Page 15 of 15 FirstFirst ... 5131415
Results 141 to 149 of 149

Thread: Hahahah.........

  1. #141
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Smile ആദ്യരാത്രി

    -- ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്* ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്* കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്*ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്* ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്*.


    ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്*ക്കാന്* മനം തുടിച്ചു.


    അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്* മുറിയിലേക്ക് കടന്നുവന്നു.


    നീയേത് അടുപ്പില്* പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്* വന്നെങ്കിലും കടിച്ചമര്*ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്* ചോദിച്ചു.


    എല്ലാരേം പരിചയപ്പേടുകയായിരുന്നു...


    സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്* പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്*ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്* പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്* തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്* സംശയിച്ചു.


    പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്* കുടിക്കുന്ന ശീലമുണ്ടോ?


    അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...


    എന്നാല്* ഞാന്* പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...


    മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്* വേണ്ട' എന്ന് പറഞ്ഞു.


    അതുകേട്ടപ്പോള്* അവള്*ക്ക് എന്നെ പാല് കുടിപ്പിക്കാന്* വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.


    ദുബായില്* ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്* ഇന്നെങ്കിലും ലേശം പാല്* കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്* കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്* ദുബായില്* മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്* പട്ടിണികിടന്നാലും മനുഷ്യന്* തടിക്കുമെന്ന്.


    അവള്* പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.


    'ഇതായിക്കാ പാല്...'


    ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്* ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു


    ഇത് അല്* മറായി ആണോ... അല്* ഐനാണോ?


    ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?


    അതല്ലെടീ... ഈ പാല്*...?


    അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...


    നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്* മനസ്സില്* പറഞ്ഞു.


    അല്ലിക്കാ... മറായി ആരാ?


    മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.


    ഇക്ക കണ്ടിട്ടുണ്ടോ?


    പിന്നേ... സൂപ്പര്* മര്*ക്കറ്റില്* അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്*കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...


    അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്* കിടക്കുന്നത് കണ്ടപ്പോള്* ഞാന്* ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

    അല്ലാഹ്... ഞാന്* മറന്നുപോയതാണെന്ന് പറഞ്ഞ് അവള്* പെട്ടിക്കടുത്തേക്ക് നടന്നു.

    'ഇനിയിപ്പോ മതി പെണ്*കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്* പെട്ടിയുടെ മേല്* ചിലവഴിച്ചാലോ... അതാ പേടി.

    'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

    സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്* വിസിറ്റ് വിസയില്* പണിയില്ലാതിരുന്നപ്പോള്* എണീറ്റിരുന്നു. പണി കിട്ടിയപ്പോള്* പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്* പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്* മനസ്സിലായിക്കൊള്ളും.

    'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

    'ഉപ്പയും ഉമ്മയും എണിക്കോ?'

    'പിന്നേ... അവരെന്നും എണീയ്ക്കും...'

    'അല്ല, ആരും എണീക്കുന്നില്ലേല്* ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

    ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്* കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്*ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്*ത്താനുള്ള വര വരക്കാനുള്ള ചോക്ക് അവള്* എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്* പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്* തന്നെ ഞാന്* തീരുമാനിച്ചു.

    'നിനക്കറിയോ ഞാന്* ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്*പ്പം ഘൗരവത്തോടുകൂടെ തന്നെ ഞാന്* പറഞ്ഞു.

    അത് കേട്ടപ്പോള്* അവള്* ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

    കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്*? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

    ചമ്മല്* മുഖത്ത് കാണിക്കാതെ ഞാന്* പറഞ്ഞു...' ഞാന്* അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്* ഒരു മൂര്*ഖന്* പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

    'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്*ഖനെ കൊന്നിട്ടുണ്ട്'

    ഇവളെന്നെ ഫോമാവാന്* വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

    ഏതായാലും ഇനി ചമ്മാന്* ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്* ഗൗരവത്തില്* വീണ്ടും ചോദിച്ചു... 'എന്നാല്* നമുക്ക് കിടക്കാം?'

    'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

    ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

    അപ്പോഴേക്കും അവള്* കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

    'ഇക്കാ... ഉറങ്ങുംബോള്* എന്നെ തൊടരുതേ... തൊട്ടാല്* ഞാന്* ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്* വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

    ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്* തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്* ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്* തട്ടിയാല്*... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....



    റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്* പോയി സുഖമായി കിടന്നുറങ്ങി...

    നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്* പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്* അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്* വിചാരിച്ചപോലെയല്ല... അല്*പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്* അതും അടുക്കി വച്ചോ... കൊള്ളാം...

    കുഞ്ഞു ടേബിളിന്റെ മുകളില്* ചായയും റെഡി... പോയിനോക്കിയപ്പോള്* കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്* വച്ചിട്ടുള്ള കടലാസ് ഞാന്* ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്* തുറന്ന് വായിച്ചു...

    ******

    ഇക്കയെന്നോട് ക്ഷമിക്കണം...

    ഞാന്* പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്* എന്നെ രാത്രി വിളിച്ചു... ഞങ്ങള്* 5 വര്*ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്* പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്* കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്*ണ്ണവും ഇക്കാ തന്ന 10 പവന്* മഹറുമായി ഞാന്* പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്* അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്* ഇക്കായെ പൂര്*ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്* എന്നെ ഉപേക്ഷിക്കുകയാണെങ്കില്* ഞാന്* ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

    എന്ന് സ്വന്തം ....

    *******

  2. #142
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Smile വേള്*ഡ് കപ്പ്*

    ശ്രീശാന്തിനെ വേള്*ഡ് കപ്പ്* ടീമിലേക്ക് സെലക്ട്* ചെയ്യാതിരുന്നതി-
    നോട് താങ്കളുടെ അഭിപ്രായം എന്താണ്? ഒഴിവാക്കിയത് മോശമായി
    എന്ന് താങ്കള്* കരുതുന്നുണ്ടോ?

    എങ്കില്* .......

    വിശ്വ കപ്പ്* നടക്കുന്നത് ഏകദിന മത്സരത്തിലാണ്, ഏകദിനമത്സര-
    ത്തില്* ശരാശരി 50 wicket എടുത്ത ലോക ബൌളര്*മാരില്* 298 ആണ്
    നമ്മുടെ പയ്യന്*റെ സ്ഥാനം എന്ന് മനസ്സിലായാല്* ഒരുപക്ഷെ താങ്കളുടെ
    അഭിപ്രായം ഇതായിരിക്കില്ല. *അങ്ങനെയുള്ള ഒരാളെ, പ്രകടനത്തിന്*റെ
    അടിസ്ഥാനത്തില്* എങ്ങിനെ പരിഗണിക്കും എന്തിനു പരിഗണിക്കണം.
    ഫീല്*ഡില്* മറ്റുകളിക്കാരോട്ശ്രീശാന്തിന്*റെ പെരുമാറ്റം വളരെ മോശമാണ് ഇത്രയും മോശമായി പെരുമാറുന്ന ,പെരുമാറിയ
    വേറൊരു കളിക്കാരന്*ലോകക്രിക്കറ്റില്* ഉണ്ടാകില്ലെന്ന് വരെ
    ആളുകള്* പറയുന്നു. പിന്നെ ശരാശരി മലയാളികളില്*
    കണ്ടുവരുന്ന“വലിയവരെ ബഹുമാനിക്കുക”എന്നസാമാന്യ
    മര്യാദപോലും പാലിക്കാന്* അറിയാത്ത, മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്* എന്ന് സമ്മതിച്ചാല്* ആ മാന്യതയ്ക്ക്
    ചിലപ്പോഴെങ്കിലും കളങ്കം വരുത്താറുള്ള ഓസ്ട്രേലിയക്കാരുടെ
    വൃത്തികെട്ട സ്വഭാവത്തെ അനുകരിക്കാനാണ് ശ്രീശാന്തിനു
    താല്പര്യം എന്നിരിക്കെ, എതിര്* കളിക്കാരോട് നിരന്തരം
    പല്ലിളിക്കുകയും കണ്ണ് തുറിക്കുകയും, അടി ചോദിച്ചുവാങ്ങി
    ആണുങ്ങള്*ക്ക് ചേരാത്ത കരച്ചിലുംപിഴിചിലുമായി
    ലോകത്തിനു മുമ്പില്* ഇന്ത്യക്കാരെയും അതിലുപരി മലയാളിയെയും നാണം കെടുത്തുന്നത് ഇനിയെങ്കിലും ഒഴിവാക്കാനെങ്കിലും ഈ തീരുമാനം തല്*ക്കാലത്തേക്ക്
    ഉപകരിക്കുമെന്ന് ഞാന്* വിശ്വസിക്കുന്നു. ഇതിനോ-
    ക്കെയാണോ സ്പോര്*ട്സ്മാന്* സ്പിരിറ്റ്* എന്ന് പറയുന്നത്?

    1992ല്* ഏറെ crucial ആയ ഒരു മത്സരത്തില്* ബൌളെരായിരുന്ന
    കപില്* ദേവ്, പന്ത്, എറിയുന്നതിന് മുന്*പ് nonstrike end ഇല്* നിന്നും റണ്* എടുക്കാന്* തുടങ്ങിയ സൌത്ത് ആഫ്രിക്കന്* ബാറ്റ്സ്മാന്* പീറ്റര്* കേര്*സ്ട്ടനെ റണൌട്ട് ആക്കാ-നുള്ള സുവര്*ണ്ണാവസരം ഒന്നില്*
    കൂടുതല്* തവണ ലഭിച്ചിട്ടും ഔട്ടാക്കാതെ കളിയില്*പുതുജീവന്* നല്*കിയത് ഉദാത്തമായ സ്പോര്*ട്സ്മാന്* സ്പിരിറ്റിന്റെ
    മകുടോദാഹരണമായി കാണുന്നവര്* ഏറെയാണ്*.
    (പിന്നീട് റണ്ണൌട്ടാക്കി)* ആ കപില്* ദേവ് നിഖന്ജിന്റെ പിന്*ഗാമി കളില്* ഒരാളാണ് ശ്രീശാന്ത്*എന്ന് ആരും മറക്കരുത്. അല്ലാതെ തന്നെക്കാള്* പ്രായവും പക്വതയും പ്രാഗത്ഭ്യവും സര്*വ്വോപരി റെക്കോര്*ഡ്* വരെയുള്ളവരോട് ആവശ്യത്തിനും അനാവശ്യത്തിനും
    തര്*ക്കിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും അല്ല
    സ്പോര്*ട്സ്മാന്* സ്പിരിറ്റ്* എന്ന് തിരിച്ചറിയുന്നത് കളിക്കാര്*ക്കും
    അല്ലാത്തവര്*ക്കും നല്ലതാണ്.

    ശ്രീശാന്ത് കൂടുതല്* പക്വതയോടെ പെരുമാറണമെന്നും,
    ശ്രീശാന്തിനെ നിയന്ത്രിക്കാന്* തനിക്ക് കഴിയുന്നില്ലന്നും ഇന്ത്യന്* ക്യാപ്ടന് മറ്റൊരു കളിക്കാരനെക്കുറിച്ചു പറയേണ്ടി
    വന്നിട്ടുണ്ടോയെന്നും അത്തരം അനുഭവങ്ങള്* ഇന്ത്യന്* ക്രിക്കറ്റ്* ചരിത്രത്തിനു എത്രമാത്രം പരിചയമുണ്ട് എന്നും ആലോചിക്കേണ്ടതാണ്.

    ഒരു കാലത്ത് മലയാളിയുടെ ഇന്ത്യന്* ക്രിക്കറ്റ്* ടീമുമായുള്ള ബന്ധം ചില കളിക്കാര്*ക്ക് കേരളത്തിലുണ്ടായിരുന്ന നേരിയ വേരിലോ കുറ്റിയിലോ പിടിച്ചോ കടിച്ചോ തൂങ്ങി തല്*ക്കാലം ആശ്വസിക്കുക എന്നതായിരുന്നു. കുംബ്ലെയും അജയ് ജദേജയും അവസാനം ഊത്തപ്പയുമൊക്കെ ചില ഉദാഹരണങ്ങള്*. ആ സ്ഥിതി മാറി ഒരു 22 ക്യാരെററ് മലയാളിയെ ഇന്ത്യന്* ക്രിക്കറ്റ്* ടീമില്*
    സ്ഥിരമായി പ്രതിഷ്ഠിച്ചു കാണാന്* ആഗ്രഹിക്കാതിരുന്ന എത്ര
    മലയാളിയാണ് ഉണ്ടായിരുന്നത്? ടിനുയോഹന്നാനില്* തുടങ്ങി
    അത് ശ്രീശാന്തിലെത്തിയപ്പോള്* മലയാളികളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.കോച്ചായിരുന്ന ചാപലിന്റെ വെക്തമായ
    ഇടപെടലും, ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്ന അന്നത്തെ ക്യാപ്റ്റന്*ഗാന്ഗുലിയുടെ താങ്ങും കൂടി ചേര്*ന്നപ്പോഴാണ്
    ശ്രീയുടെ ഇന്ത്യന്* ടീമിലേക്കുള്ള രംഗപ്രവേശം ഒരു പരിതിവരെ സാധ്യവും എളുപ്പവു മായതെങ്കിലും, മലയാളിക്ക് പേരറിയാവുന്നതും അല്ലാത്തതുമായ മുഴുവന്* ദൈവങ്ങളെയും വിളിച്ചുപ്രാര്*ഥിച്ചതുകൊണ്ടാണ് ദൈവത്തിന്*റെ സ്വന്തം
    നാട്ടില്*നിന്നും ശ്രീയുടെ രൂപത്തില്* ഒരാള്* ഇന്ത്യന്* ക്രിക്കറ്റ്* ടീമില്*അരങ്ങേറിയത് എന്ന് കരുതുന്നവരും ഏറെയാണ്*.

    ഈ ടീം തെരഞ്ഞെടുപ്പ് തികച്ചും കുറ്റമറ്റതാണെന്ന് ആര്*ക്കും അഭിപ്രായമില്ല. സൗത്ത് നോര്*ത്ത് ലോബികളുടെ കളികള്* നടന്നിട്ടില്ലേ
    എന്ന് സംശയിക്കുന്നവരും കുറവല്ല, എന്നുമാത്രമല്ല സൂക്ഷ്മമായി പരിശോദിച്ചാല്* അര്*ഹരെ അവഗണിക്കുകയും അനര്*ഹരെ പരിഗണിക്കുകയും ചെയ്തിട്ടുണ്ടാകാം, സെലെക്ടര്*മാരുടെ അവഗണനയുടെയും പരിഗണനയുടെയും
    ഒരുപാട്ചരിത്രങ്ങള്* ഇന്ത്യന്* cricketന്* പറയാനുമുണ്ട്,
    ഒരുപക്ഷെ ആ അവഗണന അനുഭവിക്കുന്ന കളിക്കാര്* ഇപ്പോഴും അടുത്ത അവസരത്തിന് വേണ്ടികാത്തിരിക്കുകയുമാവാം
    ടെസ്റ്റ് ക്രിക്കറ്റില്* എറിഞ്ഞ നാലാമത്തെ പന്തില്** വിക്കെറ്റെടുത്ത ഏക ഇന്ത്യന്* എറുകാരനായ ടിനുയോഹന്നാന്* ഈ സെലെക്ടര്*
    മാരുടെ ബാലിയാടുകലിലോരാളല്ലെന്നു ആര്*ക്കറിയാം,
    കാര്യങ്ങള്* ഇങ്ങിനെയൊക്കെ ആണെന്നിരിക്കെ അഭ്യന്തര
    ക്രിക്കറ്റില്* കളിക്കാന്* ശ്രീശാന്ത്* താല്പര്യം കാണിക്കുന്നില്ല എന്ന ചിലരുടെയെങ്കിലും ആരോപണത്തില്*നിന്ന് മുക്തനായി
    കൂടുതല്* ശക്തനായി തിരിച്ചുവന്നു സെലെക്ടര്*മാര്*ക്ക് ക്രിക്കറ്റ്* ബാളുകൊണ്ട് മറുപടി പറയാനാണ് ശ്രീശാന്ത്* ശ്രമിക്കേണ്ടത്.
    അല്ലാതെ അങ്ങാടിയില്* തോറ്റതിന് ബൌണ്ടറി ലൈനില്*ചെന്നു ചവിട്ടാനും തോഴിക്കാനും സ്വയം തളരാനും
    ബോധം കെടാനും അത് നാട്ടുകാരെ മൈക്സെറ്റ് എടുത്തു വിളംഭരം ചെയ്യാനും നിന്നാല്*, മറ്റ്കളിക്കാരോട് കാണിക്കാറുള്ള
    കോപ്രായങ്ങള്* സെലെക്ടര്*മാരോട് കാണിച്ചാല്*, അടുത്ത്
    കഴിഞ്ഞ ടെസ്റ്റ്* ക്രിക്കറ്റ് സീസണില്* വളരെ നന്നായി ബൌള്*
    ചെയ്ത ശ്രീശാന്തിനു വേള്*ഡ് കപ്പിനുശേഷമുള്ള
    ഇംഗ്ലണ്ട്- വെസ്റ്റിന്*ഡീസ് പര്യടനത്തിനുള്ള സെലെക്ഷനും മറിച്ചായിരിക്കില്ല.

    ശ്രീശാന്ത്* നല്ലകളിക്കാരനായി തിരിച്ചുവരികയും മികവുറ്റ ഒരു പ്രകടനം അദ്ദേഹത്തില്*നിന്ന് ഉണ്ടാകണം എന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പ്രാര്*ഥിക്കുന്നതും. തളരാനും ബോധം കേടാനുമൊക്കെ ശ്രീശാന്തിനു ഇനിയും സമയമുണ്ട്

  3. #143
    Join Date
    Mar 2011
    Posts
    1

    Default

    Quote Originally Posted by shweta View Post
    Why Harbhajan Slapped Sreesanth ?

    Our Harbhanjan Singh was enjoying Match.
    Yuvraj Singh came and asked him, “Are you relaxing?”
    Bhajji answered, “No I am Harbhajan Singh”

    VRV Singh Came and asked the same Question.

    He answered, “No! No!, Me Harbhajan Singh”
    Third one came and asked the same question, Bhajji was totally annoyed and decided to shift his place.

    While walking he saw Sreesanth enjoying the Match. He went and asked him “Are you Relaxing?”
    The Sreesanth answered “Yes I am relaxing.”
    Bhajji slapped him on his face and said “Are sab tere Ko wahan dhoond rahe hai aur tu Yahaan Aaram Kar raha hai.”
    These are really funny jokes! I laughed pretty hard.

    __
    Last edited by sherlyk; 03-01-2011 at 03:22 PM.

  4. #144
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Talking Things Not To Say During Childbirth....



    -- Gosh, you're lucky. I sure wish men could experience the miracle of childbirth.
    -- Do you think the baby will come before Monday Night Football starts?

    -- I hope your ready. The Glamour Shot photographer will be here in fifteen minutes.

    -- If you think this hurts, I should tell you about the time I twisted my ankle playing basketball.

    -- That was the kids on the phone. Did you have anything planned for dinner?

    -- When you lay on your back, you look like a python that swallowed a wild boar.

    -- You don't need an epidural. Just relax and enjoy the moment.

    -- This whole experience kind of reminds me of an episode from I Love Lucy.

    -- Oops! Which cord was I supposed to cut?

    -- Stop your swearing and just breathe.

    -- Remember what we learned in Lamaze class! HEE HEE HOO HOO. You're not using the right words.

    -- Your stomach still looks like there's another one in there.

  5. #145
    Join Date
    Apr 2011
    Posts
    5

    Default

    :( haha ..........

  6. #146
    Join Date
    Apr 2011
    Posts
    7

    Default

    Lol. Why is this post in Arabic?

  7. #147
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Thumbs down hi


    its not arabi,upgrade ur internet explorer,u will get Malayalam

  8. #148
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Default

    Qualities a friend must have:
    Cute as crocodile.
    Smart as donkey.
    Active as turtle.
    Fit as hippo.
    Matured as monkey.
    Sincerity like dog.
    No doubt you are my good friend

  9. #149
    Join Date
    Jan 2008
    Location
    gods own country
    Posts
    2,319

    Default

    Mukundetta, mobile adikkunnu..

    Veendum Visa

    AncharaCompanyum Anchu programmer marum

    Oru online veera gatha

    Ee startup, ivide kure protocolukal

    Ente dos, nammalude windows, avarude unix

    Achuvettante system

    T. P. Radhamani MCA

    Meleparambil Consultancy

    Nammuku paarkuvan internet chat-roomukal

    Bug nisaram Fix gurutharam!

    Code nokki yenthram

Page 15 of 15 FirstFirst ... 5131415

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •