- 
	
	
		
		
		
		
			 മോഹന്‍*ലാലും ഇളയദളപതിയും ഒന്നിക്കുന്നു, ഒ മോഹന്‍*ലാലും ഇളയദളപതിയും ഒന്നിക്കുന്നു, ഒ
			
				
					മോഹന്‍*ലാലും ഇളയദളപതിയും ഒന്നിക്കുന്നു, ഒരു അടിപൊളി സിനിമ!
 
 കേരളത്തില്‍* ഏറ്റവും  താരമൂല്യമുള്ള അന്യഭാഷാതാരം ആരാണ്? ഇളയദളപതി വിജയ് എന്നല്ലാതെ മറ്റൊരു  ഉത്തരം ഉണ്ടാവില്ല. രജനീകാന്തിനുപോലും കേരളക്കരയില്‍* വിജയിന്*റത്രയും  സ്വാധീനമില്ല എന്നു പറയേണ്ടിവരും.
 
 വിജയിന്*റെ  പുതിയ സിനിമയായ ‘തുപ്പാക്കി’ മലയാളത്തിലെ ഏതെങ്കിലും ഒരു  സൂപ്പര്‍*സ്റ്റാര്‍* സിനിമ നേടുന്നതിനേക്കാള്‍* വലിയ ഇനിഷ്യല്‍* കളക്ഷനാണ്  സ്വന്തമാക്കിയിരിക്കുന്നത്. ഈ അവസരത്തില്‍* മറ്റൊരു വലിയ വാര്*ത്ത വരുന്നു.  മലയാളത്തിന്*റെ താരചക്രവര്*ത്തി മോഹന്‍*ലാലും വിജയും ഒന്നിക്കുന്നു എന്നാണ്  വാര്*ത്ത. ഒരു തമിഴ് ചിത്രത്തിനുവേണ്ടിയാണിത്.
 
 തമിഴകത്തെയും  കേരളത്തിലെയും മാര്‍*ക്കറ്റ് ലക്*ഷ്യമിട്ട് ഒരുക്കുന്ന ഈ സിനിമയില്‍* ഇരു  താരങ്ങളും തുല്യ പ്രാധാന്യത്തോടെ എത്തുമെന്നാണ് അറിയുന്നത്. ഇരുവരും  പ്രാഥമികറൌണ്ട് ചര്*ച്ചകള്* പൂര്*ത്തിയാക്കിക്കഴിഞ്ഞു. ഒരു ഹൈവോള്‍*ട്ടേജ്  ആക്ഷന്‍* ഡ്രാമ തന്നെയായിരിക്കും ഈ സിനിമ.
 
 മോഹന്‍*ലാലുമൊത്ത്*  ഒരു സിനിമയില്‍* അഭിനയിക്കണം എന്നത് വിജയിന്*റെ വലിയ ആഗ്രഹമായിരുന്നു.  അദ്ദേഹം തന്നെയാണ് ഈ പ്രൊജക്ടിന് മുന്‍**കൈയെടുക്കുന്നത്. മോഹന്‍*ലാലിനോട്  ഇതേക്കുറിച്ച് ഏറെക്കാലമായി വിജയ് അഭ്യര്*ത്ഥിക്കുകയാണെങ്കിലും ലാലിന്*റെ  ഡേറ്റ് ഒത്തുവരാത്തതിനാല്‍* പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു.  ചിത്രത്തിന്*റെ സംവിധായകന്*, മറ്റ് താരങ്ങള്‍*, പടത്തിന്*റെ പേര്, നായിക  തുടങ്ങിയ വിശദാംശങ്ങള്‍* ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല.
 
 വാല്*ക്കഷണം: ‘ഇരുവര്‍*’  എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകര്‍*ക്ക് പ്രിയങ്കരനാണ് മോഹന്‍*ലാല്‍*.  'ഉന്നൈപ്പോല്* ഒരുവന്*’ എന്ന സിനിമയിലും മികച്ച പ്രകടനമാണ് മോഹന്‍*ലാല്‍*  നടത്തിയത്. നടനവിസ്മയം എന്നാണ് മണിരത്നം ഉള്*പ്പടെയുള്ള സംവിധായകര്‍*  മോഹന്‍*ലാലിനെ വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്*റെ നടനവൈഭവവും  താരമൂല്യവും ബാലന്*സ് ചെയ്യുന്ന ഒരു കഥാപാത്രമായിരിക്കും തമിഴ്  ചിത്രത്തിലേത് എന്നാണ് ആദ്യ റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks