-
അനാര്*ക്കലി കോട്ടണിലും
ഇത് ഒരു സെലിബ്രിറ്റി ഫീല്* തരുന്ന പാറ്റേണ്* ആണ്. സ്വീറ്റ് ഹാര്*ട്ട് നെക്കില്* സ്റ്റോണ്* ചെയിന്* കൊണ്ട് ബോര്*ഡര്* കൊടുത്തിട്ടുണ്ട്. സര്*ക്കുലര്* കട്ട് പാറ്റേണ്* ആണിത്. ലോവര്* ബസ്റ്റില്* സ്റ്റോണ്* സ്ട്രിപ് വര്*ക്കുണ്ട്. ഇതൊരു പാര്*ട്ടിവെയറാണ്. ഷിഫോണ്* ഫേബ്രിക്കില്* തയ്*ച്ചെടുത്ത ചുരിദാറിന് സാന്റണ്* ഫേബ്രിക് ബോട്ടം ആയി ഉപയോഗിച്ചിരിക്കുന്നു.

തൊണ്ണൂറുകളില്* മാധുരിദീക്ഷിതും ജൂഹിചൗളയും വെള്ളിത്തിരയില്* ആടിത്തിമിര്*ത്ത കാലം. സിനിമയുടെ വെള്ളിവെളിച്ചത്തില്* അവരുടെ ചുവടുകള്*ക്കൊപ്പം തിളങ്ങിയത് ഫാഷന്റെ ലോകം കൂടിയാണ്. പീലിവിടര്*ത്തുന്ന മയിലിനെപ്പോലെ, ഒന്നു കറങ്ങിയാല്* ഞൊറിയലകള്* വീശുന്ന അനാര്*ക്കലിയെ നമ്മുടെ സുന്ദരിമാര്* സ്*നേഹിച്ചുതുടങ്ങിയതും അങ്ങനെ തന്നെ.
മുഗള്* രാജവംശത്തില്* നിന്ന് പാരമ്പര്യമുള്*ക്കൊണ്ട് പെണ്*മനസ്സില്* ചിരപ്രതിഷ്ഠ നേടിയ അനാര്*ക്കലിക്ക് ഏറേ ഭാവങ്ങളുണ്ട്. സില്*ക്കിലും നെറ്റിലും മനോഹാരിത കണ്ടെത്തിയ അവള്* ഇപ്പോള്* കോട്ടന്റെ വശ്യതയിലാണ്.
''അനാര്*ക്കലി ചുരിദാറുകള്* എന്നും ട്രെന്*ഡിയാണ്. അണിയുമ്പോഴുള്ള ഭംഗി തന്നെയാണ് അതിന്റെ ഡിമാന്*ഡിന് കാരണം. പാര്*ട്ടികളിലും മറ്റും തിളങ്ങാന്* പറ്റിയ വേഷമാണിത്''- നഗരത്തിലെ ഫാഷന്* ഡിസൈനര്*മാര്* പറയുന്നു.
നെറ്റിന്റെ പറന്നുനില്*ക്കുന്ന ഭംഗിയായിരുന്നു കുറച്ചുകാലം മുമ്പുവരെ അനാര്*ക്കലി ഫാഷനില്* മുമ്പില്*. ഇളം നിറങ്ങളുടെ ചാരുതയില്* സീക്വന്*സ് വര്*ക്കുകളും മുത്തുകളും പിടിപ്പിച്ച ചുരിദാറുകള്* തരംഗമായി. എന്നാല്*, ഇപ്പോള്* കോട്ടന്റെ ഒതുക്കത്തിലാണ് അനാര്*ക്കലി. മഴക്കാലം വൈകുന്നതും ചൂടുകുറയാത്തതും അവളെ കൂടുതല്* പ്രിയപ്പെട്ടതാക്കുന്നു.
''കോട്ടണാകുമ്പോള്* ധരിക്കാന്* സുഖമാണ്. ഹാന്*ഡില്* ചെയ്യാന്* നെറ്റിനേക്കാള്* എളുപ്പമാണ്. ഒപ്പം ഫാഷനബിളും. പിന്നെ അനാര്*ക്കലിയായതിനാല്* സ്ലിറ്റിന്റെ പ്രശ്*നമില്ലല്ലോ. അതുകൊണ്ട് ബസിലൊക്കെ നില്*ക്കുമ്പോള്* പറന്നുപൊങ്ങുമെന്ന പേടിയും വേണ്ട'' - കോളേജ് പെണ്*കൊടിമാര്* അഭിപ്രായപ്പെടുന്നു.
കോട്ടന്റെ ലൈറ്റ് ഷെയ്ഡില്* ഡാര്*ക്ക് വര്*ക്കുകളുള്ളവയ്ക്കാണ് ഏറെ ആവശ്യക്കാര്*.
വെള്ളയില്* കടുംനിറങ്ങളുടെ ഡിസൈനുള്ളവ കാണാന്* പ്രത്യേക ഭംഗിയാണ്. സ്വീക്വന്*സുകളേക്കാള്* ത്രഡ്*വര്*ക്കുകളാണ് കോട്ടണ്* അനാര്*ക്കലിയില്* കൂടുതല്*. അതുകൊണ്ട് ഏറേനാള്* നിലനില്*ക്കും.ഫുള്*സ്ലീവ്, ഹാഫ്സ്ലീവ്, ത്രീഫോര്*ത്ത് കൈകളാണ് ഇവയ്ക്കുള്ളത്. ടോപ്പിലെ വര്*ക്ക് കൈയുടെ അറ്റത്തും വരും.
ഹൈനെക്ക് കോളറില്* കെട്ടുകളുള്ള കഴുത്ത് 'എലഗന്റ് ലുക്ക്' തരും. കോളര്* വേണ്ടാത്തവര്*ക്ക് സാധാരണ കഴുത്തുള്ള പാറ്റേണും കിട്ടും.കോട്ടണ്*, ഷിഫോണ്*, നെറ്റ് എന്നിങ്ങനെ വിവിധതരം ഷോളുകളും ചുരിബോട്ടവുമാണ് ടോപ്പിനൊപ്പമുള്ളത്. 1000 രൂപ മുതല്* കോട്ടണ്* അനാര്*ക്കലി ലഭ്യമാണ്.
More Anarkali Stills >>
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks