പുതുമണം മാറാത്ത മണ്ണിലെന്* പാദങ്ങള്*
തരളമായ് മെല്ലെ പതിഞ്ഞ നേരം
നിറമാര്*ന്നോരോര്*മയില്* ചേര്*ന്നു മയങ്ങുമ്പോള്*
ഒരു കുളിര്* തെന്നലിന്* ഓര്*മ്മകള്* ആര്*ദ്രമായ്
ഹൃത്തില്* പറന്നു പോയി .അറിയാതെ കണ്കോണില്* ഊറിയ കണ്ണുനീര്*
കൈവിരല്* തുമ്പിനാല്* തോര്ത്തിടുമ്പോള്*
എന്* അമ്മയെ ഞാനോന്നുര്*ത്തുപോയി
എന്നുമെന്* ദു;ഖങ്ങള്* കണ്ടുമ്മ നല്*കുന്ന
സ്വാന്തന വാക്കുകള്* ഓര്*ത്തു പോയി .
അന്നൊരുനാള്* അമ്മതന്* കണ്കള്* നിറഞ്ഞതും
എന്തിനാണെന്നു ഞാന്* ഓര്*ത്തുപോയി
താങ്ങുവാന്* ആവാത്ത ദുഃഖങ്ങള്* ഏറുമ്പളെ
എന്നമ്മ കരയാറുള്ളൂ .
അതുകണ്ടെന്* കണ്* കോണില്* നിറഞ്ഞോരാ
അശ്രു കണങ്ങളെ ഞാനോര്*ത്തു പോയി .
പാതി തുറന്നോരാ ജനലഴിക്കുള്ളിലൂടെ
താരകം മിഴികള്* തുറന്ന നേരം
തൊടിയിലെ മാവിന്*റെ ചില്ലയില്* നിന്നൊരു
രാപ്പാടി മെല്ലെ കരഞ്ഞിരുന്നോ ?
മിഴികള്* എന്* തൊടിയിലെ നനവാര്*ന്ന
പുല്*നാമ്പില്* അലസമായി പരതീടവേ
ഒരു മൃതു സ്പര്ശനം എന്* ചുമലില്* ഏററ് ഞാന്*
ഞെട്ടി തിരിഞ്ഞു നോക്കിടവെ,
പുഞ്ചിരി തൂകിയെന്* അമ്മ നില്*പ്പൂ
മിഴികള്* ഒരു വേള ചിമ്മിതുറന്നു ഞാന്*
കൊതിയോടെ അമ്മയെ നോക്കിടവെ
ജനലിഴവിടവിലൂടൊരു ഒരു ചെറു കടവാവല്*
കല പില കൂട്ടി പറന്നു പോയി .
വാല്*സല്യ മോടമ്മ താരാട്ട്* പാടി ഉറക്കിയ രാവുകള്*
കൊതിയോടെ വീണ്ടും ഞാനോര്*ത്തു പോയി
തോട്ടിലെന്നോര്*ത്തു ആ കൈകളില്* മുഖം ചേര്*ത്തു
ശാന്തമായി ഞാന്* ഉറങ്ങിയ രാവുകള്* .
ഉണ്ണി കുടവയര്* നിറയുവോളം കഥകള്* പറഞ്ഞമ്മ
ഊട്ടിയ സദ്യയും
ഒരു കുഞ്ഞു പാട്ടിനു താളമിട്ടന്നമ്മ
നെല്*കിയ സ്നേഹമുത്തങ്ങളും.
കുഞ്ഞരി പല്ലുകള്* കാട്ടിചിരിച്ചു ഞാന്*
അമ്മ തന്* കണ്*കളില്* നോക്കികിടന്നതും
കൊതിയോടെ കൊതിയോടെയ്* ഓര്*ത്തു പോയി
ആ ഓര്*മയില്* ഞാനറിയാതെ ഉണര്*ന്നു പോയി.
നൊമ്പരത്തോടെ ഞാന്* മിഴികള്* തുറന്നപ്പോള്*
അറിയുന്നിത് വെറും സ്വപ്നമെന്ന്
ഓര്*മ്മകള്* പോലും മധുരിക്കുന്നോരാ
നിമിഷം ഒരു വേള അണഞ്ഞിടുമോ?
കൊതിയോടെ കൊതിയോടെ
ഓര്*ത്തു പൊയ് ഞാന്*……..

Keywords: kavitha, enteswapnangal, malayalam kavitha