ദുല്*ക്കര്* സല്*മാന്* അമേരിക്കയിലേക്ക്.




ദുല്*ക്കര്* സല്*മാന്* അമേരിക്കയിലേക്ക്. ഹോളിവുഡില്* ചാന്*സ് കിട്ടിയതൊന്നുമല്ല. ഒരു സിനിമയില്* അഭിനയിക്കാന്* പോകുകയാണ്. പടത്തിന് പേര് ‘അമേരിക്കന്* ബോണ്* കണ്*ഫ്യൂസ്ഡ് ദേശി’ (എബിസിഡി). മമ്മൂട്ടിയെ നായകനാക്കി ആദ്യചിത്രം സംവിധാനം ചെയ്ത മാര്*ട്ടിന്* പ്രക്കാട്ട് ആണ് മമ്മൂട്ടിയുടെ മകനുമൊത്ത് തന്*റെ രണ്ടാം ചിത്രം പിടിക്കാനെത്തുന്നത്.

അമേരിക്കയില്* ജനിച്ച മലയാളി യുവാവിന്*റെ ആത്മസംഘര്*ഷങ്ങളുടെ കഥയാണ് ‘എബിസിഡി’. അക്കരക്കാഴ്ചകള്* എന്ന ടെലി സീരിയയിലിലെ ഗ്രിഗറി എന്ന ‘ഗിരിഗിരി’ ഈ സിനിമയിലും വരുന്നുണ്ട് എന്ന പ്രത്യേകതയുണ്ട്. ജോമോന്* ടി ജോണ്* ആണ് എബിസിഡിയുടെ ക്യാമറ. ഗോപി സുന്ദര്* സംഗീതസംവിധാനം നിര്*വഹിക്കുന്നു.

നവാഗതരായ സൂരജ്-നീരജ് ടീം എഴുതിയ കഥയ്ക്ക് മാര്*ട്ടിന്* പ്രക്കാട്ടും നവീന്* ഭാസ്കറും ചേര്*ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദുല്*ക്കര്* സല്*മാന് അപര്*ണ ഗോപിനാഥായിരിക്കും നായിക.

ദുല്*ക്കറിന്*റെ നാലാമത്തെ സിനിമയാണ് ‘അമേരിക്കന്* ബോണ്* കണ്*ഫ്യൂസ്ഡ് ദേശി’. ദുല്*ക്കറിന്*റെ മൂന്നാം ചിത്രമായ ‘തീവ്രം’ പ്രദര്*ശനത്തിന് തയ്യാറായിക്കഴിഞ്ഞു. ലാല്* ജോസാണ് തീവ്രം വിതരണത്തിനെടുത്തിരിക്കുന്നത്.