ഒരു ദിവസം പോകും ഞാന്..എവിടെക്കെന്നറിയാതെ .
എന്തിനെന്നറിയാതെ .ആരേയും കൂടെ കൂട്ടാതെ .
ഒരു ദൂരയാത്രയ്ക്ക് പോകും ഞാന് ...
എന്നിട്ട് വിശാലമായ ആ ആകാശത്തില്
ഒരു ചെറു നക്ഷത്രമായി പുനര് ജനിക്കും ...
എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ
ഞാന് നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് ....
അവര് പോലും അറിയാതെ .....
എപ്പോഴെങ്കിലും ആ ആകാശത്തിന്റ്റെ
അനന്ത നീലിമയില് ഒരു നക്ഷത്രം
നിന്നെ ഉറ്റു നോക്കുന്നുവെന്ന് നിനക്കു
തോന്നിയാല് നീ മനസ്സിലാക്കുക അത്
ഈ ഞാന് തന്നെയാണെന്ന് .
പക്ഷേ അന്നു നീ ദു:ഖിക്കരുത്..കാരണം
നിന്നെ സ്വാന്തനിപ്പിക്കുവാന് അന്നെനിക്ക്
കഴിയാതെ വന്നേക്കാം ......
കാരണം ഞാന് വെറുമൊരു നക്ഷത്രമല്ലേ!


Stars more stills



Keywords:stars stills,poems,kavithakal,songs