കാലങ്ങള്* കഴിയുമ്പോള്* നിന്*റെ മനസ്സില്*നിന്നും ഞാനും
എന്*റെ സ്നേഹവും പതിയെ പടിയിറങ്ങും ...
എന്നാല്* കാലത്തിനു മായ്ച്ചുകളയാന്* പറ്റാത്ത ,മനസിന്*റെ ഏതോ ഒരു കോണില്* ഞാനും എന്*റെ സ്നേഹവും ഉണ്ടാവും .നിന്*റെ മനസ്സില്*നിന്നും പൂര്*ണമായി എന്നെ ഒഴ
ിവാക്കി എന്നു പറയുമ്പോഴും .
എന്*റെ അതേ പേരുകേള്*ക്കുമ്പോള്* നീ അറിയാതെ നിന്*റെ മനസ്സൊന്നു പിടയ്ക്കും .എന്നെ നേരില്* കാണുമ്പോള്* .......ഒരു നിമിഷമെങ്കിലും നിന്*റെ ഓര്*മയില്*
ഞാന്* മാത്രമായിരിക്കും .എന്നെ നോക്കരുത് എന്നു നിന്*റെ മനസ്സ് പറഞ്ഞാലും നിന്*റെ കണ്ണുകള്* എന്നെ നോക്കും ....
എന്*റെ പേരിനെ എത്രത്തോളം വെറുത്തിരുന്നാലും ആ ഒരു മാത്രയെങ്കിലും എന്*റെ പേര് നിന്*റെ മനസ്സു മന്ത്രിക്കും.....