"ആകാശം കാണാതെ പുസ്തകത്തില്* ഒളിപ്പിച്ചാല്* പീലി പ്രസവിക്കും"
എന്ന് പറഞ്ഞ് കുഞ്ഞുനാളില്*
ആ മയില്*പീലി തന്നത് അവളായിരുന്നു..
നല്ല ചന്തമായിരുന്നു.....
അവളുടെ കണ്ണുകള്* പോലെ
കുഞ്ഞു മുഖം പോലെ മൃദുലവും..
ആകാശം കാണാതെ
പീലിയറിയാതെ
എന്നും എന്റെ കണ്ണുകള്* പുസ്തകതാളില്* ..
അക്ഷരങ്ങള്* ചിതറിയ താളുകളില്*
പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...
പിന്നീടെപ്പോഴോ
പീലി തന്നവള്* പറഞ്ഞു
"നീ എണ്ണിക്കോ ഞാന്* ഒളിക്കാം "
ഞാന്* അക്കങ്ങളില്* ഒളിച്ചു
അവള്* മേഘങ്ങള്*കിടയിലും
അക്കങ്ങളെല്ലാം എണ്ണി തീര്*ന്നു
അവള്* വന്നില്ല .
പക്ഷെ
താഴെ വീണുടഞ്ഞ വളപൊട്ടുകളില്*
വിരഹം തീര്*ത്തൊരു
വിളറിയ ചിത്രം ഞാന്* കണ്ടു
ഇന്നും എന്റെ കണ്ണുകള്*
പുസ്തകതാളിലേക്ക് ........
പീലി ഇനിയും പ്രസവിച്ചില്ല
പീലി തന്നവള്* മേഘങ്ങളിലിരുന്നു ചിരിക്കുന്നു
"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "
എന്ന് ചൊല്ലി മിഴികള്* തുടയ്ക്കുന്നു
ബാല്യം നഷ്ടമായ കുഞ്ഞു കണ്ണുകളില്*
അമ്മയുടെ രക്തം വറ്റിയ മുഖം
പിച്ചവെച്ചു നടന്ന അച്ചന്റെ വിരല്* തുമ്പും..
കരിമഷി മറന്ന മിഴികള്* വിതുമ്പുന്നു
ആ ഒഴുക്കിനെ തടയാന്*
ഒരു കടലിനും കഴിഞ്ഞില്ല ..
ഹൃദയം തകര്*ന്ന കണ്ണുകള്*
ചോരയെ പ്രസവിച്ചു..
രാത്രിയുടെ ഭാരങ്ങളില്* എല്ലാ ജീവികളും
മയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്*
അവള്മാത്രം
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്*
മഴനൂലുകള്* നെയ്യുകയായിരുന്നു ...........
ഇന്നലെ സന്ധ്യക്ക്* പെയ്ത മഴയില്*
എന്റെ നെഞ്ചില്* വീണു പൊള്ളിയത്*
അവളുടെ കണ്ണുനീര്* ആയിരുന്നോ...?
ആ മഴയ്ക്ക്* അണിയാന്* ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താള മിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളോ...??
മണ്ണിലെ നഷ്ടതീര്*ത്ഥങ്ങളിലെയ്ക്ക്
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആ മഴ ആര്*ത്തലച്ചു പെയ്യുകയാണ് ...


More stills



Keywords:aval thanna mayilpeeli,songs poems