- 
	
	
		
		
		
		
			
 മണിരത്നത്തിന്*റെ ‘റബേക്ക’യില്‍* ഐശ്വര്യയില
		
		
				
					
					
				
				
					
				
		
			
				
					
ഡാഫിന്‍* ഡ്യു മോറിയര്‍*  1938ല്‍* എഴുതിയ ‘റബേക്ക’ എന്ന നോവലിന്*റെ സിനിമാ രൂപത്തിനായി മണിരത്നം  ഒരുങ്ങുന്നതായി വാര്*ത്ത വന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. ഈ സിനിമയിലെ  നായികയായി ഐശ്വര്യ റായി വരുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍*, ആ  വാര്*ത്തയില്* വാസ്തവമില്ലെന്ന് സുഹാസിനി മണിരത്നം അറിയിച്ചു. 
“കടല്‍*  എന്ന പ്രൊജക്ടിന്*റെ തിരക്കിലാണ് മണി ഇപ്പോള്‍*. ഇനിയും ഒരാഴ്ചത്തെ ഷൂട്ട്  ബാക്കിയുണ്ട്. ഈ സിനിമയുടെ റിലീസിന് ശേഷമേ മണി അടുത്ത സിനിമയെക്കുറിച്ച്  ആലോചിക്കൂ. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്*റെ അടുത്ത ചിത്രത്തേക്കുറിച്ച്  ഇപ്പോള്‍* വരുന്ന ഏത് വാര്*ത്തയും തെറ്റാണ്” - സുഹാസിനി വ്യക്തമാക്കി. 
ആരാധ്യ  ജനിച്ചതിന് ശേഷം ഐശ്വര്യ റായി സിനിമകള്‍*ക്ക് ഡേറ്റ് നല്*കിയിട്ടില്ല.  ഒന്നുരണ്ട് പരസ്യചിത്രങ്ങളില്‍* അവര്‍* അഭിനയിച്ചിരുന്നു. മണിരത്നത്തിന്*റെ  ഒരു ചിത്രത്തിലൂടെ ആഷ് ശക്തമായ മടങ്ങിവരവിന് ഒരുങ്ങുന്നു എന്ന വാര്*ത്ത  തെറ്റാണെന്ന് എന്തായാലും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍*  ‘റബേക്ക’യായിരിക്കും മണിരത്നത്തിന്*റെ അടുത്ത പ്രൊജക്ട് എന്ന് ഇപ്പോഴും  വാര്*ത്തകള്* നിലനില്*ക്കുകയാണ്.
‘റബേക്ക’  സാക്ഷാല്‍* ആല്*ഫ്രഡ് ഹിച്ച്*കോക്ക് 1940ല്‍* സിനിമയാക്കിയിട്ടുണ്ട്. അതൊരു  ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലും റബേക്ക  സിനിമയായിട്ടുണ്ട്. അമ്പാടി കൃഷ്ണന്* 2004ല്‍* സംവിധാനം ചെയ്ത ‘സസ്നേഹം  സുമിത്ര’യാണ് റബേക്കയുടെ മലയാള രൂപം.
More cute stills:click here
Keywords:Rabecca,Suhasini,Ambadi Krishnan,Sasneham Sumithra,Alfred Hitchcock,Aaradhya,kadal,malayalam film news,Mani Ratnam, Aishwarya
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks