‘മയക്കം എന്ന’, ഒസ്തി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ റിച്ച ഗംഗോപാധ്യായ ഇപ്പോള്* വ്യത്യസ്തമായ ഒരു ഗോസിപ്പ് കോളത്തില്* ഇടം*പിടിച്ചിരിക്കുന്നു. റിച്ചയുടെ കാമുകന്* ഫാഷന്* ഫോട്ടോഗ്രാഫര്* സുന്ദര്* രാമു കാരണം ഇപ്പോള്* റിച്ചയ്ക്ക് മനഃസമാധാനമില്ലത്രെ. റിച്ചയുമായുള്ള വിവാഹം ഉടന്* നടത്തണമെന്ന് ആവശ്യപ്പെട്ട് സുന്ദര്* ഭീഷണി തുടങ്ങിയെന്നാണ് റിച്ചയുമായി ഏറ്റവും അടുത്ത ചില കേന്ദ്രങ്ങളില്* നിന്ന് ലഭിക്കുന്ന വിവരം.


24 വയസ് മാത്രമുള്ള റിച്ചയ്ക്ക് ഇപ്പോള്* വിവാഹത്തിന് സമ്മതമല്ല. ഇനിയൊരു അഞ്ചുവര്*ഷം കൂടി സിനിമയില്* നില്*ക്കണമെന്നാണ് ആഗ്രഹം. എന്നാല്* വിവാഹം ഉടന്* തന്നെ നടത്തണമെന്നാണത്രെ സുന്ദര്* രാമുവിന്*റെ ആവശ്യം. ഇത് പിന്നീട് ഭീഷണിയിലെത്തുകയായിരുന്നു.

“കഴിഞ്ഞ കുറച്ച് ആഴ്ചകളായി റിച്ചയുടെ ജീവിതം കാമുകന്* സുന്ദര്* രാമു ദുരിതപൂര്*ണമാക്കി. ഒരുദിവസം അയാള്* കൈത്തണ്ടയുടെ ഞരമ്പ് മുറിച്ചു, ഫ്ലാറ്റിന്*റെ മുകള്* നിലയില്* നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുന്നു. റിച്ച സമ്മാനമായി കൊടുത്ത ഏഴുലക്ഷം രൂപ വിലവരുന്ന ക്യാമറ എറിഞ്ഞുതകര്*ത്തു. റിച്ചയ്ക്ക് പുറം*ലോകവുമായുള്ള ബന്ധം ഇല്ലാതാക്കാനാണ് അയാള്* ശ്രമിക്കുന്നത്” - ഒരു റിപ്പോര്*ട്ടില്* പറയുന്നു.

‘മയക്കം എന്ന’യില്* റിച്ചയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് സുന്ദര്* രാമു. അങ്ങനെയാണ് പ്രണയം ആരംഭിക്കുന്നത്.

എന്നാല്* ഇപ്പോള്* കേള്*ക്കുന്ന ഈ വാര്*ത്തകളിലൊന്നും സത്യമില്ലെന്നാണ് റിച്ചയുടെ മാനേജര്* പറയുന്നത്. റിച്ചയും സുന്ദറും തമ്മില്* കുറച്ചുകാലമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. കുറച്ചുകാലം മുമ്പ് തങ്ങള്* പിരിഞ്ഞെന്നും ഇപ്പോഴുയര്*ന്നിരിക്കുന്ന ഗോസിപ്പുകളില്* അര്*ത്ഥമില്ലെന്നും സുന്ദര്* രാമുവും അറിയിച്ചു.

Richa GangopadhyayMore stills



Keywords:Richa Gangopadyaya,Sundar Ramu,Gossips,suicide,mayakam enna,oasti,tamil film news