വീട്ടമ്മയായി കഴിയുന്ന ഭാര്യ വീട്ടുജോലിക്കാരിയാണെന്ന ധാരണയോടെ പെരുമാറുന്ന ഭര്*ത്താക്കന്മാര്*ക്ക് ഇരുട്ടടിയായിരിക്കും ഈ വിവരം! വീട്ടമ്മമാരായ ഭാര്യമാര്*ക്ക് അവരുടെ ഭര്*ത്താക്കന്മാര്* ഒരു നിശ്ചിത തുക മാസശമ്പളമായി നല്*കുന്നതിനായുള്ള നിയമം വരികയാണ്. ജീവിതം അടുക്കളയില്* ഹോമിച്ച്, ഒരു ജോലിക്കാരിയെപ്പോലെ കഴിയേണ്ടിവരുന്ന ഭാര്യമാര്*ക്ക് ശമ്പളം നല്*കാനുള്ള നിയമത്തിന് ശുപാര്*ശ നല്*കിയിരിക്കുന്നത് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്.


സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരത് അറിയിച്ചു. കരടു ബില്* അധികം വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. തുടര്*ന്ന് ആറ് മാസത്തിനകം പാര്*ലമെന്റില്* അവതരിപ്പിക്കുകയും ചെയ്യും.

നിയമം പ്രാബല്യത്തില്* വന്നാല്* ഭര്*ത്താവിന്റെ മാസശമ്പളത്തിന്റെ 10-20 ശതമാനം വരെ ഭാര്യക്കു നല്*കേണ്ടിവരും. ഇത് തോന്നുമ്പോള്* കൈയില്* കൊടുക്കാനുള്ളതല്ല, ഭാര്യയുടെ പേരില്* ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്* നിക്ഷേപിക്കുകയാണ് വേണ്ടത്. യഥാര്*ത്ഥ ശമ്പളം മറച്ചുവച്ച് ഭാര്യയെ പറ്റിക്കാമെന്ന് കരുതുന്ന വിരുതന്മാരെ കുടുക്കാനും ബില്ലില്* വകുപ്പുണ്ട്. അര്*ഹമായ ശമ്പളം ലഭിച്ചില്ലെങ്കില്* ഭാര്യയ്ക്ക് നിയമത്തിന്റെ വഴി തേടാം.


Keywords:Salary,wife,Womens association,laws,Husbands to pay Salary to Their Housewives