ഭഗവാനോടുള്ള പ്രാര്*ത്ഥന ഭൗതികസുഖങ്ങള്*ക്കുവേണ്ടി മാത്രമായിരിക്കരുതേ. കേസ് ജയിക്കുന്നതിനോ ധനസമ്പാദനത്തിനോ, ഉദ്യോഗക്കയറ്റത്തിനോ വേണ്ടി പ്രാര്*ത്ഥിക്കുന്നവരുണ്ട്. ആ പ്രാര്*ത്ഥന യഥാര്*ത്ഥഭക്തിയില്* നിന്നും ജനിക്കുന്ന ആത്മനിവേദനമല്ല. യഥാര്*ത്ഥപ്രാര്*ത്ഥ ഭഗവത്ഭക്തിക്കുവേണ്ടിയായിരിക്കണം.


‘നധനം നജനം നസുന്ദരീം
കവിതാം വാ ജഗദീശ കാമയേ
മമ ജന്മനീ ജന്മനീശമേ
ഭവ തത് ഭക്തിരഹേതു കിത്വയി’

ഭഗവാനേ! എനിക്കു ധനം വേണ്ട. സുന്ദരിയോ കവിതയോ വേണ്ട. ഇതൊന്നും ഞാന്* ആഗ്രഹിക്കുന്നില്ല. എത്ര ജന്മം ഞാന്* ജനിക്കാനിടവരുന്നുവോ ആ ഓരോ ജന്മത്തിലും എനിക്കു ഫലേഛ ഇല്ലാത്ത ഭക്തിയുണ്ടാകാനിടവരേണമേ. ഇതായിരിക്കണം യഥാര്*ത്ഥമായ ഭക്തിയും പ്രാര്*ത്ഥനയും.