പുത്തന്* പ്രതീക്ഷകളുമായി ചിങ്ങം പിറന്നു


കര്*ക്കിടകം പടിയിറങ്ങി.മലയാളിയുടെ പുതുവര്*ഷാരംഭമായ ചിങ്ങം പിറന്നു .ചിങ്ങം ഒന്നായ ഇന്നാണ് മലയാളഭാഷാദിനവും കര്*ഷകദിനവും ആഘോഷിക്കുന്നത്.ചിങ്ങം ഒന്ന് പ്രമാണിച്ച് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്* നടന്നു. ഓണത്തെ വരവേല്*ക്കാന്* മലയാളി ഇന്നുമുതല്* ഒരുക്കം തുടങ്ങും. ഈ മാസം 21 ന്* ആണ്* അത്തം.തിരുവോണം 29നും.