രഞ്ജിത്തിന്റെ തിരക്കഥയില്‍* മമ്മൂട്ടിയെ നായകനാക്കി ജിഎസ് വിജയന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* കാവ്യ മാധവന്* പ്രധാന വേഷത്തിലെത്തുന്നു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനില്‍* മമ്മൂട്ടി തൃശൂര്‍* ശൈലിയിലുള്ള ഭാഷയിലാണ് ഭാഷയാണ് സംസാരിച്ചതെങ്കില്‍* മലബാറിലെത്തുമ്പോള്‍* ഇത് കാവ്യയുടെ ഊഴമാണ്.
തന്റെ ജന്മനാടായ നീലേശ്വരം സ്*റ്റൈലിലാണ് കാവ്യ മലബാറില്‍* ഡയലോഗുകള്‍* പറയുക. സിനിമയിലെത്തി പത്ത് വര്*ഷം കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് കാവ്യയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിയ്ക്കുന്നത്. ഇന്നസെന്റും ജഗതിയുമൊക്കെ തൃശൂര്‍* തിരുവനന്തപുരം ഭാഷാശൈലി പ്രശസ്തമാക്കിയതു പോലെ തന്റെ നാട്ടിലെ ശൈലിയും നാലാളറിയണമെന്നാണ് കാവ്യയുടെ ആഗ്രഹം.
കാസര്*കോട്ടെ ഗ്രാമമായ നീലേശ്വരത്തെ ഭാഷാപ്രയോഗങ്ങള്‍* കേരളത്തിലെ മറ്റുഭാഗങ്ങളിലുള്ള കുറെപ്പേരെങ്കിലും കേട്ടിട്ടുണ്ടാവും. താനഭിയിക്കുന്ന മലബാറിലൂടെ ഇത് കൂടുതല്‍* പ്രചാരത്തിലെത്തണമെന്നാണ് നടിയുടെ ആഗ്രഹം.
താന്‍* ഈ ശൈലിയില്‍* സംസാരിയ്ക്കുന്നതെന്ന കാര്യം സിനിമാരംഗത്തെ എല്ലാവര്*ക്കുമറിയാം. അതിനാലാണ് രഞ്ജിത്ത് തന്നെ തേടിയെത്തിയതെന്നും കാവ്യ വിശ്വസിയ്ക്കുന്നു. കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍* താമസിയ്ക്കുന്നവര്*ക്ക് നീലേശ്വരം സ്ലാങ് പെട്ടെന്ന് പിടികിട്ടില്ലെന്നും കാവ്യ മുന്നറിയിപ്പ് നല്*കുന്നുണ്ട്.






Reply With Quote

Bookmarks