- 
	
	
		
		
		
		
			 ഓര്മ്മകള് ഉറങ്ങുന്ന മണ്ണില് ... ഓര്മ്മകള് ഉറങ്ങുന്ന മണ്ണില് ...
			
				
					 
 
 പദത്തിനെ കാഠിന്യമില്ലാത്ത അര്*ഥങ്ങള്* കൊണ്ട് നിന്നെ ഞാന് പ്രണയിക്കുന്നു..
 ഏകാന്ത പടവുകളില്* അനാഥമായ ചിന്തയില്* നീയുണ്ടായിരുന്നു .
 എവിടേ നിന്നോ വീശിയടിച്ച വൃശ്ചികകാറ്റിനെ നൈര്*മല്യം പോലെ
 പുസ്തക പുഴുവായി മാറുമ്പോഴും നീ തന്ന മയില്പീലിതണ്ട് ഞാന്*
 ഹ്രദയത്തോട് ചേര്*ത്ത് പിടിച്ചിരുന്നു ...
 ഞാന്* തന്ന കടലാസുതുണ്ട് നോക്കി നീ അത്ഭുതം കു*റിയതും..
 എന്റെ വികലമായ അക്ഷരങ്ങള്* കണ്ടു നീ കളിയാക്കിയതും ...
 എന്റെ നെഞ്ചിന്റെ കോണില്* എവിടെയോ മാറാല പറ്റി കിടക്കുന്നു
 നിന്റെ സ്നെഹത്തിന്ടെ കാപട്യമില്ലാത്ത മഷി പുരണ്ട വാക്കുകളില് ..
 ഞാന്* എന്ന വാക്കിനെ നീ മാരോന്നണച്ചതും
 മഞ്ഞുവീണ സന്ധ്യില് അമ്പലത്തിന്റെ നടയില് നീ കാത്തുനിന്നതും .
 സ്നേഹത്തിന്റെ പരിഭവങ്ങള്* നിന്* പതിഞ്ഞ ശബ്ദങ്ങള്* ഇന്നും
 എന്റെ സായന്ധനത്തെ ഈറനാക്കാറുണ്ട്..
 കാലത്തിന്റെ നിഴലുകള്* നമ്മള്ളില്* വീണപ്പോള്*
 രണ്ടു മേഘശകലങ്ങളായി വേര്പിരിഞ്ഞപ്പോള്*
 ബാധ്യതകളുടെ ഭാണ്ടാകെട്ടുകള്*ക്കുള്ളില്* എന്റെ യ്യവ്വനം
 നിറകണ്ണുകളുമായി ഇലകള്* കൊഴിച്ചപ്പോളും...
 നിന്നെ ഓര്*ത്തു എന്റെ കണ്ണുകള്* നനഞ്ഞിരുന്നു ...
 കാലങ്ങള്* അതിന്റെ പടവുകള്* ഇറങ്ങി എന്റെ -
 ലോകത്തെ മാറാല കൊണ്ട് മുടിയപ്പോള്* ....
 മരണം രംഗബോധമില്ലാത്ത കോമാളിയായി നിന്നെ -
 കാലത്തിന്റെ യവനികക്കുള്ളില് മറച്ചപ്പോള്*
 മരവിച്ച മനസ്സിനെ പിച്ചവച്ചു നടത്തി നിന്റെ --
 ഓര്മ്മകള് ഉറങ്ങുന്ന മണ്ണില് ...
 നിനക്കെന്നും കാണനിഷ്ടമയിരുന്ന ആ മഞ്ഞുതുള്ളിയില്*
 കോര്*ത്ത ചുവന്ന റോസാ ദളങ്ങള്*
 നിനക്കരികിലായി ഞാന്* എന്റെ ഓര്മ്മയുടെ അവശേഷിപ്പാക്കുന്നു.
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks