ബീജദാനം, ഇനി ദിലീപിന്*റെ ഊഴം !



വിക്കി ഡോണര്* എന്ന സിനിമ ബോളിവുഡില്* നിര്*മ്മിക്കപ്പെട്ട ഒരു ചെറിയ ചിത്രമാണ്. വെറും അഞ്ചുകോടി മുതല്* മുടക്കില്* നിര്*മ്മിച്ച സിനിമ 46 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബീജദാനത്തിന്*റെ മഹത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നു അത്. ജോണ്* ഏബ്രഹാം നിര്*മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് സര്*ക്കാര്*. ആയുഷ്മാന്* ഖുറാന, അന്നു കപൂര്*, യാമി ഗൌതം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്*.

വിക്കി ഡോണറിനെക്കുറിച്ച് ഇപ്പോള്* പറഞ്ഞുവന്നത് ഈ സിനിമ മലയാളത്തില്* റീമേക്ക് ചെയ്യാന്* ആലോചിക്കുന്നു എന്ന് അറിയിക്കാനാണ്. ജനപ്രിയനായകന്* ദിലീപാണ് ഈ സിനിമ മലയാളത്തിലെത്തിക്കാന്* ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന്*റെ റീമേക്ക് അവകാശം വാങ്ങുന്നതിന്*റെ ചര്*ച്ചകള്* പൂര്*ത്തിയായി വരികയാണ്. ദിലീപ് ഈ സിനിമയില്* നായകനായി അഭിനയിക്കും. അന്നു കപൂര്* അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്* ബാബുരാജിനെ അഭിനയിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച വിക്കി ഡോണര്* മലയാളത്തിലും വിസ്മയം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ സിനിമ റീമേക്ക് ചെയ്യാന്* ദിലീപിനെ പ്രേരിപ്പിച്ചത്.