-
മത്സരം എന്നോടു തന്നെ: സാമന്ത

തമിഴിലും തെലുങ്കിലും ഇപ്പോൾ സാമന്തയാണ് താരം. ആദ്യ ചിത്രങ്ങൾ പരാജയമായിരുന്നെങ്കിലും തെലുങ്ക് സിനിമയായ നാൻ ഈ ആണ് സാമന്ത എന്ന സുന്ദരിയ്ക്ക് ഭാഗ്യം കൊണ്ടു വന്നത്. തമിഴിൽ ഗൗതം മേനോൻ സംവിധാനം ചെയ്ത് ജീവ നായകനായ നീ താനെ എൻ പൊൻവസന്തം എന്ന ചിത്രത്തിന്രെ വിജയത്തിളക്കത്തിലാണ് താരം.
തനിക്ക് സിനിമയിൽ തന്നോടല്ലാതെ മറ്റാരോടും മത്സരമില്ലെന്ന് സാമന്ത പറഞ്ഞു. അവസരങ്ങൾ കൂടുന്നതിന് അനുസരിച്ച് പ്രതിഫലവും വർദ്ധിപ്പിച്ചു എന്ന വാർത്ത ശരിയല്ലെന്നും അവർ പറഞ്ഞു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണ്, അതിൽ സന്തോഷം ഉണ്ട്. സിനിമാരംഗത്ത് ഓരോ ആഴ്ചകളിലുമാണ് താരത്തിന്രെ റേറ്റിംഗ് നോക്കുന്നത്, ഒരു വെള്ളിയാഴ്ച ഞാനാണെങ്കിൽ മറ്റൊരു വെള്ളിയാഴ്ച മറ്റൊരു താരമായിരിക്കും-സാമാന്ത പറഞ്ഞു.
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കാനാണ് ഈ സുന്ദരിക്ക് ഇഷ്ടം. ബോളിവുഡിൽ അഭിനയിക്കണം എന്ന അതിയായ ആഗ്രഹമൊന്നും ഇവർക്കില്ലത്രെ. 'തെന്നിന്ത്യയിൽ ഇപ്പോൾ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ ബോളിവുഡിൽ കിട്ടുകയാണെങ്കിൽ ഒരുപക്ഷേ അതിനെ കുറിച്ച് ആലോചിക്കും. ഹിന്ദി എന്രെ മാതൃഭാഷയല്ല. തെന്നിന്ത്യയിൽ എനിക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. ഇതിൽ ഞാൻ സംതൃപ്തയുമാണ്'-സാമന്ത പറഞ്ഞു.
സാമന്ത അഭിനേത്രി മാത്രമല്ല സാമൂഹ്യ സേവനത്തിൽ വളരെ താൽപര്യമുള്ള വ്യക്തി കൂടിയാണ്. അഭിനയിക്കുന്നതിനോടൊപ്പം അത്തരത്തിലുള്ള പ്രവർത്തനങ്ങളിലും അവർ സജീവമാണ്. പ്രത്യൂഷ എന്ന ഫൗണ്ടേഷന്രെ അംഗമാണ്. മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്ന കുട്ടികൾ, നിരാലംബരായ സ്ത്രീകൾ എന്നിവർക്കു വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് പ്രത്യൂഷ.
Samantha
Keywords: Samantha latest stills,Samantha new news, Samantha latest film, Samantha gallery, Samantha images, Samantha photos, Samantha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks