Janapriyanakan Dileep in & as Sathya Sai Baba

Direction - Kodi Ramakrishna
Producer-Karattam Rambabu
Music - Ilayaraja
Heroine - Anushka Shetty

ഇനി ദിലീപ് സത്യസായിബാബയായി പ്രേക്ഷകര്*ക്കുമുന്നിലേക്ക്. ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ' ബാബസത്യസായി സിനിമയില്* നായകവേഷം അഭിനയിച്ചുകൊണ്ട് മലയാളത്തിന്റെ അതിരുകള്*ക്കപ്പുറത്തേക്ക് വളരുകയാണ് ഈ നടന്*. സപ്തംബറില്* ഷൂട്ടിങ് തുടങ്ങുന്ന സിനിമയൊരുക്കുന്നത് വിഖ്യാത തെലുങ്ക് സംവിധായകന്* കോടിരാമകൃഷ്ണയാണ്.

ബാബയുടെ 25 മുതല്* 85 വയസ്സുവരെയുള്ള ജീവിതമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജയപ്രദയാണ് ബാബയുടെ അമ്മവേഷത്തില്*. അനുഷ്*കഷെട്ടി മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. തെന്നിന്ത്യയിലെ പലനടന്മാരെയും പരിഗണിച്ചശേഷമാണ് കോടിരാമകൃഷ്ണയുടെയും സംഘത്തിന്റെയും അന്വേഷണം ദിലീപിലെത്തിയത്. ബാബയുടെ വേഷം അവതരിപ്പിക്കാമോ എന്ന ചോദ്യം അക്ഷരാര്*ഥത്തില്* ദിലീപിനെ ഞെട്ടിച്ചു. ഇത്രയും വലിയൊരു കഥപാത്രത്തിന് തന്റെ രൂപം ഇണങ്ങുമോയെന്നായിരുന്നു സംശയമെന്നും ദിലീപ് പറയുന്നു. തുടര്*ന്ന് ചിത്രത്തിന്റെ അണിയറപ്രവര്*ത്തകര്* ബാബയുടെ രൂപത്തിലേക്ക് ദിലീപിനെ മാറ്റിയെടുത്ത കമ്പ്യൂട്ടര്*ചിത്രങ്ങള്* അയച്ചുകൊടുത്തു. അതുകണ്ടപ്പോള്* അവിശ്വസനീയതയാണുണ്ടായതെന്ന് ദിലീപ് പറഞ്ഞു.

'ഇത് ഭഗവാന്* സത്യസായി ബാബയുടെ അനുഗ്രഹം. അദ്ദേഹത്തിന്റെ ജീവതകഥ സിനിമയാകുമ്പോള്* അതിലെ പ്രധാനകഥാപാത്രമാകുകയെന്നതില്* കവിഞ്ഞ് വേറൊരു ഭാഗ്യമില്ല.' -ദിലീപ് പറയുന്നു. തെലുങ്കിലൊരുങ്ങുന്ന ചിത്രം മറ്റ്ഭാഷകളിലേക്ക് മൊഴിമാറ്റും. കരട്ടം രാംബാബുവാണ് നിര്*മാതാവ്. ചിന്തപ്പളളി രാമണ്ണ രചനനിര്*വഹിക്കുന്ന ' ബാബസത്യസായി ' ക്ക് സംഗീതം പകരുന്നത് ഇളയരാജ. പുട്ടപര്*ത്തിയും ഉത്തരേന്ത്യയുമാണ് പ്രധാന ലൊക്കേഷനുകള്*.