വസന്തം വിരിഞ്ഞു നില്*ക്കുന്ന
പൂന്തോട്ടത്തില്*
ഞാനെന്റെ പൂവിനെ തെരയുകയാണ്
കൂടുതല്* ചുവപ്പുള്ള
രക്ത വര്*ണ്ണത്തിലുള്ള
കൂടുതല്* സൌരഭ്യം പരത്തുന്ന
എന്റെ പൂവിനെ
ചെടികളായ ചെടികളെ
ഞാന്* തൊട്ടു നോക്കി
പൂക്കളായ പൂക്കളെ
ഞാന്* മണത്തു നോക്കി
എന്റെ പൂവിനെ തേടി
പൂമ്പൊടികള്* പറത്തി വന്ന
കാറ്റ് എന്നോടു ചോദിച്ചു
നിന്റെ പൂവോ ?
പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്


More stills


Keywords:poems,ante poovine thedi,sad song,love song