-
മഴയുടെ സംഗീതം

അവളെ കുറിച്ചുള്ള എന്റെ ഏതുതരം ചിന്തയും
മലമുകളില്*
പെയ്യുന്ന മഴ പോലെയാണ`.
അരികത്തുള്ളതിനെ സ്വാന്തനിപ്പിക്കുകയും
അകലത്തുള്ളവയെ ആകര്*ഷിക്കുകയും ചെയ്യുന്ന
മഴയുടെ സംഗീതം പോലെ ......
"ഒന്നുമോര്*ക്കാതെ മിണ്ടാതെ
കൈ കോര്*ത്തു നടക്കണം നമുക്ക്*.
നീണ്ടുപോകും നിഴലുകള്
*രേഖപെടുത്തണം ചിത്രങ്ങള്*.
നിന്റെ മിഴികള്* എന്റെ മനസ്സിന്റെ മിന്നലാട്ടങ്ങളാണ്*.
സ്പര്*ശനത്തിന്റെ ഓര്*മകള്* ആത്മഹര്*ശങ്ങളും.
ഹേയ്*...നീ ഒന്നോര്*ക്കുകഎന്റെ പ്രണയത്തിന്റെ
മെത്ത നിറയെ മഞ്ഞുപൂക്കളാണ`.
ഒരു വസന്തം മുഴുവന്* നിനക്കു വേണ്ടികാത്തുവെച്ചിട്ടുണ്ട്*.
ഇത്രയും ആനന്ദം നിന്നെ പ്രലോഭിപ്പിക്കുന്നുവെങ്കില്*,
നീ വരിക
ഈ മഞ്ഞ്* ഉരുകും മുമ്പ്*...
ഈ പൂക്കളെല്ലാം വിടരും മുമ്പ്*.....
ഞാന്* കാത്തിരിക്കയാണ`............"
വാഗമരങ്ങള്* പൂത്തുലഞ്ഞ പിച്ചകങ്ങള്*
സുഗന്ധം പരത്തി
നില്*ക്കുന്ന
ഈനിമിഷത്തില്* ഒരു ഗസല്*പോലെ
നീ എന്നെ തേടി വന്നിരുന്നെങ്കില്*
ആകാശത്തെ
നക്ഷത്രങ്ങളെയു ം ഈ ലോകത്തെയും
സാക്ഷി നിര്*ത്തി ഞാന്*
നിന്നെ സ്വന്തം
ആക്കിയേനെ .കാരണം
എന്റെ മൌനം കളില്* തെളിയുന്നത്* നിന്റെ സ്വരമാണ്*..
എന്റെ നൊമ്പരങ്ങളില്* കാണുന്നത്* നിന്റെ പുഞ്ചിരി യാണ്*...
എന്റെ നിസ്വസങ്ങളില്* ഉള്ളത് നിന്റെ ഹൃദയും ഇടിപ്പുകളാണ്
എന്റെ ഹൃദയ രക്തത്തിനു ഉള്ളത് നിന്റെ നിറം ആണ്
എന്റേതു അനന്തമായ ഒരു കാത്തിരുപ്പാണ്*
ഇനിയും ഒരു ജന്മമുണ്ടെങ്കില്* ഒരു ചെടിയില്* രണ്ടു
പുഷ്പങ്ങളായി പരസ്പരം ഒരുപാട് സ്നേഹിക്കാനായി നാം വിരിയും
´വസന്തം നമ്മെ
നോക്കി പുഞ്ചിരിക്കും¸´
ശിശിരം നമ്മെ നോക്കി അസൂയപ്പെടും
കാലത്തിന്*റെ
ചൂടേറ്റു ആദ്യം വീഴുന്നത് ഞാനാണെങ്കില്*,
എനിക്ക് വേണ്ടി ഒരിറ്റു
കണ്ണുനീര്* പൊഴിക്കാന്*
നീയുണ്ടാകുമെന്ന വിശ്വാസത്തോടെ ഞാന്* യാത്രയാകും
Keywords:mazhayude sangeetham,kavithakal,poems,stories
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks