കൊച്ചി ഇന്ത്യയെ തുണച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്* ടീം ഇന്ത്യ 127 റണ്*സിന്റെ തകര്*പ്പന്* ജയം നേടി. പ്രിയ താരങ്ങളെ കാണാന്* കലൂര്* അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയ ആയിരങ്ങളെ നിരാശരാക്കാത്ത പ്രകടനമായിരുന്നു ഇന്ത്യന്* ടീം പുറത്തെടുത്തത്. പുറത്താകാതെ 61 റണ്*സെടുക്കുകയും രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാന്* ഓഫ് ദമാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്* 285 റണ്*സെടുത്തപ്പോള്* മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് 36 ഓവറില്* 158 റണ്*സെടുക്കുമ്പോഴേക്കും വിക്കറ്റുകളെല്ലാം നഷ്ടമായി.


തുടരെ തുടരെയുള്ള തോല്*വികളുടെ പാശ്ചാത്തലത്തില്* പരാജയ ഭീതിയില്* ആയിരുന്നു ഇന്ത്യയിന്ന് രണ്ടാം മത്സരത്തിനിറങ്ങിയത്. എന്നാല്* അച്ചടക്കത്തോടെ പന്തെററിഞ്ഞ ഇന്ത്യന്* ബൗളര്*മാര്* മത്സരം ഇന്ത്യയുടെ കൈകളിലേക്ക് കൊണ്ട് വരികയായിരുന്നു. അര്*ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണിയും (72) സുരേഷ് റെയ്*നയും (55) രവീന്ദ്ര ജഡേജയുമാണ് (61) ആറു വിക്കറ്റിന് 285 റണ്*സെന്ന് മാന്യമായ സ്*കോറിലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി പ്രവീണ്*കുമാറും ആര്* അശ്വിനും മൂന്നു വീതം വിക്കറ്റുകള്* നേടി.
രണ്ടാം ഓവറില്* ഷാമി അഹമ്മദ് തുടങ്ങിവെച്ച വിക്കറ്റ് വീഴ്ത്തല്* പിന്നീട് ഭുവനേശ്വര്* കുമാര്* ഏറ്റെടുക്കുകയായിരുന്നു. ഭുവനേശ്വര്* കുമാര്* മൂന്നു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്*നിരയെ തകര്*ത്തു. പിന്നീട് ആര്* അശ്വിന്* മൂന്ന് വിക്കറ്റ് നേട്ടം കൂടി കൈവരിച്ചതോടെ ഇംഗ്ലണ്ടിന്റെ തകര്*ച്ച പൂര്*ണ്ണമായി. ജഡേജ* രണ്ടു വിക്കറ്റ് നേടി.
ഇംഗ്ലണ്ട് നിരയില്* 42 റണ്*സെടുത്ത കെവിന്* പീറ്റേഴ്സനും 36 റണ്*സെടുത്ത റൂട്ടും 30 റണ്*സെടുത്ത റൂട്ടും മാത്രമാണ് ബാറ്റിംഗില്* തിളങ്ങിയത്. അലസ്റ്റന്* കുക്ക് (17), ഇയാന്* ബെല്*(1), മോര്*ഗന്*(0), കീസ്*വെട്ടര്*(18) എന്നിവര്* പെട്ടെന്ന് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ബാറ്റിംഗ് തകര്*ച്ചയോടെയായിരുന്നു. 18 റണ്*സെടുക്കുമ്പോഴേക്കും ഇന്ത്യയ്ക്ക് ഓപ്പണര്*മാരായ രഹാനയേയും(4) ഗംഭീറിനേയും നഷ്ടമായി. എന്നാല്* ഓപ്പണര്*മാര്* പുറത്തായതിനു ശേഷം ചേര്*ന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടില്* 53 റണ്*സ് പിറന്നു. സ്*കോര്* 71ല്* നില്*ക്കുമ്പോള്* യുവരാജിനെ വിക്കറ്റിന് മുന്നില്* ട്രേഡ്*വെല്* കുരുക്കി. 6 വിക്കറ്റ് നഷ്ടത്തില്* 285 റണ്*സ് എടുത്തു. ധോണി 72 റണ്*സും റെയ്*ന 55 റണ്*സും എടുത്തും പുറത്തായപ്പോള്* 61 റണ്*സുമായി ജഡേജ പുറത്താക്കാതെ നിന്നു. പിന്നീട് ബാറ്റിംഗിനെത്തിയ റെയ്*നയുമായി ചേര്*ന്ന് കോഹ്*ലി രക്ഷാപ്രവര്*ത്തനം തുടര്*ന്നു. ഇരുവരും ചേര്*ന്ന നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്* 48 റണ്*സെടുത്തു. അവസാന ഓവറുകളില്* ധോണിയും ജഡേജയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്* ഇന്ത്യയുടെ സ്*കോര്* 250 കടന്നു. ഇരുവരും ചേര്*ന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടില്* 96 റണ്*സാണ് പിറന്നത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റീവന്* ഫിന്നും ജെയ്ഡ് ഡേണ്*ബാച്ചും രണ്ട് വിക്കറ്റുകള്* വീതം വീഴ്ത്തി.

Indian Cricket

keywords: indian cricket, kochi match, kochi cricket, second ODI against England, skipper Mahendra Singh Dhoni, Jawaharlal Nehru stadium