വരവേല്ക്കാം നമുക്കീ അവധിക്കാലത്തെ ........




ഒരവധിക്കാ*ലവും കൂടെ ഇങ്ങെത്തിക്കഴിഞ്ഞു. ഒരു ശരാശരി മലയാളിയുടെ അവധിക്കാലം എന്നുവെച്ചാല്* കുട്ടികളുടെ സ്കൂള്* അടക്കുന്ന സമയം തന്നെയാണു. അതിനെ ചുറ്റിപറ്റിയെ അവധിക്കാല പ്ലാനിങ്ങുകള്* ഏറെക്കുറെയും നടക്കു. പണ്ടൊക്കെ സ്കൂളടച്ചാല്* അമ്മവീട്ടില്* അല്ലേല്* അഛന്* വീട്ടില്* ,രണ്ടുമാസം അടിച്ച്
തിമര്*ത്ത്, അമ്മമ്മേടെം അഛഛന്റേയുമൊക്കെ ഒപ്പം; പക്ഷെ ഇന്ന് അത് അങ്ങനെയൊന്നുമല്ല. കുടുംബത്തോടൊപ്പം ഒരു യാത്ര... മനസ്സിനും ശരീരത്തിനും ഉണര്*വ്വും ഉന്മേഷവും നല്*കാന്*. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്* അതൊരാവശ്യം തന്നെയാണു, ഒരിക്കലും ആഢംബരമല്ല തന്നെ നമ്മുടെ പോക്കറ്റിനു അനുസൃതമായ യാത്രകളാണു. കൂടുതല്* സ്ഥലങ്ങള്* കാണുക, ആളുകളെ
സംസ്കാരത്തെ അറിയുക, ആ ത്രില്* അനുഭവിക്കുക,അതാവണം യാത്രയുടെ ലക്ഷ്യം. അത് നമുക്ക് ജീവിതത്തോടുള്ള ആര്*ജ്ജവം കൂട്ടുകയേ ഉള്ളു.


ഒരു യാത്ര പ്ലാന്* ചെയ്യുമ്പോ ഏറ്റവും ആദ്യം കണക്കിലെടുക്കേണ്ടത് പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ ക്ലൈമറ്റ് ആണു. പ്രതികൂല കാലാവസ്ഥയാണേല്* പോകാതിരിക്കുന്നത് തന്നെ നല്ലത്. മെയ്, ജൂണ്*, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്* നൊര്*ത്ത് ഇന്ത്യയിലേക്ക് ;* ഡല്*ഹി, ആഗ്ര
,ജയ്പൂര്* രാജസ്ഥാന്* എന്നിവിടങ്ങളില്* നല്ല ചൂടായിരിക്കും. പുറത്തിറങ്ങാന്* ആവില്ല, കൂടെ പവര്* ഫെയിലറും സെപ്റ്റംബര്* മുതല്* നല്ല കാലാവസ്ഥയാകും. വിന്റെരിലാണു ഇവിടങ്ങളില്* യാത്രക്ക് അനുയോജ്യം. കാശ്മീരിലെക്ക് ഒരു യാത്ര പോകാപറ്റിയ സമയമാണിത്. ഭൂമിയിലെ ആ സ്വര്*ഗത്തിലേക്കുള്ള യാത്ര നിങ്ങളുടെ അവധിക്കാലത്തെ അനുസ്മരണീയമാക്കും. ചരിത്രവും മാസ്മരികതയും ഒത്തിണങ്ങിയ ഒരു യാത്രയാണു ഉദ്ദേശിക്കുന്നതെങ്കില്* അതിനു പറ്റിയത് ആന്*ഡമാന്* ദ്വീപ് തന്നെ കപ്പല്* മാര്*ഗ്ഗവും ആകാശമാര്*ഗ്ഗവും നിങ്ങള്*ക്ക് അവിടെയെത്താം.
പോര്*ട്ട്ബ്ലെയരിലെ സെല്ലുലര്* ജെയിലില്* കാലം നിങ്ങള്*ക്ക് മുന്നില്* വിറങ്ങലിച്ച് നില്*ക്കും. ജയിലിലെ പീഢനമുറിയില്*, ലോകം കണ്ട എറ്റവും ക്രൂരനായ ജയിലര്* ഡേവിഡ് ബാരി ഇരുന്ന കസേരയില്* കയറി ഇരുന്നപ്പോള്* എന്റെ ശരീരത്തിലൂടെ പാഞ്ഞ വിറയല്*; ഇപ്പോഴും എനിക്കൊര്*മ്മയുണ്ട്. ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പറ്റി അതെന്നെ നിരന്തരം ഓര്*മ്മപ്പെടുത്തുന്നു. ഇനി കേരളത്തിന്റെ പ്രകൃതി ഭംഗിയില്* ലയിച്ച് ചേര്*ന്നൊരു യാത്രയാണു വേണ്ടതെങ്കില്* നേരെ പോവുക.


നമ്മെ ഒരിക്കലും മടുപ്പിക്കില്ല. വശ്യം മനോഹരം. എന്നും എല്ലായ്പ്പോഴും.. ഊട്ടിയില്* സീസണ്* തുടങ്ങിയിരിക്കുന് പൂക്കളുടെ ഉത്സവം. ഇനി കോട കാണാനും മഞ്ഞ് അറിയാനുമാണേല്*
കൊടൈക്കനാ നിങ്ങളെ കാത്തിരിക്കുന്നു. മനസ്സില്* കവിതയും നഷ്ടസ്മൃതികളും പേറുന്നവരാണേല്* നേരെ പോവുക, മധുര ,രാമേശ്വരം ധനുഷ് ക്കോടി കടലെടുത്ത് പോയ ഒരു ദേശമാണത്.കാണാനല്ല...കേള്*ക്കാന്* , അനുഭവിക്കാന്*... ,
പൊടുന്നനെ ഇല്ലാണ്ടായിപ്പോയവരുടെ പിറുപിറുക്കലുകള്*ക്ക് കാതോര്*ക്കാന്*..., ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ അപ്രത്യക്ഷമായിപ്പോയ ഒരു തീവണ്ടി, അതിലെ ആളുകള്*,അവരുടെ സ്വപ്നങ്ങള്* ...,ആ
മണ്ണില്* ചവിട്ടി നില്*ക്കുമ്പോള്* എന്തിനെ പറ്റിയാവും നമ്മള്* ഓര്*ക്കുക..? തീര്*ച്ചയായും നമുക്ക് ലഭിക്കാതെ പോയ സൌകര്യങ്ങളെ പറ്റിയാവില്ല
തന്നെ...മറിച്ച് നമ്മള്* എത്ര ഭാഗ്യവാന്മാര്* എന്ന് ദൈവത്തിനു സ്തുതി പറയും.!! ഓരോ യാത്രയും ഒരോ അനുഭവമാണു. അത് നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്* കരുത്തോടെ ജീവിതത്തെ നേരിടാന്*.. അങ്ങനെയുള്ള ഒരു യാത്രക്ക് പോകുകയാണു ഞാന്* നാളെ, കൊല്*ക്കത്തയിലെ, ബീഹാറിലെ , സിക്കിമിലെ ഗ്രാമങ്ങളിലൂടെ അവിടെയുള്ള എന്റെ സഹോദരങ്ങള്* എങ്ങനെ ജീവിക്കുന്നു എന്നറിയാനും, അവരുടെ
സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാഗഭാക്കാകുവാനും. ഗാംങ്ങ്ടോക്കില്* നിന്നും 56 കിലൊമീറ്റര്* അകലെ കിടക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൊട്ടോറബിള്* റോഡായ നാഥുലപാസ്സ് വരെ നീളുന്ന ഒരു യാത്ര... ഈ യാത്രയിലെ അനുഭവങ്ങള്* എന്റെ എഴുത്തിനെയും , ജീവിതത്തേയും ആഴത്തില്* സ്വാധീനിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാന്* എന്റെ ഭാണ്ഡം മുറുക്കുകയാണ്.



Kerala Tour Packages, Kerala Tours, Kerala Holidays, Kerala Tourism, Keralatour operator, travel to Kerala, India tour packages, Kerala tour package, Visit in Kerala, Kerala Tour, Kerala Vacations, Kerala Trip, Kerala