-
Grandmaster Movie Review

ഗ്രാന്*റ്*മാസ്റ്റര്* വന്നു. മോഹന്*ലാല്* ആരാധകര്*ക്ക് ആഘോഷമാക്കാവുന്ന റിപ്പോര്*ട്ടുകളാണ് ചിത്രത്തിന് എങ്ങുനിന്നും ലഭിക്കുന്നത്. അടിപൊളി ത്രില്ലര്* എന്നാണ് പരക്കെയുള്ള അഭിപ്രായം. മോഹന്*ലാല്* നിറഞ്ഞുനില്*ക്കുന്ന ചിത്രത്തില്* ജഗതി, ബാബു ആന്*റണി, പ്രിയാമണി എന്നിവരും ഗംഭീര പ്രകടനമാണ് നടത്തുന്നത്.
‘കാസനോവയുടെ ക്ഷീണം തീര്*ത്തു’ എന്നാണ് മലപ്പുറത്തുനിന്ന് ഒരു പ്രേക്ഷകന്* പ്രതികരിച്ചത്. വളരെ ത്രില്ലിംഗ് ആയ ഒരു സിനിമയാണ് ബി ഉണ്ണികൃഷ്ണന്* നല്*കിയിരിക്കുന്നത് എന്ന് കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നുമുള്ള പ്രേക്ഷകര്* പ്രതികരിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം ബാബു ആന്*റണിക്ക് തകര്*ത്തുവാരാന്* ഒരു കഥാപാത്രത്തെ ലഭിച്ചു എന്ന് ഏവരും അഭിപ്രായപ്പെടുന്നു.
ഒരു സെന്*ററില്* നിന്നും നെഗറ്റീവ് കമന്*റുകള്* ഒന്നും ലഭിച്ചിട്ടില്ല എന്നത് ഗ്രാന്*റ്*മാസ്റ്റര്* വന്* ഹിറ്റാകുമെന്ന സൂചന നല്*കുകയാണ്. ആ*ക്ഷന്* രംഗങ്ങളില്* മോഹന്*ലാല്* ഗംഭീര പെര്*ഫോമന്*സ് ആണ് നടത്തുന്നത്. മോഹന്*ലാലിന്*റെ ഗെറ്റപ്പ് സൂപ്പറായിട്ടുണ്ട് എന്നാണ് കമന്*റുകള്* ലഭിച്ചത്.
“എന്*റെ റോള്*, അത് മറ്റാര്*ക്കും ചെയ്യാന്* കഴിയില്ല, അതിവിടെ എല്ലാവര്*ക്കും അറിയാം” - മെട്രോ ക്രൈം സ്റ്റോപ്പര്* സെല്* ഐ ജി ചന്ദ്രശേഖരന്* അത് പ്രേക്ഷകര്*ക്ക് നേരെ നോക്കിയാണ് പറയുന്നത്. മോഹന്*ലാലിന്*റെ ഈ സൂപ്പര്* ഡയലോഗിന് തിയേറ്റര്* കുലുങ്ങുന്ന കയ്യടിയാണ്.
ഒരു സീരിയല്* കില്ലറും ഒരു പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗെയിം ആണ് ‘ഗ്രാന്*റ്*മാസ്റ്റര്*’. മോഹന്*ലാല്* കുടുംബപ്രശ്നങ്ങള്* മൂലം ജോലിയില്* പോലും അലസത പ്രകടിപ്പിച്ച് ഒതുങ്ങിക്കൂടുന്ന ഒരു പൊലീസ് ഓഫീസറാണ് - ചന്ദ്രശേഖരന്*. നഗരത്തില്* നടക്കുന്ന മൂന്ന് കൊലപാതകങ്ങള്*. ഈ കൊലപാതകങ്ങളുടെ സൂചനകള്* കൊലയാളി ആദ്യം തന്നെ ചന്ദ്രശേഖരന് നല്*കുന്നു. അതിന് ശേഷം വളരെ കൃത്യമായി കൊലപാതകങ്ങള്* നടത്തുന്നു.
എന്തുകൊണ്ട് ചന്ദ്രശേഖരനെ ഈ മര്*ഡര്* സീരീസിലേക്ക് കൊലപാതകി വലിച്ചിഴയ്ക്കുന്നു എന്നതാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്. എന്തായാലും കളിക്കാന്* തന്നെ ചന്ദ്രശേഖരന്* തീരുമാനിച്ചു. ആ തീരുമാനത്തോടെ കൊലയാളിയുടെ വിധി കുറിക്കപ്പെടുകയായിരുന്നു.
‘ഗ്രാന്*റ്മാസ്റ്റര്*’ കണ്ടിറങ്ങുന്നവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട് - പ്രമാണിയോ ത്രില്ലറോ എടുത്ത ബി ഉണ്ണികൃഷ്ണനെ ഈ ചിത്രത്തില്* ഒരിടത്തും കാണാനാവില്ല. തന്*റെ മുന്* ചിത്രങ്ങളില്* നിന്ന് പാഠം ഉള്*ക്കൊണ്ട്, മുമ്പ് പലവട്ടം ആവര്*ത്തിച്ച തെറ്റുകളെല്ലാം തിരുത്തി ഒരു ക്ലീന്* എന്*റര്*ടെയ്നറാണ് ഉണ്ണികൃഷ്ണന്* സമ്മാനിച്ചിരിക്കുന്നത്.
തിരക്കഥയാണ് ഈ സിനിമയുടെ പ്ലസ് പോയിന്*റ്. കൊലയാളിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗെയിം പോലെ തന്നെയാണ് സ്ക്രിപ്റ്റും ഒരുക്കിയിരിക്കുന്നത്. നായകന്*റെ ഓരോ നീക്കവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഹോളിവുഡ് സിനിമകളില്* മാത്രം കണ്ടിട്ടുള്ള ടൈറ്റ് സ്ക്രിപ്റ്റിംഗ് രീതിയാണ് ഈ ചിത്രത്തില്* പ്രയോഗിച്ചിരിക്കുന്നത്.
ആക്ഷന്* മൂഡിലുള്ള ഒരു സിനിമയ്ക്കിടയില്* ഫാമിലി സെന്*റിമെന്*റ്സ് കൂട്ടികുഴച്ച് ബോറാക്കുമോ എന്ന് പേടിച്ചവര്*ക്കും ചിത്രം ആശ്വാസം നല്*കുന്നു. അനാവശ്യമായി സെന്*റിമെന്*റ്സ് കുത്തിനിറച്ചിട്ടില്ല. ‘അകലെ നീ...’ എന്ന ഗാനമാകട്ടെ പ്രേക്ഷകര്* ആസ്വദിക്കുന്നുമുണ്ട്.
ഏറെക്കാലമായി മികച്ച ത്രില്ലറുകളൊന്നും ലഭിക്കാതിരുന്ന മലയാള സിനിമയില്* പുതിയ നീക്കങ്ങളുമായി ബി ഉണ്ണികൃഷ്ണന്* വന്നിരിക്കുകയാണ്. കാണുക, ആസ്വദിക്കുക - A play with the real Grand Master.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks