മതത്തിന്റെ അനാശാസ്യമായ സ്വാധീനം വിശദീകരിക്കവേ പ്രസിദ്ധ ചലച്ചിത്രകാരനായ ആല്*ഫ്രഡ് ഹിച്ച്*കോക്കുമായി ബന്ധപ്പെട്ട ഒരു സംഭവം ഗ്രന്ഥകര്*ത്താവ് Richard Dawkins (ദ് ഗോഡ് ഡെലൂഷന്* -The God Delusion) എഴുതുന്നു. സ്വിറ്റ്*സര്*ലന്റില്* ഒരു കാറില്* യാത്ര ചെയ്യവേ, പൊടുന്നനെ കാറിന്റെ ജാലകത്തിലൂടെ വിരല്* ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിച്ച്*കോക്ക് പറഞ്ഞു: 'ഞാന്* ഇതേവരെ കണ്ടിട്ടുള്ളതില്* വെച്ച് ഏറ്റവും പേടിപ്പെടുത്തുന്നതാണ് ഈ കാഴ്ച.' ഒരു കുട്ടിയുടെ തോളില്* കൈവെച്ചുകൊണ്ട് ഒരു പുരോഹിതന്* സംസാരിച്ചു നില്*ക്കുന്നതായിരുന്നു ആ കാഴ്ച. കാറിന്റെ ജാലകക്കണ്ണാടി താഴ്ത്തിയ ശേഷം ഹിച്ച്*കോക്ക് ഉച്ചത്തില്* വിളിച്ചുപറഞ്ഞു: 'ഓടിക്കോ കുഞ്ഞേ! ജീവന്* വേണമെങ്കില്* ഓടിക്കോ!')




Reply With Quote

Bookmarks