Page 1 of 2 12 LastLast
Results 1 to 10 of 28

Thread: ** Janapriya Naayakan DILEEP ** ~~ Official Thread

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    സൂപ്പര്*സ്റ്റാറായി തുടരുക പ്രയാസം: ദിലീപ്



    സൂപ്പര്*സ്റ്റാറാകുക എന്നതും സൂപ്പര്*സ്റ്റാര്* പദവിയില്* തുടരുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ജനപ്രിയനായകന്* ദിലീപ്. വിജയങ്ങള്* തുടര്*ച്ചയായി സൃഷ്ടിച്ചില്ലെങ്കില്* പിന്തള്ളപ്പെടുമെന്നും ദിലീപ് പറയുന്നു.


    “സൂപ്പര്*സ്റ്റാറാകുന്ന എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ സ്റ്റാര്*ഡം തുടരുക എന്നത് അതിലും ബുദ്ധിമുട്ടുള്ള വസ്തുത. ഞാന്* അഭിനയിച്ച ഒരു സിനിമ കലാപരമായി മേന്**മയേറിയതാണെങ്കിലും ബോക്സോഫീസില്* വിജയിച്ചില്ലെങ്കില്* നിര്*മ്മാതാക്കള്* പിന്നീട് എന്നെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുവട്ടം ആലോചിക്കും. അവര്* ചിലപ്പോള്* എന്*റെ കുറച്ച് സിനിമകളുടെ റിസള്*ട്ട് കൂടി നോക്കുമായിരിക്കും. അവ കൂടി വിജയം കണ്ടില്ലെങ്കില്*... എന്നെ ഒഴിവാക്കാന്* തീരുമാനമുണ്ടാകും. കലാപരമായും വാണിജ്യപരമായും നേട്ടമുണ്ടാക്കുന്ന സിനിമകള്* ഇടവിട്ടു ചെയ്യുന്നതിന്*റെ കാരണം അതാണ്” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* ദിലീപ് പറയുന്നു.

    “ഒരു മാസം ഞാന്* 200 കഥകള്* വരെ കേള്*ക്കാറുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെയും പുതിയവരുടെയും. പുതിയ എഴുത്തുകാരുടെ കഥകള്* പലതും നമുക്ക് ബോധ്യമാകുന്നതില്* പരാജയപ്പെടുന്നു എന്നതാണ് വസ്തുത. നമുക്ക് ഇപ്പോള്* മികച്ച സൃഷ്ടികള്* നല്*കുന്ന പുതിയ എഴുത്തുകാര്* ഏറെയുണ്ട്. ബോബി - സഞ്ജയ്, ദിലീഷ് നായര്*, ശ്യാം പുഷ്കരന്* തുടങ്ങിയവര്* പുതിയ ആശയങ്ങളുമായി വരുന്നു” - ദിലീപ് വ്യക്തമാക്കി.

    ഓരോ വര്*ഷവും മൂന്ന് മാസ് എന്*റര്*ടെയ്നറുകളില്* അഭിനയിക്കാനാണ് താന്* ശ്രമിക്കുന്നതെന്നും ദിലീപ് പറഞ്ഞു. ഈ വര്*ഷം സ്പാനിഷ് മസാല, മായാമോഹിനി, അരികെ എന്നീ സിനിമകളാണ് ദിലീപിന്*റേതായി റിലീസായത്. ഇതില്* സ്പാനിഷ് മസാല ശരാശരി വിജയം നേടി. അരികെ ബോക്സോഫീസ് ദുരന്തമായി. മായാമോഹിനി ഈ വര്*ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടവുമായി.
    Last edited by rameshxavier; 07-13-2012 at 10:01 AM.

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default Dileep Penuu Kaanal comedy Kunjikoonan


  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default Dileep Comedy Ee Parakkum Thalika


  4. #4
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഷാജി കൈലാസിന്*റെ ആക്ഷന്* പടം, ദിലീപ് നായകന"

    ഷാജി കൈലാസിന്*റെ ആക്ഷന്* പടം, ദിലീപ് നായകന്*!


    ഷാജി കൈലാസ് കളം മാ*റിച്ചവിട്ടുകയാണെന്ന് മലയാളം വെബ്*ദുനിയ റിപ്പോര്*ട്ട് ചെയ്തിരുന്നല്ലോ. ജയറാമിനെ നായകനാക്കി മദിരാശി എന്ന കോമഡിച്ചിത്രം ചെയ്യുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്*ട്ടുകളും നല്*കിയിരുന്നു. ‘സിംഹാസനം’ കഴിഞ്ഞാല്* മറ്റൊരു ഷാജിയെ മലയാള സിനിമയ്ക്ക് കാണാനാകുമെന്ന് ഷാജി തന്നെ ചില അഭിമുഖങ്ങളില്* വ്യക്തമാക്കിയിരുന്നു.

    എന്നാല്* ഷാജി കൈലാസ് ക്യാംപില്* നിന്ന് ലഭിക്കുന്ന പുതിയ വാര്*ത്ത ഒരു ആക്ഷന്* ചിത്രവുമായി ബന്ധപ്പെട്ടാണ്. ദിലീപ് നായകനാകുന്ന ആക്ഷന്* സിനിമയാണ് ഷാജി ഒരുക്കുനത്. രാജേഷ് ജയരാമനാണ് ചിത്രത്തിന് രചന നിര്*വഹിക്കുന്നത്. എന്നാല്* ഇതൊരു വലിയ സിനിമയല്ല. ‘ഡി കമ്പനി’ എന്ന ആക്ഷന്* പാക്കേജിലെ ഒരു ലഘുചിത്രമാണ്. അര മണിക്കൂര്* മാത്രമാണ് ദൈര്*ഘ്യം.

    ഷാജി കൈലാസും ദിലീപും ‘ദി ഡോണ്*’ എന്ന ചിത്രത്തിന് വേണ്ടി മുമ്പ് ഒരുമിച്ചിട്ടുണ്ട്. ആ സിനിമ ഒരു പരാജയമായിരുന്നു. എന്തായാലും ദിലീപിനെ നായകനാക്കി വീണ്ടും ഒരു ചിത്രം ഒരുക്കുമ്പോള്* വ്യത്യസ്തമായ ഒരു കഥയാണ് ഷാജി കൈലാസ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്*ട്ടുകള്*.

    ജോഷി, എം പത്മകുമാര്*, ദീപന്*, വിനോദ് വിജയന്* എന്നിവരാണ് ഈ പാക്കേജിലെ മറ്റ് ചിത്രങ്ങള്* ഒരുക്കുന്നത്. ഇതില്* എം പത്മകുമാറിന്*റെ ലഘുചിത്രം ‘ഒരു ബൊളീവിയന്* ഡയറി 1995’ ചിത്രീകരണം പൂര്*ത്തിയായി. ദീപന്* ഒരുക്കുന സിനിമയുടെ പേര് ഗാംഗ്സ് ഓഫ് വടക്കുന്നാഥന്* എന്നാണ്. ജോഷി ചിത്രത്തില്* മോഹന്*ലാലാണ് നായകനാകുന്നത്.

    തകര്*പ്പന്* ആക്ഷന്* രംഗങ്ങളാണ് ഡി കമ്പനിയുടെ പ്രത്യേകത. മാഫിയ ശശി, കനല്* കണ്ണന്*, അനല്* അരശ്, ത്യാഗരാജന്* എന്നിവരാണ് സിനിമയുടെ ആക്ഷന്* കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്*, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്* രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

  5. #5
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ജനപ്രീയ നായകന്* ഉയരങ്ങള്* കീഴടക്കുന്നു - 2011 ലെ മികച്ച നടന്* ദിലീപ്



    സംസ്ഥാന ചലച്ചിത്ര അവാര്*ഡുകള്* പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്* റുപ്പി’യാണ് മികച്ച ചിത്രം. ദിലീപ് മികച്ച നടനായും ശ്വേതാ മേനോന്* മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘പ്രണയം’ എന്ന ചിത്രം സംവിധാനം ചെയ്ത ബ്ലെസിയാണ് മികച്ച സംവിധായകന്*.

    വെള്ളരിപ്രാവിന്*റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദിലീപിന് മികച്ച നടനുള്ള അവാര്*ഡ് ലഭിച്ചത്. സാള്*ട്ട് ആന്*ഡ് പെപ്പറിലെ വേഷത്തിനാണ് ശ്വേതാ മേനോന് അവാര്*ഡ് ലഭിച്ചത്.

