-
രോഗസൗഖ്യം പ്രാപിക്ക...!!!
യഹോവയായ ദൈവം പറയുന്നു... "ഞാന്* നിന്നെ സൗഖ്യമാക്കുന്ന യഹോവ" പുറപാട് 15:26
ഈ ദിവസങ്ങളില്* നമ്മള്* രോഗികളായ നമ്മുടെ പ്രിയപ്പെട്ടവര്*ക്കു വേണ്ടി പ്രാര്*ത്ഥിച്ചു കൊണ്ടിരിക്കുന്നുവല്ലോ..
ദൈവത്താല്* പ്രാപിക്കുന്ന രോഗസൗഖ്യത്തെക്കുറിച്ച് ദൈവ വചനാടിസ്ഥാനത്തില്* ചിന്തിക്കുന്നത് നമ്മുടെ വിശ്വാസം വര്*ദ്ധിക്കുവാന്* ഇടയാക്കുമെന്ന്* വിശ്വസിക്കുന്നു.
അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു. സങ്കീര്*ത്തനം 103:3
ഇവിടെ അകൃത്യം മോചിക്കപ്പെട്ടാല്* രോഗ സൗഖ്യം എന്നു കാണുന്നു. യേശുവിന്റെ അടുക്കല്* ചിലര്* പക്ഷവാതം പിടിച്ച ആളിനെ കൊണ്ടുവന്നു. അവന്റെ രോഗം സൗഖ്യമായി അവന്* എഴുന്നേറ്റു നടക്കുന്നതു കാണാന്* അവന്റെ സ്നേഹിതര്* ആഗ്രഹിച്ചു. അതുകൊണ്ട് യേശുവിന്റെ അടുക്കല്* അവനെ സൗഖ്യത്തിന്നായി കൊണ്ടുവന്നു. എന്നാല്* യേശു പറഞ്ഞത് "സൗഖ്യമാക" എന്നല്ല; “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” (മത്തായി 9:2) എന്നത്രേ. ഹൃദയങ്ങളേയും അന്തരിന്ദ്രിയങ്ങളേയും ശോധന ചെയ്യുന്നവന്*; അന്തരംഗവും ഹൃദയവും പരിശോധിക്കുന്നവന്*, അന്തര്*ഭാഗത്തിലെ സത്യം ഇഛിക്കുന്നവന്*, പക്ഷവാതക്കാരന്റെ പാപങ്ങള്* മോചിച്ചപ്പോള്* അവന്റെ ആത്മാവും ദേഹിയും ദേഹവും സൗഖ്യമുള്ളതായി തീര്*ന്നു. അവൻ എഴുന്നേറ്റു വീട്ടിൽ പോയി (മത്തായി 9:7)എന്നു കാണുന്നു. അവന്* ആന്തരിക സൗഖ്യവും ശാരീരിക സൗഖ്യവും പ്രാപിച്ചു. മര്*ക്കോസ് 2:5 ലും ഇതു കാണുന്നു.
പുറപ്പാട് 15:26
"നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു. "
ദൈവകല്*പ്പനകള്* അനുസരിച്ച് അതു പ്രമാണിച്ചു ജീവിച്ചാല്* സൗഖ്യത്തോടെ ആയിരിക്കാം എന്നു ദൈവവചനം.
നമ്മളുടെ ജീവിതത്തില്* ദൈവകല്*പ്പന പാലിക്കാതെ പോയിട്ടുണ്ടെങ്കില്* അതു ദൈവസന്നിധിയില്* ഏറ്റു പറയാം. ദൈവം സൗഖ്യവുമായി അരികെ ഉണ്ട്.
വചനം പറയുന്നു "എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു" (സങ്കീര്*ത്തനം 30:2). ദൈവത്തിന്റെ വിലയേറിയ വാഗ്ദത്തങ്ങള്*ക്കായി സ്തോത്രം.
"മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു" (സങ്കീര്*ത്തനം 147:3) ആ കരുണ നമുക്ക് അനുഭവിക്കാം പ്രിയരേ...!!! കര്*ത്താവിങ്കലേക്ക് അടുത്തു ചെല്ലാം.
സങ്കീര്*ത്തനം 41:3
യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
എളിയവനെ ആദരിക്കുന്നവനു കിട്ടുന്ന രോഗസൗഖ്യം ആണിത്. സങ്കീ.41:1
എളിയവനെ കണ്ട് കാണാതെ പോകാതിരിക്കാന്* ശ്രദ്ധിക്കാം നമുക്ക്.
2 രാജാക്കന്മാര്* 20:5
നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
2 രാജാക്കന്മാര്* 20 ലും യെശയ്യാവ് 38 ലും പറയുന്ന ഹിസ്കീയാ രാജവിന്റെ രോഗം നമുക്കറിയാം. രാജാവിനു യെശയ്യാ പ്രവാചകന്റെ അരുളപ്പടുണ്ടായി. "നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല". രാജാവ് ടെന്*ഷന്* അടിച്ചു പോയി എന്നതു സത്യം. എന്നാലും താന്* ആ അവസരത്തില്* ചെയ്ത കാര്യം നോക്കൂ.. വാക്യം 2, 3 "അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു". താന്* വിശ്വസ്ഥതയോടും ഏകാഗ്രതയോടും കൂടെ ദൈവമുമ്പില്* നടന്ന്* ദൈവഹിതം ചെയ്തു എന്നു പറയുവാന്* പ്രാഗല്*ഭ്യം ഉണ്ടായിരുന്നു രാജാവിന്. അതിനാല്* "യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായി". സമര്*പ്പണത്തിന്റെ മുമ്പാകെ കണ്ണടക്കുന്നവനല്ല നമ്മുടെ ദൈവം. ആ മഹാ ദയക്കായി സ്തോത്രം... ഹല്ലെലുയ്യാ...!!!
എന്നാല്* നമ്മുടെ അവസ്ഥ ഇന്നു എന്തെന്നു ചിന്തിക്കാം പ്രിയരേ... നാം ദൈവ മുമ്പാകെ പ്രാഗല്*ഭ്യത്തോടെ ആയിരിക്കുന്നുവോ. അപ്രകാരം തന്നെ ദൈവവുമായുള്ള ബന്ധത്തില്* ഓരോ നിമിഷവും ആയിരിക്കാന്* ഇടയാകട്ടെ. "
സംഖ്യാപുസ്തകം 21:7
"ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു."
ജനത്തിന്റെ നേരെ ദൈവത്തിന്റെ കോപം ഉണ്ടായപ്പോള്* അവര്* തങ്ങളെ നടത്തുന്ന മോശെയോടു പ്രാര്*ത്ഥനക്കായി അപേക്ഷിക്കുന്നു. മോശെ അവര്*ക്കു വെണ്ടി പ്രാര്*ത്ഥിച്ചു അവര്*ക്കു മരണകരമായ അവസ്ഥയില്* നിന്നും മോചനം ലഭിച്ചു, മരണം അവരില്* നിന്നും മാറിപ്പോയി. നമ്മെ നടത്തുവാന്* ദൈവം ആക്കിയിരിക്കുന്ന കൃപയുള്ള പുരോഹിതന്മാര്*ക്കായി നമുക്കു ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം. അവരുടെ പ്രാര്*ത്ഥനയും ഉപദേശവും മുഖാന്തരം നാം ദൈവസന്നിധിയില്* പാപങ്ങളെ ഏറ്റു പറഞ്ഞു നിലനില്*ക്കുന്നവരായിത്തീരട്ടെ...!
യെശയ്യ 53:5
"എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ*ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു".
കര്*ത്താവിന്റെ കാല്*വറി മരണത്താല്* നമുക്കു സൗഖ്യം നല്*കപ്പെട്ടിരിക്കുന്നു. അതു ജീവിതത്തില്* അനുഭവമാക്കുവാനും നമ്മുടെ പ്രിയപ്പെട്ടവര്*ക്കു വേണ്ടി സൗഖ്യം യാചിക്കുവാനും നമുക്കു ഇടയാകട്ടെ..
യിരമ്യാവ് 17:4
"യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാൽ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപ്പെടും"
ഏതു അവസ്ഥയിലും യഹോവ തന്നെ ആണ്* നമുക്കു സൗഖ്യം തരുന്നത്.
യക്കോബ് 5:14-16
"നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു."
ആയതിനാല്* പ്രിയരേ, സൗഖ്യം ദൈവത്തില്* നിന്നുള്ളതാകയാല്* ദൈവസന്നിധിയില്* പൂര്*ണ്ണമായി ആശ്രയിക്കാം. യഹോവ തന്നേ നമ്മുടെ ആശ്രയമായിരിക്കട്ടെ. അവിടുന്നു നമ്മെ സ്നേഹിക്കുന്നു. ദൈവം സ്നേഹം തന്നേ. ഈ നല്ല ദൈവത്തെ സ്നേഹിക്കുവാന്* അവിടുത്തെ ജനമായിത്തീരുവാന്* നമ്മെ തിരഞ്ഞെടുത്തതിന്നായി ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം... ദൈവം നമ്മെ ഏവരേയും അനുഗ്രഹിക്കുമാറാകട്ടെ...!!!
Religious » Christian
Tags: christian, christian prayers, jesus , healing prayers, bible quotes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks