അഴിമതിക്കെതിരേ ലാലിന്റെ ലോക്പാല്*




ഐ.വി.ശശി- ടി. ദാമോദരനായിരുന്നു അഴിമതിക്കെതിരെ പടവാളേന്തിയ മലയാള സീനിമയിലെ ആദ്യ വിജയ ടീം. രാഷ്ട്രീയ, സാമൂഹിക വിമര്*ശനങ്ങള്* സിനിമയാക്കി ഇത്രയധികം കയ്യടി നേടിയ ടീം അതുവരെ ഉണ്ടായിരുന്നില്ല. അതിനു ശേഷം ഷാജി കൈലാസ്- രഞ്ജിപണിക്കര്* ടീമെത്തി. പിന്നീട് രഞ്ജി ഷാജിയെ കയ്യൊഴിഞ്ഞ് ജോഷിക്കൊപ്പം ചേര്*ന്നു. പത്രം, ലേലം, പ്രജ എന്നീ ചിത്രങ്ങളിലൂടെ അവര്* ശരിക്കും കയ്യടി നേടി. എന്നാല്* ഈ കൂട്ടുകെട്ടും പിന്നീടുണ്ടായില്ല. ഇപ്പോള്* അഴിമതിക്കെതിരെ ജോഷി വീണ്ടും പടവാളെടുക്കുകയാണ്. ഇക്കുറി എസ്.എന്*.സ്വാമിയാണ് ജോഷിയ്ക്കു വേണ്ടി ചോരതുടിക്കും ഡയലോഗുകള്* എഴുതുന്നത്. മോഹന്*ലാല്* നായകനാകുന്ന ലോക്പാല്* വരും ദിവസങ്ങളില്* കേരളക്കരയില്* അഴിമതിക്കെതിരെയുള്ള കൊടുങ്കാറ്റായിരിക്കും.

ദേശീയതലത്തില്* അഴിമതിക്കെതിരെ വന്* മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്* കേരളത്തില്* അത്തരമൊരു മുന്നേറ്റം കാണുന്നില്ല. ഇവിടുത്തെ മാധ്യമങ്ങളില്* മാത്രമേ അതു കാണാനുള്ളൂ. യുവാക്കളോ എന്*ജിഒകളോ ആ ധര്*മം ഏറ്റെടുക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ലോക്പാലിലൂടെ ജോഷി പ്രതികരിക്കാനെത്തുന്നത്. അഴിമതിക്കെതിരെ പോരാടാന്* ലോക്പാല്* എന്ന പേരില്* ഇറങ്ങിത്തിരിച്ച വ്യക്തിയുടെ കഥയാണ് ചിത്രം. മോഹന്*ലാല്* ആണ് ലോക്പാല്*. നായികമാരായി രണ്ടുപേരാണുള്ളത്. കാവ്യാ മാധവനും മീരാ നന്ദനും. ജയിന്* എന്ന ചാനല്* പ്രവര്*ത്തകയാണ് മീരാനന്ദന്*. പഴയകാല നടന്* ടി.ജി. രവിയും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകുന്ദന്* മേനോന്* എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. റഫീഖ് അഹമ്മദിന്റെ വരികള്*ക്ക് രതീഷ് വേഗയാണ് സംഗീതം നല്*കിയിരിക്കുന്നത്. ജോഷിയുടെ മുന്*ചിത്രമായ റണ്* ബേബി റണ്ണിലും ഇതേ ടീം ആയിരുന്നു. ചിത്രീകരണം പൂര്*ത്തിയായ ലോക്പാല്* ഉടന്* തിയറ്ററിലെത്തും. കര്*മയോദ്ധ എന്ന ചിത്രത്തിന്റെ പരാജയം മറക്കാന്* ലാല്* ഫാന്*സിനും മലയാളികള്*ക്കും ലോക്പാല്* അവസരമൊരുക്കുമെന്നതില്* സംശയമൊന്നും വേണ്ട. കാരണം ലാലും ജോഷിയും ഒന്നിച്ച ആക്ഷന്* ചിത്രങ്ങളെല്ലാം തിയറ്ററില്* വന്* വിജയം നേടിയിട്ടുണ്ട് എന്നതുതന്നെ.