അമ്പാടിപൈതലേ ആരോമല്*പൈതലേ
പൊന്നിന്*ചിലമ്പണിഞ്ഞോടി വാ വാ
കുഞ്ഞിക്കാല്* നോവാതെ ചെലയുലയാതെ
പാല്* വെണ്ണയുണ്ണാനായ്* ഓടി വാ വാ
പീലിച്ചുരുള്*മുടി കാറ്റിലഴിയാതെ
കൊഞ്ചിക്കുഴയാനായ് ഓടി വാ വാ
താമരക്കണ്*കളില്* അഞ്ജനം മായാതെ
കൂട്ടരോടൊത്തു നീ ഓടി വാ വാ
സുന്ദരപ്പൂമെയ്യില്* മണ്*പൊടി പറ്റാതെ
ഒത്തുകളിയ്ക്കാനായ് ഓടി വാ വാ
വൃന്ദാവനത്തിലെ ഗോക്കളെല്ലാം നിന്നെ
തേടിയലയുന്നു ഓടി വാ വാ
കൃഷ്ണതുളസിപ്പൂമാല വേണ്ടേ കണ്ണാ
സ്മേരവദനനായ്* ഓടി വാ വാ
ഗോപസഖാക്കളും ഗോപംഗനകളും
കാത്തിരിക്കുന്നു നീ ഓടി വാ വാ