോ പുന്നൂസ്.
ഉദയാ, നവോദയ സ്റ്റുഡിയോകളുടെ ബാനറില്* നൂറോളം സിനിമകള്* നിര്*മ്മിച്ചു. ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈഡിയര്* കുട്ടിച്ചാത്തന്* നിര്*മ്മിച്ചത് അപ്പച്ചനാണ്. ഇന്ത്യയിലെ ആദ്യ 70എം എം ചിത്രമായ പടയോട്ടം, ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു എല്ലാം നിര്*മ്മിച്ചത് അപ്പച്ചനായിരുന്നു.
ഇന്ത്യയിലെ ആദ്യ വാട്ടര്* തീം പാര്*ക്കായ കിഷ്കിന്ധയുടെ സ്ഥാപകനാണ്. മലയാള സിനിമയുടെ പരിണാമഘട്ടങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു അപ്പച്ചന്*. മാമാങ്കം, കടത്തനാട്ട് മാക്കം, തച്ചോളി അമ്പു തുടങ്ങിയ സിനിമകള്* സംവിധാനം ചെയ്തു.
ബൈബിളിനെ മിനി സ്ക്രീനില്* അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചതും നവോദയ അപ്പച്ചനായിരുന്നു. നവോദയ സ്റ്റുഡിയോയുടെ ചരിത്രം ഇന്ത്യന്* സിനിമയുടെ ചരിത്രം കൂടിയാണ് എന്നതാണ് സത്യം.
മഞ്ഞില്* വിരിഞ്ഞ പൂക്കള്*, ഒന്നുമുതല്* പൂജ്യം വരെ, എന്*റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചാണക്യന്*, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, അഴകിയ തമിഴ് മകന്*(തമിഴ്) തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകള്* അദ്ദേഹം സമ്മാനിച്ചു.
1924ല്* ആലപ്പുഴയിലാണ് നവോദയ അപ്പച്ചന്* ജനിച്ചത്. സഹോദരന്* കുഞ്ചാക്കോയോടൊപ്പം ഉദയാ സ്റ്റുഡിയോയുടെ നട്ടെല്ലായി നിന്നു. പിന്നീടാണ് നവോദയ ഉണ്ടാകുന്നത്.
മലയാള സിനിമയ്ക്ക് നല്*കിയ സമഗ്ര സംഭാവനയ്ക്ക് 2011ല്* ജെ സി ഡാനിയല്* പുരസ്കാരം നല്*കി സംസ്ഥാന സര്*ക്കാര്* അദ്ദേഹത്തെ ആദരിച്ചിരുന്നു.
Keywords:Udaya Studio, Kunchakko,ente mamattykuttiyammayku, Azhakiya Thamizhmakan, onnu muthal poojyam vare,Chacko punnus,Navodaya Appachan Passes Away
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks