Results 1 to 10 of 12

Thread: ഈശ്വരന്*

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    പെട്ടെന്നുണ്ടാകുന്ന ഈശ്വരദാഹം നീണ്ടുനില്*ക്കില്ല. നാം പലതിനെയും സ്നേഹിക്കുന്നുണ്ട്*. അതിലൊന്നാണ്* ഈശ്വരന്*. തുടക്കത്തില്* ഈശ്വരപ്രേമം പ്രകൃത്യ തോന്നുന്നതാവാം.എന്നാല്* ക്രമേണ അച്ഛനെക്കാളും അമ്മയെക്കാളും ലോകത്തിലുള്ള മേറ്റ്ല്ലാത്തിനെക്കാളും പ്രിയങ്കരമായ ഒന്ന്* നമ്മിലുണ്ടെന്ന്* നമുക്ക്* തോന്നിത്തുടങ്ങണം. സാധനകൊണ്ട്* ചിത്തശുദ്ധി നേടി വിവിധ ലൗകീകകാമനകളോടു കലര്*ന്നിരിക്കുന്ന ഈശ്വരപ്രേമത്തിന്റെ മാത്ര വര്*ദ്ധിപ്പിക്കണം. ഭക്തന്റെ ഭക്തി പൂര്*ണ്ണമായും ഏകാഗ്രമായിരിക്കണം. എല്ലാ വികാരങ്ങളും ഈശ്വരനില്* കേന്ദ്രീകൃതമായിരിക്കണം. വേറൊന്നുംതന്നെ ആകര്*ഷിച്ച്* മനസ്സിനെ ഈശ്വരനില്* നിന്നകറ്റാന്* അയാള്* അനുവദിക്കരുത്*. ഇങ്ങനെ തന്റെ എല്ലാ കാമനകളെയും വികാരങ്ങളെയും ബോധപൂര്*വ്വം ദൃഡമായി ഈശ്വരനിലേക്ക്* തിരിച്ചുവിട്ട ഭക്തന്റെ വികാരങ്ങള്* ശുദ്ധവും സംസ്കൃതവുമാകുന്നു. യഥാര്*ത്ഥ ഭക്തിയെന്താണെന്ന്* അപ്പോള്* മനസ്സിലാകും.

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കാട്ടിലെ മനുഷ്യന്* നാട്ടില്* എത്തി, "സംസ്കാരസമ്പന്നര്*" ആയപ്പോള്*, പാറയെ ആരാധിക്കാന്* നാണം തോന്നി. വെറുതെ ഒരു ഗോളമായ സൂര്യനെ ആരാധിക്കാനോ, നാണക്കേട്! മനുഷ്യരില്* മറ്റാരെയും തന്നെക്കാള്* മഹാനായി കാണാന്* ഇഷ്ടമില്ലാത്ത മനുഷ്യന്*, പുരാണങ്ങളും മറ്റും ചമച്ചു നിഗൂഢമായ രൂപങ്ങളുള്ള ദൈവഭാവങ്ങളെ സൃഷ്ടിച്ചു. ദൈവത്തിനു രൂപം കൊടുക്കുമ്പോള്* എന്തെങ്കിലും അസാധാരണത്തം വേണമല്ലോ, അല്ലെങ്കില്* മനുഷ്യനെയും ദൈവത്തെയും എങ്ങനെ തിരിച്ചറിയും? ഈശ്വരവിശ്വാസത്തിന്റെ യാഥാര്*ത്ഥ്യം മനസ്സിലാക്കിയ അന്നത്തെ പുരോഹിതന്മാര്* പാവം സാധാരണക്കാരനെ ദൈവത്തിന്റെ പേരില്* മുതലെടുക്കാന്*വേണ്ടി ഓരോ കഥകള്* കെട്ടിചമയ്ക്കുകയും ചെയ്തു. അതൊക്കെ ഇപ്പോഴും നിര്*ബ്ബാധം തുടരുകയും ചെയ്യുന്നു.



  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    മതത്തിന്റെ അനാശാസ്യമായ സ്വാധീനം വിശദീകരിക്കവേ പ്രസിദ്ധ ചലച്ചിത്രകാരനായ ആല്*ഫ്രഡ് ഹിച്ച്*കോക്കുമായി ബന്ധപ്പെട്ട ഒരു സംഭവം ഗ്രന്ഥകര്*ത്താവ് Richard Dawkins (ദ് ഗോഡ് ഡെലൂഷന്* -The God Delusion) എഴുതുന്നു. സ്വിറ്റ്*സര്*ലന്റില്* ഒരു കാറില്* യാത്ര ചെയ്യവേ, പൊടുന്നനെ കാറിന്റെ ജാലകത്തിലൂടെ വിരല്* ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിച്ച്*കോക്ക് പറഞ്ഞു: 'ഞാന്* ഇതേവരെ കണ്ടിട്ടുള്ളതില്* വെച്ച് ഏറ്റവും പേടിപ്പെടുത്തുന്നതാണ് ഈ കാഴ്ച.' ഒരു കുട്ടിയുടെ തോളില്* കൈവെച്ചുകൊണ്ട് ഒരു പുരോഹിതന്* സംസാരിച്ചു നില്*ക്കുന്നതായിരുന്നു ആ കാഴ്ച. കാറിന്റെ ജാലകക്കണ്ണാടി താഴ്ത്തിയ ശേഷം ഹിച്ച്*കോക്ക് ഉച്ചത്തില്* വിളിച്ചുപറഞ്ഞു: 'ഓടിക്കോ കുഞ്ഞേ! ജീവന്* വേണമെങ്കില്* ഓടിക്കോ!')

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ടിന്റുമോന്റെ ഒരു നേരമ്പോക്ക് ഇവിടെ ഓര്*ക്കാവുന്നതാണ്. ഒരു സൈക്കിള്* വേണമെന്ന് ടിന്റു യേശുദേവനോട് പലതവണ പ്രാര്*ഥിച്ചു പറഞ്ഞു. സൈക്കിള്* ലഭിച്ചില്ല. നിരാശനായ ചെറുക്കന്* ഒടുവില്* മേരിമാതാവിന്റെ രൂപം കൈക്കലാക്കിയിട്ട് യേശുദേവനോട് പറഞ്ഞു; 'യേശൂ, സൈക്കിള്* വാങ്ങി തന്നേയ്ക്കൂ, താങ്കളുടെ അമ്മ എന്റെ പിടിയിലാണ് ഇപ്പോള്*'.

    നമ്മുടെ കാര്യം നോക്കുന്ന ജോലിക്കാരനാണ് ദൈവമെങ്കില്*, കാര്യം നടക്കാതെ വന്നാല്* ഇതുപോലെ പല പ്രതികരണങ്ങളും ദൈവം നേരിടേണ്ടി വരും.



    Last edited by Vahaa11; 11-10-2012 at 06:29 AM.

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    എല്ലാം ഈശ്വര മയമാണ് . സകല ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഈശ്വര ചൈതന്യം തിരിച്ചറിഞ്ഞു അതിനെ നമിക്കുക . നിന്നിലും എന്നിലും അടങ്ങിയിരിക്കുന്നത് ഒരു ചൈതന്യം ആണ് . അതിനാല്* നാം രണ്ടല്ല ഒന്നാണ് . ഞാന്* നിന്നെ എന്*റെ ദൈവമായി കാണുന്നു . അഥവാ നിന്നിലാണ് ഞാന്* എന്*റെ ദൈവത്തെ കണ്ടെത്തുന്നത്. മറ്റുള്ളവരില്* നീ ഈശ്വരനെ കാണുക . നീയും ഈശ്വര നാണെന്ന് തിരിച്ചറിയുക

    YOU ARE GOD, HE IS GOD.. basically everyone is GOD.. and this has been explained beautifully in this movie (Anbe sivam)


    Last edited by Vahaa11; 11-10-2012 at 06:29 AM.

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ഈശ്വര ചിന്തയിതൊന്നേ മനുജനു
    ശാശ്വതമീ ഉലകില്* (ഈശ്വര )
    ഇഹപര സുകൃതം ഏകിടും ആര്*ക്കും
    ഇത് സംസാര വിമോചന മാര്*ഗ്ഗം
    (ഈശ്വര )

    കണ്ണില്* കാണ്മതു കളിയായ്* മറയും
    കാണാത്തത് നാം എങ്ങനെ അറിയും (കണ്ണില്* )
    ഒന്ന് നിനയ്ക്കും മറ്റൊന്നാകും
    മന്നിതു മായാ നാടകരംഗം
    (ഈശ്വര )

    പത്തു ലഭിച്ചാല്* നൂറിനു ദാഹം
    നൂറിനെ ആയിരം ആക്കാന്* മോഹം
    ആയിരമോ പതിനായിരം ആകണം
    ആശയ്ക്കുലകിതില്* അളവുണ്ടാമോ
    (ഈശ്വര )

    കിട്ടും വകയില്* തൃപ്തിയെഴാതെ
    കിട്ടാത്തതിനായ് കൈ നീട്ടാതെ
    കര്*മ്മം ചെയ്യുക നമ്മുടെ ലക്*ഷ്യം
    കര്*മ്മഫലം തരും ഈശ്വരനല്ലോ
    (ഈശ്വര)



Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •