“പുസ്തക താളിനുള്ളിലൊളിപ്പിച്ച
കുഞ്ഞു പനിനീർ പുഷ്പം വീണ്ടുമെൻ കൈകള്ളിൽ
മെലെ തട്ടിയുരുമിയാ നേരം,
ഓർമതൻ ജാലകം വീണ്ടും തുറന്നാ
വെള്ളകുതിര പാഞ്ഞിതാ അടുക്കുന്നു…
കാറ്റിൻ വേഗത്തിലോടുന്ന കുതിര തൻ
മുകളിലിരിക്കുന്ന നിന്നെ കാണുവാൻ
മിഴികൾ നിറക്കാതെ നോക്കി ഞാൻ നിൽക്കുമ്പോൾ
പൊടുന്നനെ നീയാ കുതിരയെ തളച്ചിട്ട്
തിരികെ മറഞ്ഞു, ഞാൻ കാണാത്ത ദൂരേക്ക്….
അകലെയാണെങ്കിലുമെന്മനം നിൻ
അരികിലാണെന്നു പറയാൻ കൊതിച്ചു ഞാൻ
ഒരിക്കലുമതു നീ അറിയാതെ പോയാൽ
ഒരു ജന്മം കൂടെ ജനിക്കാം നമുക്കിനി
നിൻ പ്രണയത്തിനായ് മാത്രം… ”


Keywords:nin prannayathinay mathram,songs,poems,malayalam kavithakal,love poems