- 
	
	
		
		
		
		
			 വൈശാഖിന്റെ സംവിധാനത്തില്‍* ഫഹദ് ‘പോക്കിരി വൈശാഖിന്റെ സംവിധാനത്തില്‍* ഫഹദ് ‘പോക്കിരി
			
				
					 
 
 സംവിധായകന്* വൈശാഖ്  ചില്ലറക്കാരനൊന്നുമല്ല. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും വന്‍*  ഹിറ്റുകളായിരുന്നു. തെലുങ്ക്-തമിഴ് ചിത്രങ്ങള്‍* പോലെ വളരെ റിച്ചായി  എടുത്തിട്ടുള്ള മാ*സ് മസാല ചിത്രങ്ങളാണ് മൂ*ന്ന് ചിത്രങ്ങളും. ട്രാഫിക്,  ചാപ്പക്കുരിശ്, 22 ഫീമെയില്‍* കോട്ടയം തുടങ്ങിയ ന്യൂ ജനറേഷന്* സിനിമകള്‍*  അരങ്ങ് വാഴുന്നതിനിടെയാണ് വൈശാഖ് തന്റെ മാസ് നമ്പറുകള്‍* സൂപ്പര്‍*  ഹിറ്റാക്കുന്നത്. ന്യൂ ജനറേഷന്* സംവിധായകരുടെ പ്രിയതാരമായ ഫഹദ്  ഫാസില്‍*  വൈശാഖിന്റെ അടുത്ത ചിത്രത്തില്‍* നായകനാകുന്നു എന്നതാണ് ഏറ്റവും പുതിയ  വാര്*ത്ത.
 
 പുതിയ  ചിത്രത്തിലൂടെ വൈശാഖ് വഴിമാറി ചിന്തിക്കാന്‍* തുടങ്ങിയോ എന്ന്  ചോദിക്കുന്നതിനേക്കാള്‍* നല്ലത് ഫഹദ് ഫാസില്‍* മാറിത്തുടങ്ങിയോ എന്ന്  ചോദിക്കുന്നതാണ്. എന്തായാലും പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍*  വിവരങ്ങള്‍* അറിയുന്നത് വരെ രണ്ട് ചോദ്യങ്ങള്‍*ക്കും പ്രസക്തിയുണ്ട്.
 
 മല്ലുസിംഗിന്  ശേഷം വൈശാഖ് ദിലീപിനെ നാ*യകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന്  നേരത്തെ റിപ്പോര്*ട്ട് വന്നിരുന്നു. എന്നാല്‍* ബെന്നി പി നായരമ്പലം തിരക്കഥ  ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്, ഫഹദ് ചിത്രത്തിന് ശേഷമേ ഉണ്ടാകു  എന്നാണ് ഏറ്റവും പുതിയ വാര്*ത്ത. രാജീവ് രവി സംവിധാനം ചെയ്യുന്ന അന്നയും  റസൂലും എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍* അഭിനയിക്കുന്നത്.
 
 More stills
 
 Keywords:Mallusingh, Dileep, Fahad,Rajiv Ravi,Traffic,Chappakirishu,22 female Kottayam,malayalam film news,Vyshakh Ready two Projects
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks