ഹൃദയം ദേവാലയം പോയവസന്തം നിറമാല ചാര്*ത്തും
ആരണ്യദേവാലയം
മാനവഹൃദയം ദേവാലയം

ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്*നങ്ങള്* ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്*ന്ന്
കഥകളിയാടാറുണ്ടിവിടെ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം
മാനവഹൃദയം ദേവാലയം


വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്* മുഴുക്കാപ്പു ചാര്*ത്താറുണ്ടിവിടെ
മേല്*ശാന്തിയില്ലാതെ മന്ത്രങ്ങള്* ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടെ...ഓര്*മ്മകള്*
ശീവേലി കൂടാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയ ഗുഹാക്ഷേത്രം
മാനവഹൃദയം ദേവാലയം