പ്രിയ സുഹൃത്തുക്കളെ

ഞാനിവിടെ കുറിച്ചിടുന്നതെന്റെ അനുഭവ കഥയാണ്*. ഞാനൊരു ഭാഗ്യവാനായ ഭര്*ത്താവായിരുന്നു.

ഈ ഭൂമിയില്* ഞാന്* അനുഭവിച്ച സ്നേഹം മറ്റൊരു ഭര്*ത്താവിനും
അനുഭവിച്ചിട്ടില്ല എന്നാണു എന്റെ വിശ്വാസം.

എന്നെ എന്റെ വീട്ടുക്കള്* ഭര്*ത്താവുദ്യോഗസ്തന്* എന്നും പെണ്*കോന്തന്*
എന്നുമൊക്കെ ആക്ഷേപിച്ചിരുന്നു. ഞാന്* അതൊന്നും വകവെച്ചില്ല.
എന്തെന്നാല്* എനിക്ക് വലുത് എന്റെ ഭാര്യയുടെ നിര്*മല സ്നേഹമായിരുന്നു.

എനിക്കുവേണ്ടിയവള്* പുതിയ പാചക മുറകള്* പരീക്ഷിച്ചു. തുണികള്* കഴുകി ഇസ്ത്രിയിട്ടു വെച്ചു. ഓഫീസ്സില്* പോകുമ്പോള്* ടയീ കെട്ടി ബെല്*റ്റും ഷൂസും പോളിഷ് ചെയ്തു തന്നു. ഒരു സ്കൂള്* കുട്ടിയെ ഒരുക്കി വിടുന്ന പോലെ.

എന്റെ കാര്* കണ്ണില്*നിന്നും മറയുന്നതുവരെ അവള്* ടാറ്റ കാണിച്ചു നില്*ക്കും.

ഞാനെത്ര ഭാഗ്യവാന്* . ആ സ്നേഹം പങ്കു വെക്കാന്* ഞങ്ങള്*ക്ക്
കുട്ടികളും ഇല്ല.

ഇത്രയും സ്നേഹം വാരിക്കോരി തരുന്ന അവള്*ക്കെന്തു പകരം കൊടുക്കും.

ഒരുപാട് ആലോചിച്ചു.അവസാനം ഞാനൊരു ലാപ്* ടോപ്* വാങ്ങി. പാവം അവള്*ക്കും എന്തെങ്കിലും ഒരു ടൈം പാസ് വേണ്ടേ. അവള്*ക്കു കൂട്ടുകാരില്ല
ബന്ധുക്കള്* ഇല്ല. ഞാന്* ഞാന്* മാത്രം.

അത് കിട്ടിയിട്ടും അവള്*ക്കു എന്നോടുള്ള ശ്രദ്ധയില്* ഒരു കുറവും വന്നില്ല.
അങ്ങിനെ ഒരു കൂട്ടുകാരന്റെ അഭിപ്രായം അനുസരിച്ച് ഞാനവള്*ക്ക്
മുഖ പ്പുസ്തകം താള്* ഉണ്ടാക്കി കൊടുത്തു.

ഇതിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല -അപ്പോള്* അവള്* പറഞ്ഞു.

കുറെ ദിവസങ്ങള്*ക്കു ശേഷം അവള്*ക്കു പറയാന്* മുഖ പ്പുസ്തകത്തെ കുറിച്ചു മാത്രം. അതില്* പുതിയ റിക്വസ്റ്റ് ഇഷ്ടങ്ങള്* അഭിപ്രായങ്ങള്* പുതിയ പുതിയ കാര്യങ്ങള്*.

'' ങ്ഹാ നീ എന്താണ് എന്നുവെച്ചാല്* ചെയൂ - ഞാന്* പറഞ്ഞപ്പോള്* അവള്* ചിരിച്ചു കൊണ്ട് ഓടിപ്പോയീ പിന്നെയും അതിന്റെ മുന്നില്* ഇരുന്നു. പക്ഷെ പെട്ടെന്ന് ഞാനൊരു കാര്യം തിരിച്ചറിഞ്ഞു അവളിലെ മാറ്റം.

ഈയിടയായി അവള്*ക്കൊരല്പം സൌന്ദര്യം കൂടിയോ. കുറച്ചുകൂടി ചെറുപ്പമായോ. വിഷാദ ഭാവം മാറി ചുറുചുറുക്ക് കൂടിയിരിക്കുന്നു.

തുടുത്ത മുഖം നോക്കി ഞാന്* ആഹ്ലാദിച്ചു. പാവം സന്തോഷിക്കട്ടെ.
എന്നോട് എന്തു സ്നേഹമാ അവള്*ക്കു. ഞാന്* കണ്ണടച്ചു കിടന്നു.

