മലയാളത്തിന്രെ സ്വന്തം കുടുംബനായകൻ ബോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു. തമിഴിന്രെ ഇളയദളപതി വിജയ് അഭിനയിച്ച തുപ്പാക്കിയുടെ ഹിന്ദിയിലാണ് ജയറാം അഭിനയിക്കാൻ പോകുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി തുപ്പാക്കി ബോളിവുഡിൽ ഒരുക്കാൻ പോകുന്നെന്ന് സംവിധായകൻ മുരുകദോസ് പറഞ്ഞിരുന്നു. തമിഴിൽ ചെയ്ത ആർമി ക്യാപ്റ്റൻ രവിചന്ദ്രനായാണ് ജയറാം അഭിനയ്ക്കുന്നത്.

'ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായി സംവിധായകൻ വിളിച്ചതു തന്നെ ഭാഗ്യമാണ്. ഒന്നും തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്'-ജയറാം പറഞ്ഞു.

കമലഹാസന്രെ തെനാലിയിലൂടെയാണ് തമിഴ് സിനിമയിൽ ജയറാം താരമാകുന്നത്. തുപ്പാക്കിയിലെ ജയറാമിന്രെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തമിഴിൽ നിന്നും നിരവധി അവസരങ്ങൾ വരുന്നുണ്ടെന്ന് ജയറാം അറിയിച്ചു. ശിവ സംവിധാനം ചെയ്യുന്ന 'ചിരുത്തൈ' ആണ് തമിഴിൽ ഇറങ്ങാൻ പോകുന്ന സിനിമ. മലയാളത്തിൽ ഷാ*ജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ജയറാം.


Jayaram


Keywords: jayaram latest news, jayaram gallery, jayram bollywood, jayaram thuppakki, jayaram thuppakki new film, jayaram latest film, jayram new film