-
മനുഷ്യര്*ദേവന്മാരായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്* തങ്ങളുടെദിവ്യത്വത്തെ അവര്* ദുര്*വിനിയോഗം ചെയ്യുവാന്* തുടങ്ങിയതോടെ
അവരുടെ ദിവ്യശക്തി അവരില്*നിന്നെടുത്ത് എവിടെയെങ്കിലും
ഒളിച്ചുവയ്ക്കുവാന്* ബ്രഹ്മാവ് തീരുമാനിച്ചു.മനുഷ്യര്*ക്ക്
അപ്രാപ്യമായ ഒരിടത്തുവേണമല്ലോ അവരുടെ ദിവ്യശക്തി
ഒളിച്ചുവെയ്ക്കുവാന്*., അതിനെപ്പറ്റി ആലോചിക്കുവാന്*
ദേവന്മാരുടെ ഒരു സമ്മേളനം ബ്രഹ്മാവ് വിളിച്ചുകൂട്ടി. ഭൂമിയില്*
വളരെ ആഴത്തില്* ഒരു കുഴികുഴിച്ച് മനുഷ്യന്റെ ദിവ്യശക്തി
അതിലിട്ട് മൂടിക്കളയാമെന്ന്* ദേവന്മാര്* അഭിപ്രായപ്പെട്ടു." അത്
നടപ്പില്ല.അവന്* ഭൂമി കുഴിച്ച് അത് കണ്ടുപിടിക്കുകതന്നെ ചെയ്യും."
ബ്രഹ്മാവ് പറഞ്ഞു."എന്നാല്* മഹാസമുദ്രത്തില്* ഏറ്റവും ആഴം
കൂടിയ സ്ഥാനത്ത് കെട്ടിത്താഴ്ത്തിയേക്കാം." ദേവന്മാര്* മറ്റൊരു
മാര്*ഗ്ഗം നിര്*ദ്ദേശിച്ചു."അതും പാടില്ല.ഏത് ആഴക്കടലിലായാലും
മനുഷ്യര്* അതിന്റെ അടിത്തട്ടില്* മുങ്ങിത്തപ്പി അത്
കണ്ടുപിടിക്കുകതന്നെ ചെയ്യും." ബ്രഹ്മാവിന് അക്കാര്യത്തില്* ഒരു
സംശയുമില്ല.
" ഭൂമിയിലോ കടലിലോ മനുഷ്യനു ചെന്നെത്താന്*
പാടില്ലാത്ത സ്ഥലമില്ലെങ്കില്* അവന്റെ ദിവ്യശക്തി
എവിടെക്കൊണ്ടുപോയി ഒളിച്ചുവയ്ക്കുവാനാണ്? ഞങ്ങള്*ക്ക്
അറിഞ്ഞുകൂടാ." ദേവന്മാര്*ക്ക് ഇനിയും ഒരു കൌശലവും
നിര്*ദ്ദേശിക്കുവാനില്ല.(ഒരുവേള ചന്ദ്രനിലോ ചൊവ്വയിലോ
കൊണ്ടുപോയി ഒളിച്ചുവയ്ക്കാമെന്നു വച്ചിരുന്നെങ്കില്*ത്തന്നെ
അവിടെയും തങ്ങള്*ക്ക് ചെന്നെത്താന്* കഴിയുമെന്നു മനുഷ്യന്*
തെളിയിച്ചുകഴിഞ്ഞിരിക്കുകയാണല്ലോ).ഏതായാലും ബ്രഹ്മാവിനു
ഒരു വെളിച്ചം കിട്ടി.അദ്ദേഹം പറഞ്ഞു."നമുക്കു ഒരു കാര്യം
ചെയ്യാം.മനുസ്യന്റെ ദിവ്യശക്തി അവനില്*തന്നെ ഒളിച്ചുവയ്ക്കാം.
അവന്റെ വ്യക്തിത്വത്തിന്റെ ആഴത്തില്*.,അവന്* ഒരിക്കലും
അവിടെ മാത്രം അന്വേഷിക്കുകയില്ല.എന്നിട്ട് വേണ്ടേ
കണ്ടുപിടിക്കാന്*.".,"
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks