-
നിന്*റെ വരവിനായി........ചെറുകഥ
എന്തെങ്കിലും നഷ്ടപ്പെട്ടപ്പോഴൊക്കെ മറ്റെന്തെകിലും നേടിയിട്ടും ഉണ്ട്.....പക്ഷെ നിന്നെ നഷ്ടപെട്ടപ്പോള്‍* ഒന്നും ഞാന്‍* നേടിയില്ല......കാരണം നിന്*റെ വിലയുള്ള ഒന്നും ഞാനിതേവരെ കണ്ടെത്തിയില്ല"
എന്നും......... എപ്പോഴും......... ആരംഭം നീയായിരുന്നു. ഞാന്‍* എന്‍*റെലോകത്തില്* തൃപ്തയായിരുന്നു. എന്‍*റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍* ......തീരെ ചെറുതല്ലാത്ത ദുഃഖങ്ങള്‍*.....ഇതായിരുന്നു എന്‍*റെ ലോകം......ഞാന്‍* തന്നെ പണിതീര്‍*ത്ത എന്‍*റെ മാത്രം കൊട്ടാരം......അതില്‍* പണിതീര്‍*ത്ത തടവറ.....അതില്‍* ഞാന്‍* എന്നെത്തന്നെ പൂട്ടുകയായിരുന്നു.......വലിയതാഴിട്ട് .......പിന്നെ .താക്കോല്‍* കിളിവാതിലിലൂടെ പുറത്തേക്കു എറിഞ്ഞും കളഞ്ഞിരുന്നു ഞാന്‍* ......എന്‍*റെ കൊട്ടാരത്തില്‍* ഞാന്‍* ആരെയും വിരുന്നുകാരായി സ്വീകരിച്ചിട്ടില്ല.....എന്നിട്ടും നീ വിരുന്നുകാരനായി......തടവറയിലെ എന്നെ നീ കണ്ടെത്തുകയും ചെയ്തു.....എന്നോട് നീ അടുക്കാന്‍* ശ്രമിച്ചപ്പോഴൊക്കെ.......... ഞാന്‍* നിന്നില്‍* നിന്ന്അകന്നു മാറാന്‍*കുറച്ചൊക്കെ വെറുതെ ശ്രമിക്കുകേം ചെയ്തിരുന്നു ... .....എനിക്ക് നിന്നെ തീരെ അവഗണിക്കാന്‍*....കഴിയാത്തത് എന്‍*റെ മാത്രം ബലഹീനത....നീ എന്തിനാ എന്നെ സ്നേഹിക്കുന്നെന്ന് പറഞ്ഞത്.....അതുകൊണ്ടാണല്ലോ പിന്നെയെപ്പോഴോ നിന്നെ സ്നേഹിക്കാനും ഞാന്‍* നിര്*ബന്ധയായത്*......എവിടെക്കെന്നുപോലും നോക്കാതെ എറിഞ്ഞു കളഞ്ഞ ആ തക്കോലിനെ ഓര്*ക്കാന്‍* നീ എന്നെ നിര്*ബന്ധിതയാക്കി......എന്തിനായിരുന്നു അതെല്ലാം......യാത്രപോലും പറയാതെ പോകാനായിരുന്നു എങ്കില്‍*........എന്തിനായിരുന്നു....നിന്നെ കാണാത്ത ദിനങ്ങള്‍* അവ ദിനങ്ങള്‍* ആയിരുന്നോ.....അറിയില്ല....കാരണം ആ ദിനങ്ങള്‍* എന്‍*റെ ജീവിതത്തില്‍* കണക്കുകൂട്ടാന്‍* മനസ്സ് ഒരുവിധത്തിലും അനുവദിക്കുന്നില്ല .....എനിക്കറിയാം ആ ദിനങ്ങള്‍* ഒരു സത്യമാണെന്ന്....പക്ഷെ....വിശ്വസിക്കാന്‍* മനസ്സ് മടിക്കാട്ടുന്നു......എന്‍*റെ തടവറക്കുള്ളിലെ കിളിവാതിലിലൂടെ ഞാന്‍* കണ്ട ആകാശത്തിലെ നക്ഷത്രങ്ങള്‍*ക്കെല്ലാം നിന്*റെ മുഖമായിരുന്നു......ചിന്താ എന്ന കാടു വെട്ടി തെളിച്ചിരുന്നെങ്കില്‍* കുറച്ചൊരു ആശ്വാസം ലഭിച്ചേനെ.....എന്നെങ്കിലും നീ യാത്ര പറയാന്‍* വരുന്ന ദിനവും കാത്തു ഈ കൊട്ടാരത്തിലെ തടവറക്കുള്ളില്‍* ഞാനുണ്ടാകും......പക്ഷെ അപ്പോഴും ഒരു ചോദ്യം നിന്നോട് എനിക്ക് ചോദിക്കാനുണ്ടാകും.....എന്തിനായിരുന്നു....നീ എന്നെ സ്നേഹിച്ചതും.....പിന്നെ യാത്രപോലും ചോദിക്കാതെ പോയതും..........അസ്തമന സൂര്യന്* കടലില്‍* മറയുന്നതും പിന്നെ അവിടെനിന്നും ഉദിക്കുന്നത് പോലെ ഞാനും നിന്നില്‍* മറയുവാനും നിന്നില്‍* ഉദിക്കുവാനും ആഗ്രഹിച്ചിരുന്നു.......ഇപ്പോഴും നിന്*റെ ഓര്*മ്മയില്* ഞാന്‍* ഉണരുന്നു.....നിന്*റെ ഓര്*മ്മയില്* ഉറങ്ങുന്നുവോ? ഇല്ല ...ഞാന്‍* ഉറങ്ങുന്നില്ല......ഞാന്‍* ഉറങ്ങിയാല്‍* നിന്*റെ ഓര്*മ്മ കുറച്ചു നേരത്തേക്കെങ്കിലും മാറിപോകും......പാടില്ല......ഞാന്‍* ഉണര്*ന്നിരിക്കുന്നു........നിന്*റെ വരവിനായി......നിന്*റെ ഓര്*മ്മയുമായി.........
Keywords: cherukadha, ninte varavinayi,stories, short stories, love stories
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks