സാമ്രാജ്യം ഭരിയ്ക്കാന്* ദുല്*ഖര്* വരുമോ??



മമ്മൂട്ടിയുടെ സാമ്രാജ്യം ഇനി ദുല്*ഖര്* ഭരിയ്ക്കും

മൂന്ന് പതിറ്റാണ്ടായി മമ്മൂട്ടി അടക്കിവാണ സാമ്രാജ്യം പുത്രന്* ദുല്*ഖര്* സല്*മാന്* പിടിച്ചടക്കുന്ന കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്. അതിന് ദുല്*ഖറിന് ഇനിയും ഒരുപാട് വിയര്*പ്പൊഴുക്കേണ്ടി വരുമെന്ന് എല്ലാവര്*ക്കുമറിയാം. ഇവിടെ പറയുന്നത് മമ്മൂട്ടി അഭിനയിച്ച സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്* ഓഫ് അലക്*സാണ്ടറിനെപ്പറ്റിയാണ്.

കോളിവുഡിലെ സൂപ്പര്*സംവിധായകനായ പേരരശ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്* പൃഥ്വിരാജ് നായകനായേക്കുമെന്ന് അടുത്തിടെ റിപ്പോര്*ട്ടുകള്* പുറത്തുവന്നിരുന്നു. വന്* ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് പൃഥ്വിയുടെ താരമൂല്യം ഗുണകരമാവുമെന്നാണ് ഇങ്ങനെയൊരു നീക്കം പേരരശ് നടത്തിയത്. എ്ന്നാല്* സാമ്രാജ്യത്തിന്റെ രണ്ടാംഭാഗത്തില്* പ്രത്യക്ഷപ്പെടാന്* പൃഥ്വിയ്ക്ക് കഴിയുമോയെന്നാണ് ഇപ്പോള്* സംശയമുയരുന്നത്.

പൃഥ്വിരാജിന്റെ തിരക്കുപിടിച്ച ഷൂട്ടിങ് ഷെഡ്യൂളുകളാണ് ഇതിന് കാരണമായിപ്പറയുന്നത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി പ്രമുഖ സംവിധായകരുടെ സിനിമകളില്* അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് പൃഥ്വിരാജ്. ഒട്ടേറെ സിനിമകളിലേക്ക് പുതുതായി കരാറായിട്ടുമുണ്ട്. ഈ സാഹചര്യത്തില്* അലക്*സാണ്ടറുടെ പുത്രനായി മറ്റൊരു താരത്തെ അന്വേഷിയ്ക്കുന്ന തിരക്കിലാണ് സംവിധായകനും കൂട്ടരുമെന്നറിയുന്നു.

അലക്*സാണ്ടറുടെ പുത്രനായി ദുല്*ഖര്* സല്*മാനെ കാര്യമായി പരിഗണിയ്ക്കുന്നുണ്ടെന്നാണ് ഇപ്പോള്* പുറത്തുവരുന്ന സൂചനകള്*. താരപുത്രനെന്നത് മാത്രമല്ല ആദ്യ രണ്ട് സിനിമകള്* ഹിറ്റായതോടെ കുതിച്ചുയരുന്ന ദുല്*ഖറിന്റെ താരമൂല്യവും കണക്കിലെടുത്താണ് ഈ നീക്കമെന്നറിയുന്നു.
അലക്*സാണ്ടറുടെ പുത്രനായി ദുല്*ഖറിനെ തിരഞ്ഞെടുത്താല്* മലയാള സിനിമയിലെന്നല്ല, ഇന്ത്യന്* സിനിമയില്* തന്നെ അതൊരു സംഭവമായിരിക്കും. ഒരു നടന്* അഭിനയിച്ച ചിത്രത്തിന്റെ രണ്ടാംഭാഗത്തില്* അദ്ദേഹത്തിന്റെ പുത്രന്* അഭിനയിക്കുകയെന്ന അപൂര്*വതയ്ക്കായിരിക്കും സിനിമാലോകം സാക്ഷ്യം വഹിയ്ക്കുക. കാത്തിരിയക്കാം, മമ്മൂട്ടിയുടെ സാമ്രാജ്യം പുത്രന്* ദുല്*ഖര്* ഭരിയ്ക്കുമോയെന്ന്!!