നിന്റെ ജീവനില്* ഒരു തുടിപ്പായ്
ഞാന്* മാറിയെങ്കില്* മാപ്പ്

കയ്യെത്തും ദൂരത്തെത്തിയിട്ടും
ഞാന്* തട്ടികളഞ്ഞ ആ സ്നേഹത്തിനോടും മാപ്പ്

ഓരോ വാക്കിലും നനവായ് മാറിയ
കണ്ണീര്* തുള്ളിയോടും മാപ്പ്

എന്റെ ഉള്ളിലിരുന്നു നിനക്കായ് തുടിക്കുന്ന
ഹ്രദയത്തിനോടും മാപ്പ്

ജീവനായ് എന്നെ സ്നേഹിച്ച
മനസ്സിനോടും മാപ്പ്

കണ്ണെത്ത ദൂരം വഴികണ്ണുമായി
എന്നെ കാത്തിരുന്ന ഹ്രദയത്തിനോടും മാപ്പ്

അകലെയാണെങ്കിലും ഓരോ നിമിഷവും
എന്റെ അരികിലെത്തുന്ന
വാല്*സല്യത്തിനും മാപ്പ്

നിന്നെ എന്നിലേയ്ക്ക് അടുപ്പിച്ചു
നിന്നില്* നിന്നും എന്നെയകറ്റുന്ന
ഈ കാലത്തിനോടും മാപ്പ്

മോഹങ്ങള്* എല്ലാം
മാറോടടുക്കി കണ്ണീര്* വാര്*ത്ത
രാത്രിയാമാങ്ങളോടും മാപ്പ്

ആദ്യമായി കണ്ട നിമിഷത്തെ
സ്വാഗതം ചെയ്ത കൈകളെ മാപ്പ്

മരുഭൂമിയാം എന്റെ മനസ്സില്* പെയ്ത
പ്രണയതുള്ളികളെ മാപ്പ്

ഓര്*മ്മയില്* എന്നും
തുളുമ്പുന്ന മിഴികളെ മാപ്പ്

അറിയാതെ ഞാന്* പറഞ്ഞ
സ്വന്തന വാക്കുകളില്* സ്നേഹദീപം കണ്ടു
നീ പറന്നെത്തിയതാണ്
എന്നിലെയ്ക്കെങ്കില്* നിന്നോടെനിക്ക്
ഒന്നേ പറയാനുള്ളൂ മാപ്പ്

വിധിയെന്ന രണ്ടു അക്ഷരത്തിനു
എന്റെ ജീവിതത്തില്* സ്ഥാനമില്ല മാപ്പ്...



Keywords:kavithakal, mappu,poems,stories,malayalam kavithakal