    മികച്ച രണ്ടാമത്തെ നടനുള്ള അവാര്*ഡ് ഫഹദ് ഫാസിലിനാണ്. രണ്ടാ*മത്തെ നടിക്കുള്ള പുരസ്കാരം ഊമക്കുയില്* എന്ന ചിത്രത്തിലൂടെ നിലമ്പൂര്* ആയിഷയ്ക്ക് ലഭിച്ചു. മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ജഗതി ശ്രീകുമാറിനും ലഭിച്ചു.

    മികച്ച കഥയ്ക്കുള്ള അവാര്*ഡ് എം മോഹനാണ്. മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് സംവിധായകന്* കൂടിയായ എം മോഹന് അവാര്*ഡ് ലഭിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്*ഡ് ട്രാഫിക്കിലൂടെ ബോബി - സഞ്ജയ് നേടി. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള അവാര്*ഡ് ലഭിച്ചത് സാള്*ട്ട് ആന്*ഡ് പെപ്പറിനാണ്. ആദിമന്ത്യാന്തം സംവിധാനം ചെയ്ത ഷെറിന്* ആണ് മികച്ച നവാഗത സംവിധായകന്*.








    Keywords:best actor dileep, best actor 2011, janapriyanayakan won the state award, dileep won the state award, dileep won the best actor award in 2011, dileep, dileep's awards, janapriyanayakan won the state award for best actor, dileep won the state award for best actor, actor dileep won the best actor award for 2011, dileep in state award list

  6. #6
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default


    വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്* നമുക്കു മുന്*പില്* അവതരിപ്പിച്ചിട്ടുള്ള ഒരു മഹാ നടന്* ആണ് ദിലീപ്. വൈകിയെങ്കിലും ഈ പുരസ്*കാരം തെടിയെതിയത്തില്* ഒത്തിരി സന്തോഷം... ദിലീപിന് ആശംസകള്*. ഒപ്പം പുരസ്*കാരം നേടിയ മറ്റു ജേതാക്കല്കും...
    Last edited by vineesh; 07-19-2012 at 09:19 AM.

  7. #7
    Join Date
    Feb 2007
    Posts
    26,214

    Default

    all the best

  8. #8
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default






    സംസ്ഥാന ചലച്ചിത്ര അവാര്*ഡ് പ്രഖ്യാപനത്തിന് തൊട്ട് മുന്*പു വരെ ദിലീപിന് മികച്ച നടനുള്ള അവാര്*ഡ് ലഭിക്കുമെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പ്രണയത്തിലെ അഭിനയത്തിന് മോഹന്*ലാലിന് അവാര്*ഡ് ലഭിക്കുമെന്നായിരുന്നു രാവിലെ മുതല്* പുറത്ത് വന്ന റിപ്പോര്*ട്ടുകള്*. പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയും ഇന്ദ്രജിത്തിന്റെയും പേരുകള്* ഇതിനിടയില്* കേട്ടെങ്കിലും ദിലീപിന് അവാര്*ഡ് ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

    കഥാപാത്രത്തിന്റെ പൂര്*ണതയ്ക്ക് വേണ്ടി ആ നടന്* എടുക്കുന്ന കഠിനാധ്വാനത്തിന് ഒരംഗീകാരം ഇതുവരെ ലഭിച്ചിരുന്നില്ല. 2005ല്* പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് സംസ്ഥാന അവാര്*ഡ് ലഭിക്കും എന്ന് പലരും കരുതിയിരുന്നെങ്കിലും മിമിക്രിക്കാരനെന്ന നിലയില്* ദിലീപിന്റെ പ്രകടനത്തെ തഴയുകയായിരുന്നു. സ്പെഷ്യല്* ജൂറി അവാര്*ഡ് കൊണ്ട് അന്ന് തൃപ്തിപ്പെടേണ്ടി വന്ന ദിലീപിന് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ലഭിച്ച സംസ്ഥാന അവാര്*ഡ് അപ്രതീക്ഷിത നേട്ടമായിരുന്നു.

    ചാന്തുപൊട്ടിന് മുന്*പ് കുഞ്ഞിക്കൂനന്* എന്ന ചിത്രത്തിലെ അഭിനയത്തിനും അവാര്*ഡിന് പരിഗണിച്ചപ്പോഴും മിമിക്രി എന്ന പരിഹാസം തന്നെയാണ് ദിലീപിന് കേള്*ക്കേണ്ടി വന്നത്. അന്ന് പരിഗണന പ്രത്യേക ജൂറി പരാമര്*ശത്തില്* ഒതുങ്ങി.

    കുഞ്ഞിക്കൂനന്*, ചാന്ത്*പൊട്ട് എന്നീ ചിത്രങ്ങളില്* ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങളെ ഒന്ന് അവലോകനം ചെയ്യുമ്പോള്* അതൊന്നും അനായാസമായി ചെയ്യാവുന്ന കഥാപാത്രങ്ങള്* അല്ലെന്ന് വ്യക്തമാകും. ദിലീപ് എന്ന നടന്റെ പ്രതിഭ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ വേഷങ്ങള്* തന്നെയായിരുന്നു അവ. ചാന്തുപൊട്ട് എന്ന സിനിമ മറ്റു ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യാന്* ആലോചിച്ചപ്പോള്* അതിനുതക്ക പ്രതിഭാ വിലാസമുള്ള നടന്**മാര്* ആഭാഷകളില്* ഇല്ലാത്തതിനാല്* ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ദിലീപ് എന്ന നടന്റെ വില അന്ന് മറുഭാഷകളിലെ സിനിമക്കാര്*ക്കെങ്കിലും ബോധ്യപ്പെട്ടതാണ്.

    അസാധാരണമായ അര്*പ്പണ ബോധവും കഠിനാധ്വാനവും ഉണ്ടെങ്കില്* മാത്രമേ കുഞ്ഞിക്കൂനനേയും ചാന്തുപൊട്ടിലെ രാധയേയും ഏഴരക്കൂട്ടത്തിലെ അരയെയും എന്തിന് മായാമോഹിനിയെപ്പോലും പ്രേക്ഷകരുടെ മനസില്* ഇത്രയും ആഴത്തില്* പതിപ്പിക്കാനാവുകയുള്ളു. അതുകൊണ്ടുതന്നെ ദിലീപ് എന്ന നടന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് നല്ലനടനുള്ള ഈ പുരസ്കാരം.

  9. #9
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ബീജദാനം, ഇനി ദിലീപിന്*റെ ഊഴം !



    വിക്കി ഡോണര്* എന്ന സിനിമ ബോളിവുഡില്* നിര്*മ്മിക്കപ്പെട്ട ഒരു ചെറിയ ചിത്രമാണ്. വെറും അഞ്ചുകോടി മുതല്* മുടക്കില്* നിര്*മ്മിച്ച സിനിമ 46 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബീജദാനത്തിന്*റെ മഹത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നു അത്. ജോണ്* ഏബ്രഹാം നിര്*മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് സര്*ക്കാര്*. ആയുഷ്മാന്* ഖുറാന, അന്നു കപൂര്*, യാമി ഗൌതം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്*.

    വിക്കി ഡോണറിനെക്കുറിച്ച് ഇപ്പോള്* പറഞ്ഞുവന്നത് ഈ സിനിമ മലയാളത്തില്* റീമേക്ക് ചെയ്യാന്* ആലോചിക്കുന്നു എന്ന് അറിയിക്കാനാണ്. ജനപ്രിയനായകന്* ദിലീപാണ് ഈ സിനിമ മലയാളത്തിലെത്തിക്കാന്* ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

    ചിത്രത്തിന്*റെ റീമേക്ക് അവകാശം വാങ്ങുന്നതിന്*റെ ചര്*ച്ചകള്* പൂര്*ത്തിയായി വരികയാണ്. ദിലീപ് ഈ സിനിമയില്* നായകനായി അഭിനയിക്കും. അന്നു കപൂര്* അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്* ബാബുരാജിനെ അഭിനയിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

    പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച വിക്കി ഡോണര്* മലയാളത്തിലും വിസ്മയം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ സിനിമ റീമേക്ക് ചെയ്യാന്* ദിലീപിനെ പ്രേരിപ്പിച്ചത്.

  10. #10
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

Page 1 of 2 12 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •