സിനിമാ സീരിയല്* താരം സജിതാ ബേട്ടി വിവാഹിതയായി. അകന്ന ബന്ധുവും കാര്* ഡ്രൈവറുമായ മുഹമ്മദ്* സാജിദിനെയാണ്* സജിത വിവാഹം കഴിച്ചത്*. വളരെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
സജിതയുടെ വീട്ടുകാര്* വിവാഹത്തിനെതിരായിരുന്നതിനാല്* രഹസ്യമായി രജിസ്**ട്രാര്* ഓഫീസില്* വച്ച്* വ്യാഴാഴ്*ചയാണ്* വിവാഹം നടത്തിയത്*. വിവാഹശേഷം വസ്*ത്രങ്ങളും വാഹനവും എടുക്കാന്* വീട്ടിലെത്തിയ സജിതയെ സഹോദരങ്ങള്* ഇറക്കിവിട്ടു.
തുടര്*ന്ന്* സജിത ഡിവൈഎസ്*പിയ്*ക്ക്* പരാതി നല്*കി. പിന്നീട്* പൊലീസ്* എസ്*കോര്*ട്ടോടെ സജിത വീട്ടില്* കയറിയെങ്കിലും വസ്*ത്രങ്ങളും വാഹനവും വിട്ടുകൊടുക്കാന്* വീട്ടുകാര്* തയ്യാറായില്ല.
ഒട്ടേറെ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ച സജിത മലയാളി പ്രേക്ഷകര്*ക്ക്* സുപരിചിതയാണ്*. നായിക വേഷങ്ങള്* പോലെതന്നെ നെഗറ്റീവ്* റോളുകളും കൈകാര്യം ചെയ്യാനുള്ള കഴിവ്* മിനി സ്*ക്രീന്* രംഗത്ത്* സജിതയ്ക്ക് ഒരു താരറാണിപ്പരിവേഷം തന്നെ നല്*കിയിരുന്നു.

Sajitha Betti

Tags: · Sajitha Betti's marriage news, malayalam serial actress sajitha betti, malayalam film actress sajitha betty