ള്ളനോട്ടുകള്* കയ്യില്* വന്നുപെട്ടാല്* ഇനി തിരിച്ചറിയാന്* ബുദ്ധിമുട്ടേണ്ട. കള്ളനോട്ടിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്* റിസര്*വ് ബാങ്ക് ആരംഭിച്ച പുതിയ വെബ്*സൈറ്റിലൂടെ കള്ളനോട്ട് പെട്ടെന്ന് തിരിച്ചറിയാനാകും. കള്ളനോട്ട് വ്യാപനം തടയുന്നതിനും കള്ളനോട്ട് ഒറ്റനോട്ടത്തില്* തന്നെ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് www.paisabolthahai.rbi.org.in എന്ന വെബ്*സൈറ്റ് റിസര്*വ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 10, 20, 50, 100, 500, 100 നോട്ടുകളുടെ ദൃശ്യാവിഷ്*കാരത്തോടെയാണ് നോട്ടുകള്* സൈറ്റില്* പ്രദര്*ശിപ്പിച്ചിരിക്കുന്നത്.
ഈ മാര്*ഗ്ഗനിര്*ദേശങ്ങള്* പിന്തുടര്*ന്ന് പരിശോധിച്ചാല്* കയ്യിലുള്ളത് ഒറിജിനലാണോ, അതോ വ്യാജനോട്ടാണോ എന്ന് ഉപഭോക്താക്കള്*ക്ക് എളുപ്പത്തില്* മനസിലാക്കാന്* കഴിയും. ഇതിനായി ഡൗണ്*ലോഡ് ചെയ്യാവുന്ന ഒരു ഡ്യോകുമെന്ററിയും സൈറ്റില്* സജ്ജീകരിച്ചിട്ടുണ്ട്. റിസര്*വ് ബാങ്കിന്റെ പ്രധാന വെബ്*സൈറ്റില്* നിന്നും ഈ സൈറ്റിലേക്ക് ലിങ്കുണ്ട്. ഇത് വരെ കണ്ടെത്തിയിട്ടുള്ള കള്ളനോട്ടുകളുടെ കണക്കും സൈറ്റിലുണ്ട്.
സമീപവര്*ഷങ്ങളിലായി കള്ളനോട്ടുകളുടെ എണ്ണത്തില്* വന്*തോതില്* വര്*ദ്ധനയുണ്ടായെന്ന് നിരീക്ഷിച്ച റിസര്*വ് ബാങ്ക് 2010-11 കാലയളവില്* 4,35,607 വ്യാജനോട്ടുകള്* പിടിച്ചെടുത്തെന്നും വ്യക്തമാക്കുന്നു. ഇതില്* കൂടുതലും 100ന്റേയും, 500ന്റേയും നോട്ടുകളാണ്.