-
Wow gr8 thread Bro....
Keep update...
-
ദിലീപ്-ജോസ് തോമസ് ടീം വീണ്ടും

2012ലെ ഏറ്റവും വലിയ ഹിറ്റിനു ശേഷം നേട്ടം ആവര്*ത്തിക്കാന്* ജനപ്രിയ നടന്* ദിലീപും ജോസ് തോമസും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി ആക്ഷന്* കോമഡി ചിത്രമാണ് ഇരുവരും ചേര്*ന്ന് മലയാളികള്*ക്കു സമ്മാനിക്കുന്നത്. മായാമോഹിനിയുടെ തിരക്കഥയെഴുതിയ ഉദയകൃഷ്ണ- സിബി കെ. തോമസ് ആണ് ഇതിനും പേന ചലിപ്പിക്കുന്നത്. തമിഴ്താരങ്ങളായ പ്രകാശ് രാജ്, സുമന്*, വിജയരാഘവന്* എന്നിവരാണ് പ്രധാന താരങ്ങള്*. നായികയെ തീരുമാനിച്ചിട്ടില്ല. പാണ്ടിപ്പടയ്ക്കു ശേഷം ദിലീപും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. റൂബി മാജികിന്റെ ബാനറില്* ജയ്*സണ്* ഇളംകുളമാണ് നിര്*മാതാവ്. പോയവര്*ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രം മായാമോഹിനിയായിരുന്നു. ദിലീപിന്റെ പെണ്*വേഷം കാണാന്* കുടുംബങ്ങളാണ് കൂടുതലും എത്തിയിരുന്നത്. 33 കോടി രൂപയാണ് മായാമോഹിനി നേടിയ ഗ്രോസ് കലക്ഷന്*. അതിനു പുറമെ 10 കോടിയുടെ വേറെ നേട്ടവും ഉണ്ടാക്കി. ആറു കോടി രൂപ നിര്*മാണ ചെലവു വന്ന ചിത്രത്തിന് 3.5 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് തന്നെ ലഭിച്ചു. 28 ലക്ഷം രൂപയ്ക്കാണ് വിഡിയോ അവകാശം വിറ്റത്. ഓഡിയോ നാലുലക്ഷവും. ദിലീപ് ചിത്രം നേടുന്ന വലിയ നേട്ടമായിരുന്നു ഇത്. ഇടയവേളയ്ക്കു ശേഷം ജോസ് തോമസ് തിരിച്ചെത്തിയ ചിത്രമായിരുന്നു ഇത്. ദിലീപ് നായകനായ ഉദയപുരം സുല്*ത്താന്* എന്ന ചിത്രത്തിലൂടെയാണ് ജോസ് തോമസ് സിനിമയില്* തുടക്കം കുറിച്ചത്. ദിലീപ് ചിത്രങ്ങള്* മാത്രമേ ജോസ് തോമസിനു നേട്ടങ്ങള്* ഉണ്ടാക്കികൊടുത്തിരുന്നുള്ളൂ. ഈ വര്*ഷവും ഉദയ്കൃഷ്ണ-സിബി ടീം ദിലീപിനു തന്നെയാണ് കഥയെഴുതുന്നത്. വൈശാഖിന്റെ ദിലീപ് ചിത്രത്തിനും പേന ചലിപ്പിക്കുന്നത് ഇവര്* തന്നെയാണ്. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നനാണ് ഇനി റിലീസ് ചെയ്യാനുളള ദിലീപ് ചിത്രം. കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് ഷൂട്ടിങ് വര്*ക്കുകളാണ് ഇപ്പോള്* നടക്കുന്നത്. ജാഥ തൊഴിലാഴി തിരുവനന്തപുരം മേയറാകുന്ന കഥയാണ് നര്*മ്മത്തില്* ചാലിച്ച് പറയുന്നത്. അതേസമയം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് ഇപ്പോഴും പ്രധാന തിയറ്ററുകളില്* വന്* കലക്ഷനോടെ മുന്നേറുന്നുണ്ട്. ക്രിസ്മസിനു റിലീസ് ചെയ്ത ചിത്രങ്ങളൊന്നും മൈ ബോസിനു പരുക്കേല്*പ്പിച്ചിട്ടില്ല.
-
ദിലീപിന് സൂപ്പര്*ഹിറ്റൊരുക്കാന്* രഞ്ജിത്*!

ബാവൂട്ടിയുടെ നാമത്തിലു ശേഷം രഞ്ജിത്ത് കുടുംബചിത്രമൊരുക്കുന്നത് ദിലീപിനെ നായകനാക്കി. മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും ഒന്നിക്കുന്ന സാമൂഹിക വിമര്*ശന ചിത്രം രണ്ടുമാസങ്ങള്*ക്കു ശേഷം ചിത്രീകരണം തുടങ്ങും. കഥയും തിരക്കഥയും സംവിധാനവും രഞ്ജിത്ത് തന്നെയാണ് നിര്*വഹിക്കുന്നത്. യഥാര്*ഥത്തില്* ദിലീപിനെ നായകനാക്കി രഞ്ജിത്ത് ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. മിഴിരണ്ടിലും എന്ന ചിത്രം ഇന്ദ്രജിത്തിനെ നായകനാക്കിയാണ് തുടങ്ങിയിരുന്നത്. എന്നാല്* ഇന്ദ്രജിത്തിന് താരമൂല്യമില്ലാതെ വന്നപ്പോള്* അതിഥി താരമായിട്ടാണ് ദിലീപിനെ കൊണ്ടുവന്നിരുന്നത്. എന്നാല്* ഒടുവില്* അതിഥിയായെത്തിയ ആള്* നായകതുല്യവേഷത്തിലെത്തുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഡോക്ടര്* കഥാപാത്രം മരിച്ച ശേഷം ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടുകയായിരുന്നു. ദിലീപ് ചിത്രമെന്ന നിലയിലായിരുന്നു മിഴിരണ്ടിലും പരസ്യം ചെയ്തിരുന്നത്. മോഹന്*ലാല്* നായകനായ സ്പിരിറ്റിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്* എന്ന ചിത്രത്തിന് കഥയും തിരക്കഥയുമായിരുന്നു രഞ്ജിത്ത് നിര്*വഹിച്ചിരുന്നത്. ജി.എസ്. വിജയനായിരുന്നു സംവിധാനം. പതിനൊന്നു ചിത്രങ്ങളുടെ പരാജയശേഷം മമ്മൂട്ടി നേടുന്ന വിജയമാണ് ബാവൂട്ടി. തനി മലപ്പുറം കാരനായിട്ടാണ് മമ്മൂട്ടി ഇതില്* അഭിനയിക്കുന്നത്. കുടുംബബന്ധങ്ങളുടെ തകര്*ച്ചയാണ് ഇതിന്റെ പ്രമേയം. ക്രിസ്മസിനു റിലീസ് ചെയ്ത നാലു ചിത്രങ്ങളില്* ടാ തടിയാ എന്ന ചിത്രത്തിനൊപ്പം തന്നെ നേട്ടമുണ്ടാക്കുകയാണ് ബാവൂട്ടി.
-
ദിലീപ് ചാർളി ചാപ്ളിനാകുന്നു
മലയാളികളുടെ ജനപ്രിയ താരം അന്തരിച്ച വിഖ്യാത ഹാസ്യനടൻ ചാർളി ചാപ്ളിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു. സംവിധായകന്* ആര്*.സുകുമാരന്* സംവിധാനം ചെയ്യുന്ന ‘മനോരഥം’ എന്ന ചിത്രത്തിലാണ് ദിലീപിന്*റെ പുതിയ വേഷപ്പകർച്ച.
കല്പണിക്കാരനായ ഒരാൾ താന്* പോലുമറിയാതെ ചാര്*ളി ചാപ്ലിന്*റെ വിവിധ വൈകാരിക ഭാവങ്ങളിലേക്ക് മാറ്റപ്പെടുന്നതാണ് ‘മനോരഥ’ത്തിന്*റെ പ്രമേയം. ആ കല്പണിക്കാരന്റെ വേഷമാണ് ദിലീപിന്റേത്. ചാർളി ചാപ്ലിന്*റെ തമാശ, ചിരി, കണ്ണീര്, ക്ഷോഭം, നിസഹായത, ദയനീയത എല്ലാം കല്*പ്പണിക്കാരനിലേക്ക് പടർന്നു കയറുകയാണ്.
പാദമുദ്ര, രാജശില്*പ്പി, യുഗപുരുഷന്* തുടങ്ങിയ വമ്പന്* സിനിമകളൊരുക്കിയ ആര്* സുകുമാരന്* ബിഗ് ബജറ്റ് ചിത്രമായാണ് ‘മനോരഥം’ ഒരുക്കുന്നത്. ഈ വര്*ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ പൂര്*ത്തിയായിക്കഴിഞ്ഞു.
-
ദിലീപ് നായകനാകുന്ന ‘ഗുണ്ടാ മാസ്റ്റര്*’
ജോണി ആന്*റണി എന്ന സംവിധായകന്* ഒരു സൂപ്പര്*ഹിറ്റുമായാണ് തന്*റെ കരിയര്* തുടങ്ങിയത്. ‘സി ഐ ഡി മൂസ’ എന്ന ആ സിനിമ ജോണി ആന്*റണിയും ദിലീപും തമ്മിലുള്ള സൌഹൃദത്തിന്*റെ ഫലം കൂടിയായിരുന്നു. അതിന് ശേഷം കൊച്ചി രാജാവ്, ഇന്**സ്പെക്ടര്* ഗരുഡ് എന്നീ സിനിമകളും ദിലീപിനെ നായകനാക്കി ജോണി ആന്*റണി ഒരുക്കി.
മോഹന്*ലാലിനെ നായകനാക്കി ‘ആറുമുതല്* അറുപതുവരെ’ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്* ജോണി ആന്*റണി. അപ്രതീക്ഷിതമായി തിരക്കഥയില്* മാറ്റം വരുത്തേണ്ടിവന്നതുകൊണ്ടാണ് ആ സിനിമ വൈകുന്നത്. ‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്*റെ ആദ്യ ഷെഡ്യൂള്* കഴിഞ്ഞാലുടനെ മോഹന്*ലാല്* ജോണി ആന്*റണി ചിത്രത്തില്* ജോയിന്* ചെയ്യും.
മോഹന്*ലാല്* ചിത്രം കഴിഞ്ഞ് ഏത് സിനിമ ചെയ്യണമെന്ന കാര്യത്തില്* ജോണി ആന്*റണി തീരുമാനിച്ചതായണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്. ദിലീപാണ് ചിത്രത്തിലെ നായകന്*
ദിലീപ് നായകനാകുന്ന ജോണി ആന്*റണി ചിത്രത്തിന് ‘ഗുണ്ടാ മാസ്റ്റര്*’ എന്ന് പേരിട്ടു. ഒരു ഗുണ്ടാനേതാവായാണ് ദിലീപ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. കോമഡി ചെയ്യാനുള്ള ദിലീപിന്*റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു ഗംഭീര എന്*റര്*ടെയ്നറിനാണ് ജോണി ആന്*റണി ഒരുങ്ങുന്നത്.
ജോണി ആന്*റണിയുടെയും ദിലീപിന്*റെയും ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഗുണ്ടാ മാസ്റ്ററിന്*റെ രചന നിര്*വഹിക്കുന്നത്. 2014ല്* ദിലീപിന്*റെ ഏറ്റവും പ്രധാന പ്രൊജക്ട് ആയിരിക്കും ഇത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks