തുടര്*ച്ചയായ പരാജയങ്ങളില്* നിന്ന് മമ്മൂട്ടിക്ക് ഒരു താല്*ക്കാലിക മോചനം ലഭിച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്*. ഇനി മമ്മൂട്ടി അഭിനയിക്കുക ലാല്* ജോസിന്റെ ചിത്രത്തിലാണ്. മമ്മൂട്ടി നായകനായ ഒരു മറവത്തൂര്* കനവ് എന്ന ചിത്രം സംവിധാനം ചെയ്താണ് ലാല്* ജോസ് സിനിമയിലെത്തുന്നത്. പട്ടാളം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമ്മാനുവല്*. ചിത്രത്തിന്*റെ ഷൂട്ടിംഗ് വൈകാതെ കൊച്ചിയില്* ആരംഭിക്കും. അയാളും ഞാനും തമ്മില്* എന്ന ചിത്രത്തിന്*റെ വിജയത്തിന് ശേഷം ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.