ഈശ്വരന്* ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല

വെള്ളപൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളേ.. നിങ്ങള്*
അമ്പലങ്ങള്* തീര്*ത്തു ആശ്രമങ്ങള്* തീര്*ത്തു
ആയിരം പൊയ്*മുഖങ്ങള്* തീര്*ത്തു
ഈശ്വരന്നായിരം പൊയ്*മുഖങ്ങള്* തീര്*ത്തു...

കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു മാര്*ക്സിനെ ചതിച്ചു
നല്ലവരെന്നു നടിച്ചു നിങ്ങള്*
നല്ലവരെന്നു നടിച്ചു...

കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ
കറുത്തവാവുകളേ.. നിങ്ങള്*
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്ഗീത കൊണ്ടു മറച്ചു.. ഇത്രനാള്*
ഭഗവദ്ഗീത കൊണ്ടു മറച്ചു...