***അവള്* ഉറങ്ങുന്നില്ല ലാപ്* ടോപ്പും ഇയര്* ഫോണുമായി അവള്* ചിരിക്കുന്നു നാണിക്കുന്നു തല കുടയുന്നു വിരല്* കടിക്കുന്നു പിന്നെ പരിഭവിക്കുന്നു. എന്തു പറ്റിയീ പെണ്ണിനു. ആ എന്തെങ്കിലുമാവട്ടെ.***

അങ്ങിനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. എനിക്കൊട്ടു മാറ്റവും ഇല്ല.
എനാല്* അവളിലെ മാറ്റം എനിക്കല്*ഭുതമായി.

ലാപ്പ് ടോപ്പില്* അല്ലാതെ അവള്*ക്കു മറ്റൊരു ശ്രദ്ധയുമില്ല.
എന്റെ കാര്യങ്ങളെല്ലാം മുടങ്ങുന്നു.

ചോദിച്ചപ്പോള്* അവള്* ചിണുങ്ങുന്നു. സോറി ചേട്ടാ അവര്*ക്ക് മറുപടി
കൊടുത്തില്ലേല്* അവര്* എന്തു കരുതും, ഞാനൊരു കമന്റ്* ഇടട്ടെ ചേട്ടന്*
പൊയ്ക്കോള്ളൂ.

ഒന്നും മിണ്ടാതെ ഞാന്* ഗേറ്റ് വരെ എത്തി തിരിഞ്ഞു നോക്കി ഇല്ല അവള്*
വന്നില്ല ഒന്നും മിണ്ടാതെ ഞാന്* കാര്* സ്ടാര്റ്റ് ചെയ്തു.

വൈകിട്ടു തിരിച്ചെത്തിയപ്പോള്* പൂമുഖ വാതലില്* സ്നേഹഭാജനത്തെ
കാണുന്നില്ല, ഞാനാകെ ഭയന്നു, ഓടി അകത്തു കയറി. അയ്യോ അവള്*ക്കെന്തു പറ്റി. സുഖമില്ലേ ഇനി വല്ല അപകടവും.

ദൈവമേ എന്റെ തല കറങ്ങുന്നു പടിവുകള്* കയറി ഞാന്* മുകളിലെത്തി
മുറിയില്* നോക്കി ഭാഗ്യം കുളിമുറിയില്* അവള്* ഉണ്ട് പൈപ്പില്* നിന്നും
വെള്ളം ഒഴുകുന്ന ശബ്ദം. ഹാവൂ ആശ്വാസം പക്ഷെ എന്താ അതു. ബെഡ്ഡില്* ലാപ് ടോപ്പിന്റെ മുകളില്* ഒരു കത്ത്.

വിറയാര്*ന്ന കൈകളോടെ ഞാനത് നിവര്*ത്തി.

*** എന്റെ പോന്നു ചേട്ടന്* എന്നോട് ക്ഷമിക്കണം.

ഞാനിതുവരെ അനിഭാവിക്കാത്ത സ്നേഹം എനിക്കിപ്പോള്* കിട്ടിരിക്കുന്നു.
മുഖപ്പുസ്തകത്തിലൂടെ. ചെടന്* ഓഫീസില്* പോകുന്നു തിരിച്ചു വരുന്നു. ഒരിക്കല്* പോലും എന്നെ ഒരു പാട്ട് കേള്*പ്പിച്ചി ട്ടുണ്ടോ ഒരു ഫോട്ടോ
കാണിച്ചിട്ടുണ്ടോ ഞാന്* മിണ്ടിയാലുടന്* തിരിച്ചു മിണ്ടിട്ടുണ്ടോ.

പക്ഷെ ഈ ആള്* എനിക്ക് വേണ്ടി സോങ്ങ്സ് വീഡിയോ എല്ലാം അപ്*ലോഡ്* ചെയുന്നു. ചാറ്റ് ചെയ്തയാള്* ഒരു നിമിഷം പോലും താമസിക്കാതെ റിപ്ലെ തരുന്നു.

എന്നെ ഓണ്*ലൈന്* കണ്ടിലെങ്കില്* അയാള്* കരയുന്നു വിഷാദ ഗാനങ്ങള്*
ഇട്ടു വിഷമിക്കുന്നു. എനിക്ക സങ്കടം കാണാന്* വയ്യ. എന്തു ചെയ്യും ഞാന്*.
ഞാന്* പോകട്ടെ ചേട്ടാ. എനിക്കും അയാളെ കാണാതെ വയ്യ. ചേട്ടന്* ക്ഷമിക്കണം. ഇതാ ചേട്ടന്റെ ലാപ് ടോപ്*[.

ഞാന്* ഞെട്ടി തരിചിരുന്നുപ്പോയീ. അവളുടെ ഫേസ് ബുക്ക്* തുറന്നു. കണ്ടു അവളുടെ ഇഷ്ടങ്ങള്*, കമന്റ്സ്, ചാട്ട്സ്.
************************************************** **********
ദുഷ്ട്ടെ, വഞ്ചകി, അവളുടെ ആ മറ്റവന്* ഫയിക് ആയിരിക്കണേ, അവളെ
ചതിക്കണേ.....പിന്നല്ല...



story, malayalm stories, stories online, real life stories