-
ഐസ്ക്രീം ആണെന്ന് തെറ്റിദ്ധരിച്ച് ക്വാള

ഐസ്ക്രീം ആണെന്ന് തെറ്റിദ്ധരിച്ച് ക്വാളിറ്റി വാള്*സ് വാങ്ങിയവോടും വാങ്ങാന്* പോകുന്നവരോടും ഒരുവാക്ക്. സംഗതി ഐസ്ക്രീം അല്ലേയല്ല. ഹിന്ദുസ്ഥാന്* യൂണീലിവറിന്റെ പ്രമുഖ ഐസ്*ക്രീം ബ്രാന്*ഡായ ക്വാളിറ്റി വാള്*സ് ഒരു ഐസ്ക്രീം ഉല്**പ്പന്നമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് പരസ്യ റെഗുലേറ്ററി തോറിറ്റിയായ അഡ്വര്*ടൈസിംഗ് സ്റ്റാന്*ഡേര്*ഡ്*സ് കൗണ്*സില്* ഓഫ് ഇന്ത്യയാണ്. പ്രമുഖ ഐസ്*ക്രീം ബ്രാന്*ഡായ അമുലിന്റെ നിര്*മാതാക്കളായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്*ക്ക് മാര്*ക്കറ്റിങ് ഫെഡറേഷന്റെ പരാതിയെ തുടര്*ന്നാണ് ഈ പ്രഖ്യാപനം. ഇനിമുതല്* ‘ഐസ്ക്രീം’ ആണ് ക്വാളിറ്റി വാള്*സ് എന്ന് അവകാശപ്പെടാന്* ഹിന്ദുസ്ഥാന്* യൂണീലിവറിന് കഴിയില്ല.
സംഗതി വിശദീകരിക്കാം. ഇന്ത്യന്* നിയമം അനുസരിച്ച് പാലില്* നിന്നാണ് ഐസ്ക്രീം ഉണ്ടാക്കേണ്ടത്. എന്നാല്* ക്വാളിറ്റി വാള്*സ് നിര്*മ്മിക്കാന്* ഹിന്ദുസ്ഥാന്* യൂണീലിവര്* ഒരുതുള്ളി പാല്* പോലും ഉപയോഗിക്കുന്നില്ലെത്രെ. ക്ഷീരോത്പന്നത്തില്* നിന്നല്ല, സസ്യ എണ്ണയില്* നിന്നാണ് ക്വാളിറ്റി വാള്*സ് ഐസ്*ക്രീം നിര്*മിക്കുന്നത്. എന്നിട്ടും പരസ്യങ്ങളിലെല്ലാം ക്വാളിറ്റി വാള്*സിനെ ‘ഐസ്ക്രീം’ എന്ന് വിശേഷിപ്പിച്ചതാണ് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്*ക്ക് മാര്*ക്കറ്റിങ് ഫെഡറേഷനെ ചൊടിപ്പിച്ചത്. അവരുടനെ അഡ്വര്*ടൈസിംഗ് സ്റ്റാന്*ഡേര്*ഡ്*സ് കൗണ്*സില്* ഓഫ് ഇന്ത്യയ്ക്ക് പരതി നല്**കുകയും ചെയ്തു.
അമുലിന്റെ ഐസ്ക്രീമില്* ഉപയോഗിക്കുന്നത് പാലുല്**പ്പന്നത്തിന് ഏകദേശം 300 രൂപാ വരും. എന്നാല്* ക്വാളിറ്റി വാള്*സില്* ഉപയോഗിക്കുന്ന സസ്യ എണ്ണയുടെ വിലയോ വെറും 50 രൂപയും. മികച്ച ഗുണനിലവാരമുള്ള പാലില്* നിന്ന് തങ്ങള്* ഐസ്ക്രീം നിര്*മ്മിച്ച് വില്**ക്കുമ്പോള്* സസ്യ എണ്ണ ഉപയോഗിച്ച് ഉല്**പ്പന്നമുണ്ടാക്കി ‘ഐസ്ക്രീം’ എന്ന് പരസ്യം ചെയ്ത് വില്**ക്കാന്* പാടില്ല എന്നായിരുന്നു ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്*ക്ക് മാര്*ക്കറ്റിങ് ഫെഡറേഷന്റെ പരാതി.
എന്തായാലും, ‘ഐസ്ക്രീം’ എന്ന വിശേഷണം ക്വാളിറ്റി വാള്*സിന്റെ പരസ്യങ്ങളില്* ഉപയോഗിക്കില്ലെന്ന് ഹിന്ദുസ്ഥാന്* യൂണീലിവര്* വ്യക്തമാക്കിക്കഴിഞ്ഞു. ‘ഫ്രോസണ്* ഡെസേര്*ട്ട്’ എന്നായിരിക്കും ഇനിമുതല്* ക്വാളിറ്റി വാള്*സിനെ വിശേഷിപ്പിക്കാനായി പരസ്യങ്ങളില്* ഉപയോഗിക്കുക. കോര്*ണെറ്റോ, ഫീസ്റ്റ്, ഫ്രൂട്ടയേര്* തുടങ്ങി നിരവധി ‘ഐസ്ക്രീ’മുകള്* ക്വാളിറ്റി വാള്*സ് ബ്രാന്*ഡിലുണ്ട്. ഇവയെല്ലാം ഇനിമുതല്* ‘ഫ്രോസണ്* ഡെസേര്*ട്ട്’ എന്ന് വിളിക്കപ്പെടും.
More stills
Keywords:Hindustan Uniliver,Corneto,frozen desert,Freest,Fruitear,Kwality Walls,milk,plant oil ,'Ice Cream
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks