1980കളിൽ മലയാള സിനിമയിലെ സ്വപ്നസുന്ദരിമാരിൽ ഒരാളായിരുന്ന ജയഭാരതിയുടെയും സത്താറിന്റെയും മകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് & ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെയാണ് കൃഷ് സത്താർ സിനിമാരംഗത്തെത്തുന്നത്. ചിത്രത്തിൽ ഒരു ഐ.ടി പ്രൊഫഷണലിന്റെ വേഷത്തിലാണ് കൃഷ് എത്തുന്നത്. മംമ്ത മോഹൻദാസ്,​ പദ്മപ്രിയ എന്നിവരാണ് നായികമാർ.

അമേരിക്കയിലെ ന്യൂയോർക്ക് ഫിലിം അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയതാണ് കൃഷ്. അതേസമയം മകൻ സിനിമയിൽ അഭിനയിക്കുന്നതിൽ ജയഭാരതിക്ക് യോജിപ്പില്ലായിരുന്നു. സിനിമാ രംഗത്ത് നിന്ന് അകറ്റി നിർത്തുന്നതിന് വേണ്ടിയാണ് അമ്മ തന്നെ ന്യൂയോർക്കിലേക്ക് ഉന്നത പഠനത്തിന് അയച്ചതെന്നും കൃഷ് പറഞ്ഞു,​ എന്നാൽ കൃഷ് സിനിമാരംഗത്ത് ഉറച്ചു നിൽക്കാൻ തീരുമാനിച്ചതോടെ ജയഭാരതി തീരുമാനം മാറ്റുകയായിരുന്നു. പിന്നീടാണ് കൃഷ് ന്യൂയോർക്കിലെ ഫിലിം അക്കാഡമിയിൽ പഠനത്തിന് ചേർന്നത്.

ഞാൻ ഏറെ ആരാധിക്കുന്ന ഒരു താരമാണ് മോഹൻലാൽ. അദ്ദേഹത്തിനൊപ്പം സിനിമയിൽ ആരംഭം കുറിക്കാനാവുന്നതിൽ സന്തോഷമുണ്ട്. സിദ്ദിഖിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇരുവരോടും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു- കൃഷ് പറഞ്ഞു.


Keywords: malayalam film, latest film news, jayabharathy'
son, Sathar's son, jayabharathy's son in film, latest film news