കാട്ടിലെ മനുഷ്യന്* നാട്ടില്* എത്തി, "സംസ്കാരസമ്പന്നര്*" ആയപ്പോള്*, പാറയെ ആരാധിക്കാന്* നാണം തോന്നി. വെറുതെ ഒരു ഗോളമായ സൂര്യനെ ആരാധിക്കാനോ, നാണക്കേട്! മനുഷ്യരില്* മറ്റാരെയും തന്നെക്കാള്* മഹാനായി കാണാന്* ഇഷ്ടമില്ലാത്ത മനുഷ്യന്*, പുരാണങ്ങളും മറ്റും ചമച്ചു നിഗൂഢമായ രൂപങ്ങളുള്ള ദൈവഭാവങ്ങളെ സൃഷ്ടിച്ചു. ദൈവത്തിനു രൂപം കൊടുക്കുമ്പോള്* എന്തെങ്കിലും അസാധാരണത്തം വേണമല്ലോ, അല്ലെങ്കില്* മനുഷ്യനെയും ദൈവത്തെയും എങ്ങനെ തിരിച്ചറിയും? ഈശ്വരവിശ്വാസത്തിന്റെ യാഥാര്*ത്ഥ്യം മനസ്സിലാക്കിയ അന്നത്തെ പുരോഹിതന്മാര്* പാവം സാധാരണക്കാരനെ ദൈവത്തിന്റെ പേരില്* മുതലെടുക്കാന്*വേണ്ടി ഓരോ കഥകള്* കെട്ടിചമയ്ക്കുകയും ചെയ്തു. അതൊക്കെ ഇപ്പോഴും നിര്*ബ്ബാധം തുടരുകയും ചെയ്യുന്നു.