എന്റെ ആത്മാവ് നിന്നോട് മന്ത്രിച്ചത്
പ്രണയബാഷ്പം കൊണ്ടൊരു ഉദകം എന്നല്ല
പാതി ചാരിയ പടിവാതില്* തുറന്നു
ജന്മജന്മാന്തരങ്ങള്* ഞാന്*
കാത്തുനില്ക്കുമെന്നാണ്
എന്നിലെ എന്നില്* ഞാന്* അടക്കംചെയ്ത
ഓര്*മകളുടെ ചിതാഭസ്മം ഇന്ന് ഞാന്*
ഈ തിരയോളങ്ങളില്* നിമംജനം ചെയും
നിന്റെ ഇഷ്ടങ്ങളെ ആവോളം
സ്നേഹിച്ച ഞാന്*.
എന്റെ സ്നേഹത്തിനര്ത്ഥം
നല്*കേണ്ടതിങ്ങനെയല്ലേ?
ഞാന്* തന്നെ ചെയ്യുന്നു
എന്റെ പ്രണയത്തിന്ന് ആദ്യ ഉദകം
കാലത്തിന്റെ ബലിച്ചോറില്*
മറവിയുടെ കറുകനാംബുത്തൊട്ടു
ഓര്*മകളുടെ ചിതാബസ്മവുമായ്
ഞാന്* ഇറങ്ങുന്നുവീ സ്നേഹത്തിന്നാഴിയില്
കാരണം
നിന്നെ ഞാന്* ഒരുപാട് സ്നേഹിച്ചിരുന്നു.......
കൊച്ചു കൊച്ചു അഗ്നി ജ്വാലകളുടെ
സമുദ്രമാണീ ലോകം ....
ഓരോ ജ്വാലയും ഓരോ ജീവിതങ്ങളാണ് ......
സ്വപ്നങ്ങളുടെയും അനുഭവങ്ങളുടെയും
ഭ്രമാത്മകമായ താഴ്വരയാണ് ജീവിതം ...
പാറി നടക്കുവാനും എല്ലാം മറക്കുവാനും
നമുക്ക് കഴിയും .....
ഇപ്പോഴെങ്കിലും നീ അറിയുന്നുവല്ലോ
ഞാന്* നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് ...
അതിനാല്* എനിക്ക് ഒന്നേ
നിന്നോട് പറയാനുള്ളൂ ......
എന്നെ എന്നും ഓര്*ക്കുവാന്* ...
ദിനവും എന്നെ സ്വപ്നം കാണുക ...
നിനക്കേറ്റവും വിലപെട്ട ഒന്ന്
തന്നെയായിരിക്കും ഞാന്* ...
ആ സ്വപ്നങ്ങളെ ശേഖരിക്കുക ...
എന്നിട്ട് സുരക്ഷിതമായി സൂക്ഷിച്ചു വെക്കുക ...
ഒരു പൂവിരിയും പോലെ .....
ഒരിതള്* പൊഴിയും പോലെ കാലം
യവനികക്കുള്ളില്* മാഞ്ഞു പോകും ...
എന്റെ ഓര്*മയ്ക്കായ് ആ സ്വപ്നങ്ങളെയെങ്കിലും
മറക്കാതെ കാത്തു സൂക്ഷിക്കുക ...


Keywords:poems,oru pooviriyum pole,songs, malayalam kavithakal, love poems,love songs,sad poems